For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: റാഷിദ് ഖാനെ എങ്ങനെ നേരിടും, ആ രീതിയില്‍ മാത്രമേ അവനെ കളിക്കാനാവൂ എന്ന് സച്ചിന്‍

By Vaisakhan MK

ദുബായ്: ഐപിഎല്ലില്‍ നേരിടാന്‍ ഏറ്റവും കടുപ്പമേറിയ ബൗളറായി മുന്നിലുള്ളത് റാഷിദ് ഖാനാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളി ജയിപ്പിക്കുന്നതില്‍ മുന്‍ പന്തിയിലുള്ളത് റാഷിദാണ്. പല താരങ്ങളും റാഷിദിനെ കളിക്കുക ബുദ്ധിമുട്ടാണെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ എങ്ങനെ റാഷിദ് ഖാനെ നേരിടാമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിശദീകരിക്കുകയാണ്. ലോകോത്തര ബൗളറാണ് ശറാഷിദെന്ന് സച്ചിന്‍ പറയുന്നു. താരത്തിന്റെ ബൗളിംഗ് വേരിയേഷനുകള്‍ അമ്പരിപ്പിക്കുന്നതാണ്. ഗൂഗ്ലികള്‍ മനസ്സിലാക്കുക വളരെ ബുദ്ധിമുട്ടായ കാര്യമാണ്. അതുകൊണ്ട് അപ്രവചനീയമായ ബൗളറായി റാഷിദ് മാറുന്നതെന്നും സച്ചിന്‍ പറയുന്നു.

1

റാഷിദ് ഏതൊക്കെ വിധത്തില്‍ പന്തെറിയുമെന്ന് പറയാനാവില്ല. ഈ പന്ത് നിങ്ങള്‍ അനായാസം നേരിട്ടെന്ന് കരുതി, അടുത്ത പന്ത് അത്തരത്തില്‍ തന്നെ വരുമെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റും. റാഷിദ് ലോകോത്തര ബൗളറാണ്. പക്ഷേ ഞാനൊരിക്കലും അദ്ദേഹത്തെ കളിച്ചിട്ടില്ല. താരം ഗൂഗ്ലിയെറിയുന്ന രീതി വ്യത്യാസമുണ്ട്. അത് വളരെ കുറച്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മാത്രമേ കളിക്കാനാവൂ. ഞാന്‍ റാഷിദിന്റെ കളി കണ്ടിട്ടുണ്ട്. അതുകൊണ്ട് റാഷിദിന്റെ പന്തുകളെ എങ്ങനെ നേരിടുമെന്ന് പറയാനാവില്ല. പക്ഷേ അദ്ദേഹം പന്തുകള്‍ റിലീസ് ചെയ്യുന്ന വിധം എല്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കും പരിശോധിക്കാവുന്നതാണ്. അതാണ് റാഷിദിനെ നേരിടാനുള്ള ബെസ്റ്റ് മാര്‍ഗമെന്നും സച്ചിന്‍ പറഞ്ഞു.

തന്റെ വിക്കറ്റുകള്‍ നഷ്ടപ്പെടാതിരിക്കാനും അതേസമയം തന്നെ റണ്‍സ് അടിക്കാനുമാണ് റാഷിദിനെതിരെ ഞാന്‍ ശ്രമിക്കുക. പക്ഷേ റാഷിദിനെ നേരിടുന്ന ടെക്‌നിക്ക് കൃത്യമായി എനിക്കറിയില്ല. കാരണം അന്താരാഷ്ട്ര ക്രിക്കറ്റിലോ ഐപിഎല്ലിലോ ഞാന്‍ ഇതുവരെ റാഷിദിനെ നേരിട്ടിട്ടില്ല. പക്ഷേ ആ ബൗളറും റണ്ണപ്പും കൈകളുടെ നീക്കങ്ങളും ബാറ്റ്‌സ്മാന്‍മാര്‍ ശരിയായി വിലയിരുത്തണം. റാഷിദ് ബൗള്‍ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഗ്രിപ്പ് ഏത് ഭാഗത്തേക്കാണെന്ന് മനസ്സിലാക്കുക വളരെ പ്രധാനമാണ്. കാരണം ബൗളര്‍മാര്‍ സാധാരണ ഗ്രിപ്പുകള്‍ മറച്ചുവെക്കാറുണ്ട്. എന്നാല്‍ പന്ത് റിലീസ് ചെയ്യുമ്പോള്‍ അത് മറച്ചുവെക്കാന്‍ സാധിക്കില്ലെന്നും സച്ചിന്‍ വ്യക്തമാക്കി.

ഏതെങ്കിലും തരത്തില്‍ ബൗളര്‍ പന്ത് റിലീസ് ചെയ്യുന്നത് ബാറ്റ്‌സ്മാന് കാണാന്‍ സാധിക്കും. എന്നാല്‍ ചില ബൗളര്‍മാരെ ശരിക്കും നേരിടാന്‍ സമയമെടുക്കും. ഞാനാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും റാഷിദിന്റെ റണ്ണപ്പ് ശ്രദ്ധിക്കും. പിന്നീട് കൈ എങ്ങോട്ടാണ് തിരിയുന്നതെന്ന് ശ്രദ്ധിക്കും. ഇതില്‍ നിന്ന് റാഷിദിനെ നേരിടാനുള്ള ഒരു ഏകദേശ ധാരണ ലഭിക്കും. ഹാന്‍ഡ് മൂവ്‌മെന്റ് ശ്രദ്ധിച്ചാല്‍ പന്ത് എങ്ങോട്ട് പോകുന്നതെന്ന് അറിയാം. അതിന് പന്ത് കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. അതിലൂടെ പന്തിന്റെ ദിശയറിയാം. ഇതാണ് റാഷിദിനെ നേരിടാനുള്ള ഏക വഴി. അവനെ നേരിട്ട് പരിചയമില്ലാത്തത് കൊണ്ട് ഇത് കൃത്യമാണോ എന്ന് അറിയില്ല. റാഷിദിനെ നേരിടുന്നത് വരെ പന്തെറിയുന്നത് എങ്ങനെയെന്ന് അറിയാന്‍ സാധിക്കില്ല. നെറ്റ്‌സില്‍ എനിക്ക് റാഷിദ് പന്തെറിഞ്ഞ് തരാന്‍ താന്‍ അഭ്യര്‍ത്ഥിക്കുമെന്നും സച്ചിന്‍ പറഞ്ഞു.

Story first published: Saturday, October 31, 2020, 20:51 [IST]
Other articles published on Oct 31, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+