
മനോഹരമായി തോന്നുന്നു
അഞ്ച് മാറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൈതാനത്തേക്ക് തിരിച്ചെത്തുന്നത്. എന്നാല്‍ ഇതിന്റെ പ്രശ്‌നങ്ങളൊന്നും തോന്നിയില്ല. മനോഹരമായ അനുഭവമായിരുന്നു. പരിശീലന സെക്ഷന്‍ വളരെ മികച്ചതും സന്തോഷിപ്പിക്കുന്നതുമായിരുന്നുവെന്നാണ് സഞ്ജു അഭിപ്രായപ്പെട്ടത്. സഞ്ജു തന്റെ പരിശീലന അനുഭവം പങ്കുവെക്കുന്ന വീഡിയോ രാജസ്ഥാന്‍ റോയല്‍സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാന്റെ ബാറ്റിങ് നിരയിലെ പ്രധാന താരമാണ് സഞ്ജു സാംസണ്‍.

എല്ലാവരും വളരെ സന്തോഷത്തില്‍
കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആറ് ദിവസത്തെ ക്വാറന്റെയ്ന്‍ താരങ്ങള്‍ക്കായി യുഎഇയിലുണ്ടായിരുന്നു. ബയോ ബബിള്‍ സുരക്ഷയ്ക്കുള്ളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നത്. ഇതിന് ശേഷം നടക്കുന്ന ആദ്യ പരിശീലനമായതിനാല്‍ത്തന്നെ താരങ്ങളെ സംബന്ധിച്ച് വലിയ സന്തോഷം നല്‍കുന്നതായിരുന്നു ആദ്യ പരിശീലനം. ഇക്കാര്യം സഞ്ജു പറയുകയും ചെയ്തു. 'എല്ലാവരുടേയും മുഖത്ത് നിറഞ്ഞ പുഞ്ചിരിയായിരുന്നു. എല്ലാവരും മൈതാനത്തിലേക്ക് തിരിച്ചെത്തി ക്രിക്കറ്റ് കളിക്കാന്‍ അത്രയ്ക്ക് ആഗ്രഹിച്ചിരുന്നു. വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ അവസരം ലഭിച്ചതിനാല്‍ എല്ലാവരും വളരെ സന്തോഷത്തിലാണ്'- സഞ്ജു പറഞ്ഞു.

രാജസ്ഥാന്റെ നിര്‍ണ്ണായക താരം
ധോണി വിരമിച്ചതിനാല്‍ത്തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി പരിഗണിക്കുന്ന യുവതാരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന താരമാണ് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള സഞ്ജു രാജസ്ഥാന്റെ ടോപ് ഓഡറിലെ അഭിവാജ്യ ഘടകമാണ്. രാജസ്ഥാനുവേണ്ടിയാണ് തുടക്കം മുതല്‍ സഞ്ജു ഐപിഎല്‍ കളിച്ചത്. രണ്ട് വര്‍ഷം ടീമിന് വിലക്ക് ലഭിച്ചപ്പോള്‍ ഡല്‍ഹിക്കുവേണ്ടിയും കളിച്ചിരുന്നു. 93 ഐപിഎല്ലില്‍ നിന്നായി 2209 റണ്‍സാണ് സഞ്ജു നേടിയത്. അതില്‍ രണ്ട് സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

കോവിഡ് ആശങ്കയില്‍ ഐപിഎല്‍
ചെന്നൈ സൂപ്പര്‍ കിങ്‌സിലെ 12ഓളം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎല്ലിന്റെ കാര്യം വീണ്ടും ആശങ്കയിലായിരിക്കുകയാണ്. കൂടുതല്‍ ചെന്നൈ താരങ്ങള്‍ക്ക് കോവിഡ് ബാധയേറ്റിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കേണ്ടിയിരിക്കുന്നു. സെപ്റ്റംബര്‍ 19ന് ഐപിഎല്‍ ആരംഭിക്കാനിരിക്കെ പ്രധാന താരങ്ങള്‍ക്ക് കോവിഡ് ബാധയെത്തുടര്‍ന്ന് വിട്ടുനില്‍ക്കേണ്ടി വന്നാല്‍ ടീമുകള്‍ക്കും ഐപിഎല്ലിനും അത് കടുത്ത തിരിച്ചടിയാവും.


Click it and Unblock the Notifications