വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ചാമ്പ്യന്മാരെ തകര്‍ത്ത് രാജസ്ഥാന്‍, ക്രഡിറ്റ് അവര്‍ക്ക്, പ്രശംസിച്ച് സ്റ്റീവ് സ്മിത്ത്

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായാ മുംബൈ ഇന്ത്യന്‍സിനെ എട്ട് വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് തകര്‍ത്തത്. 195 എന്ന കൂറ്റന്‍ വിജയ ലക്ഷ്യം ഉയര്‍ത്തിയിട്ടും രാജസ്ഥാന്‍ 10 പന്തുകള്‍ ബാക്കി നിര്‍ത്തി രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. ബെന്‍ സ്‌റ്റോക്‌സ് (107*) സഞ്ജു സാംസണ്‍ (54*) എന്നിവരുടെ ബാറ്റിങ്ങാണ് രാജസ്ഥാന്റെ വിജയത്തിന് കരുത്തേകിയത്. ഇപ്പോഴിതാ ഇരുവരേയും പ്രശംസിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്മിത്ത്.

Steve Smith Lavishes Praise For Sanju Samson and Ben Stokes | Oneindia Malayalam
സഞ്ജു-സ്‌റ്റോക്‌സ്

'വളരെ സന്തോഷം. അതിനാലാണ് കണ്ണുനിറഞ്ഞത്. അനുഭവങ്ങളെ ഉപയോഗിച്ച് മത്സരത്തെ ആഴത്തിലെ മനസിലാക്കുകയാണ് സഞ്ജുവും സ്‌റ്റോക്‌സും ചെയ്തത്. പിച്ച് മനോഹരമായിരുന്നു. പന്ത് കൃത്യമായി ബാറ്റിലേക്കെത്തിയിരുന്നു. അതാണ് തുടര്‍ച്ചയായി മനോഹര ഷോട്ടുകള്‍ കളിക്കാന്‍ സഹായിച്ചത്. സഞ്ജു-സ്‌റ്റോക്‌സ് കൂട്ടുകെട്ട് മനോഹരമായിരുന്നു. മികച്ച ക്രിക്കറ്റ് തന്നെയാണ് കളിച്ചത്.

റണ്‍സ്

ക്യാച്ച് അവസരങ്ങള്‍ നഷ്ടപ്പെട്ടതാണ് റണ്‍സ് പ്രതീക്ഷിച്ചതിലും ഉയരാന്‍ കാരണം. ക്യാച്ചുകള്‍ നേടിയിരുന്നെങ്കില്‍ 40-45 റണ്‍സെങ്കിലും കുറക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അവസാനം ഇതൊന്നും പ്രശ്‌നമായില്ല. ഈ മത്സരത്തോടെ ബാറ്റിങ് നിരക്ക് വലിയ ആത്മവിശ്വാസം ലഭിച്ചിട്ടുണ്ടെന്നാണ് എന്റെ പ്രതീക്ഷ. ഇത്തരത്തില്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കുന്നതാണ് ടീമിനെ വിജയിക്കാന്‍ സഹായിക്കുന്നത്'-സ്മിത്ത് പറഞ്ഞു.

മുംബൈ

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് തുടക്കത്തിലെ ക്വിന്റന്‍ ഡീകോക്കിനെ (6)നഷ്ടമായി. മധ്യ ഓവറുകളില്‍ റണ്‍സ് നിരക്ക് കുറഞ്ഞതും തുടര്‍ച്ചയായി വിക്കറ്റ് നഷ്ടപ്പെട്ടതും ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹര്‍ദിക് പാണ്ഡ്യയാണ് (21 പന്തില്‍ 60) മുംബൈയെ 194 എന്ന സ്‌കോറിലേക്ക് എത്തിച്ചത്. രണ്ട് തവണ ഹര്‍ദിക്കിന്റെ ക്യാച്ച് രാഹുല്‍ തെവാത്തിയ വിട്ടുകളഞ്ഞതിന് രാജസ്ഥാന് വലിയ വിലകൊടുക്കേണ്ടിവന്നു.

സ്റ്റോക്‌സ് കടന്നാക്രമിച്ചപ്പോള്‍

അവസാന മൂന്ന് ഓവറുകളില്‍ 57 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. ജോഫ്രാ ആര്‍ച്ചര്‍ 19ാം ഓവറില്‍ വെറും 3 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ കാര്‍ത്തിക് ത്യാഗിയും അങ്കിത് രജപുതും 27 റണ്‍സ് വീതമാണ് വഴങ്ങിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചതാണ് രാജസ്ഥാന് കരുത്തായത്. ബെന്‍ സ്റ്റോക്‌സ് കടന്നാക്രമിച്ചപ്പോള്‍ മുംബൈയുടെ ലോകോത്തര ബൗളര്‍മാര്‍ നിഷ്പ്രഭമായി.

സഞ്ജു നാല് ഫോറും മൂന്ന് സിക്‌സുമാണ് നേടിയത്

സ്റ്റോക്‌സ് 14 ഫോറും മൂന്ന് സിക്‌സും പറത്തിയപ്പോള്‍ സഞ്ജു നാല് ഫോറും മൂന്ന് സിക്‌സുമാണ് നേടിയത്. ഇരുവരും കഴിഞ്ഞ മത്സരങ്ങളിലൊന്നും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ഇന്നത്തെ മത്സരത്തോടെ ആ ചീത്തപ്പേര് ഇരുവരും മാറ്റി. ജയത്തോടെ 12 മത്സരത്തില്‍ നിന്ന് 10 പോയിന്റുമായി രാജസ്ഥാന്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആദ്യ നാലില്‍ ഇടം പിടിക്കുക രാജസ്ഥാന് ബുദ്ധിമുട്ടേറിയ കാര്യമാണ്. രണ്ട് മത്സരം മാത്രമാണ് രാജസ്ഥാന് ഇനി അവശേഷിക്കുന്നത്.

Story first published: Monday, October 26, 2020, 9:51 [IST]
Other articles published on Oct 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X