ദുബായ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനോട് അവസാന മത്സരത്തില്‍ തോറ്റിരുന്നു. പക്ഷേ അവര്‍ പ്ലേഓഫ് ഉറപ്പിച്ചിരിക്കുകയാണ്. പക്ഷേ തുടര്‍ച്ചയായ നാല് തോല്‍വികളാണ് ടീം അവസാനം വഴങ്ങിയത്. ബാറ്റിംഗില്‍ വളരെ പെട്ടെന്ന് അവര്‍ ഫോമൗട്ടായി. ഇപ്പോഴിതാ ആര്‍സിബിയെ പരിഹസിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോന്‍ രംഗത്തെത്തിയിരിക്കുകയാണ്. ആര്‍സിബിക്ക് വെടിക്കെട്ട് നടത്താനുള്ള ബാറ്റിംഗ് ശേഷിയില്ലെന്ന് വോന്‍ പരിഹസിച്ചു. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളാണ് ഇനി ഐപിഎല്ലില്‍ ഉള്ളത്. അത് ജയിച്ച് കിരീടം നേടാനുള്ള ബാറ്റിംഗ് പവര്‍ ഒന്നും അവര്‍ക്കില്ലെന്നും വോണ്‍ പറഞ്ഞു.

ചരിത്രത്തില്‍ ആദ്യമായി ആര്‍സിബി ഇത്തവണ കപ്പ് നേടുമെന്നായിരുന്നു ടൂര്‍ണമെന്റിന്റെ ആദ്യത്തില്‍ കരുതിയത്. എന്നാല്‍ രണ്ടാം പാദത്തില്‍ തുടര്‍ തോല്‍വികളുമായി വളരെ മോശം പ്രകടനമാണ് ആര്‍സിബി നടത്തിയത്. ആര്‍സിബി ഈ വര്‍ഷം കിരീടം നേടുമോ, ഐപിഎല്ലിന്റെ തുടക്കം മുതല്‍ ഞാന്‍ അക്കാര്യം പറഞ്ഞതാണ്. കളി ജയിക്കാന്‍ മാത്രമുള്ള കരുത്ത് അവര്‍ക്കില്ല. കൂട്ടായ പരിശ്രമത്തിലൂടെ കിരീടം നേടാന്‍ ആര്‍സിബിക്ക് ഇത്തവണയും സാധിക്കില്ല. 2020ല്‍ എന്ത് വേണമെങ്കിലും സാധ്യമാണ്. ലോകം തലകീഴായി മറിഞ്ഞ സമയമാണ്. ആര്‍ക്കറിയാം എന്താണ് സംഭവിക്കാന്‍ പോകുന്നത്. വിരാട് കോലി വേണമെങ്കില്‍ ഇടത് കൈ കൊണ്ട് ബാറ്റ് ചെയ്ത് ടീമിനെ ജയിപ്പിക്കുന്നത് കാണാമെന്നും വോണ്‍ വ്യക്തമാക്കി.
പക്ഷേ എന്തൊക്കെ വിചിത്രമായ കാര്യം നടന്നാലും, ആര്‍സിബിക്ക് കിരീടം നേടുക വളരെ കഠിനമായ കാര്യമായിരിക്കും. ആര്‍സിബി നിരയില്‍ വമ്പന്‍ സ്‌കോര്‍ നേടാന്‍ സാധിക്കുന്ന വലിയ താരങ്ങള്‍ ധാരാളമില്ല. ഒന്നോ രണ്ടോ താരങ്ങള്‍ മാത്രമാണ് അവരുടെ ബാറ്റിംഗ് നിരയില്‍ കരുത്ത് കാണിക്കുന്നത്. എല്ലാ ടീമുകളിലേക്കും നോക്കൂ. ഒരുപാട് താരങ്ങള്‍ കളി ജയിപ്പാന്‍ പോന്നവരുടെ ഒരുവിധം ടീമുകളിലുമുണ്ട്. എന്നാല്‍ ആര്‍സിബി നിരയില്‍ സമ്മര്‍ദ ഘട്ടങ്ങളില്‍ കടുത്ത ആത്മവിശ്വാസത്തോടെ കളിക്കുന്ന താരങ്ങള്‍ ധാരാളമുണ്ടോ. വിരലില്‍ എണ്ണാന്നുവര്‍ മാത്രമാണ് ടീമില്‍ ഉള്ളതെന്നും വോണ്‍ പറഞ്ഞു.
ആര്‍സിബിക്ക് മുന്നില്‍ ഇനി ഒരു വഴിയാണ് ഉള്ളത്. അവര്‍ അഗ്രസീവായി ക്രിക്കറ്റ് കളിക്കുക. ഏത് എതിരാളിക്കെതിരെയും കൗണ്ടര്‍ അറ്റാക്കിംഗ് നടത്തിയാല്‍ മാത്രം ആര്‍സിബിക്ക് ഇനി മുന്നോട്ട് പോകാം. വിരാട് കോലി കൂടുതല്‍ മത്സരങ്ങളില്‍ ആര്‍സിബിയെ ജയിപ്പിക്കാന്‍ നോക്കണം. 2020 വിരാട് കോലിക്ക് സാധാരണ വര്‍ഷമാണ്. ഒരുപാട് കളിക്കാര്‍ കരിയറില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടും. കോലിയെ സംബന്ധിച്ച് ഇപ്പോഴുള്ളത് ഫോമൗട്ടല്ല. 400 റണ്‍സിന് മുകളില്‍ അദ്ദേഹം നേടിയിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റ് 122 ഉണ്ട്. പക്ഷേ അതിനേക്കാള്‍ മുകളില്‍ കളിക്കാന്‍ കോലിക്ക് സാധിക്കും. കൂടുതല്‍ കളി ആര്‍സിബിയെ വിജയത്തിലെത്തിക്കാന്‍ കോലിക്ക് സാധിക്കും.
കോലിയുടെ മനുഷ്യനാണ്. അദ്ദേഹത്തിനും പിഴവ് വരാം. ബാറ്റിംഗില്‍ താളം കണ്ടെത്താന്‍ സാധിക്കാത്ത വര്‍ഷങ്ങള്‍ എല്ലാവര്‍ക്കും വരാം. കാര്യങ്ങള്‍ കോലി വിചാരിച്ചത് പോലെ നടക്കാത്തതാവാം. കുറച്ച് ആത്മവിശ്വാസവും കോലിക്ക് നഷ്ടപ്പെട്ടിട്ടുണ്ടാവാം. നേരത്തെ റണ്‍സടിക്കുന്ന അതേ മനോഭാവത്തിലായിരിക്കില്ല കോലി കളിക്കുന്നത്. പക്ഷേ അദ്ദേഹം തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൈക്കിള്‍ വോണ്‍ പറഞ്ഞു.