Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: മുംബൈയെ എങ്ങനെയും ജയിപ്പിക്കുന്ന താരം, അവനില്ലാത്തത് നഷ്ടം, പകരക്കാരില്ലെന്ന് ഹിറ്റ്മാന്‍!

ദുബായ്: ഐപിഎല്ലില്‍ ആദ്യ മത്സരം തുടങ്ങാനിരിക്കെ മുംബൈ ഇന്ത്യന്‍സിന്റെ നഷ്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മുംബൈ ടീം ശക്തമാണെങ്കില്‍ ഒരു താരത്തിന്റെ അഭാവം വലിയ നഷ്ടമാണ്. അത് ലസിത് മലിംഗയാണ്. ശ്രീലങ്കന്‍ താരം മലിംഗ ഈ വര്‍ഷത്തെ ഐപിഎല്ലില്‍ കളിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. മലിംഗയുടെ മുന്‍കാല പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ മുംബൈയുടെ ഏറ്റവും വലിയ കരുത്താണ് അദ്ദേഹമെന്ന് ബോധ്യപ്പെടുമെന്ന് രോഹിത് പറഞ്ഞു. ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരവും മലിംഗയാണ്.

അവന്‍ പകരക്കാരന്‍ എളുപ്പമല്ല

അവന്‍ പകരക്കാരന്‍ എളുപ്പമല്ല

മലിംഗയ്ക്ക് പകരക്കാരെ കണ്ടെത്തുക ഒട്ടും എളുപ്പമല്ല. മുംബൈയുടെ മാച്ച് വിന്നറാണ് അദ്ദേഹം. ഇക്കാര്യം ഞാന്‍ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. എപ്പോഴൊക്കെ മുംബൈ ടീം പ്രതിസന്ധിയിലേക്ക് വീണിട്ടുണ്ടോ, അപ്പോഴൊക്കെ ആ പ്രശ്‌നം പരിഹരിച്ചിരുന്നത് മലിംഗയാണ്. അദ്ദേഹത്തിന്റെ പരിചയസമ്പത്താണ് മുംബൈ ടീം നേരിടുന്ന ഏറ്റവും വലിയ നഷ്ടമെന്നും രോഹിത് വ്യക്തമാക്കി. മുംബൈക്ക് വേണ്ടി ഇത്രയും കാലം മലിംഗ ചെയ്തിരുന്നത് അവിശ്വസനീയമായ കാര്യങ്ങളാണ് രോഹിത് പറഞ്ഞു.

പകരക്കാര്‍ മൂന്ന് പേര്‍

പകരക്കാര്‍ മൂന്ന് പേര്‍

മൂന്ന് പേരുകളാണ് മലിംഗയ്ക്ക് പകരം ഞങ്ങള്‍ക്ക് മുന്നിലുള്ളത്. ജെയിംസ് പാറ്റിന്‍സണ്‍, ധവാല്‍ കുല്‍ക്കര്‍ണി, മൊഹ്‌സീന്‍ ഖാന്‍ എന്നിവരുടെ പേരുകളാണത്. മലിംഗയുടെ പകരക്കാരാവും ഇവരെന്നാണ് പ്രതീക്ഷ. പക്ഷേ മലിംഗ മുംബൈക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ താരതമ്യം പോലും ചെയ്യാന്‍ സാധിക്കില്ല. അദ്ദേഹം ഇത്തവണ ടീമിലില്ല എന്നത് ഏറ്റവും നിരാശ നിറഞ്ഞ കാര്യമാണെന്നും രോഹിത് പറഞ്ഞു. ഐപിഎല്ലില്‍ 170 വിക്കറ്റുണ്ട് മലിംഗ. ഈ റെക്കോര്‍ഡിനടുത്തെത്താന്‍ പോലും ആര്‍ക്കും സാധിച്ചിട്ടില്ല.

ഹിറ്റ്മാന്‍ തുടക്കമിടും

ഹിറ്റ്മാന്‍ തുടക്കമിടും

മുംബൈക്ക് വേണ്ടി ആരാണ് ഓപ്പണ്‍ ചെയ്യുകയെന്ന കാര്യത്തിലും വ്യക്ത വന്നു. താന്‍ തന്നെ മുംബൈ വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് രോഹിത് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ടൂര്‍ണമെന്റ് മുഴുവന്‍ ഞാനാണ് മുംബൈക്ക് വേണ്ടി ഓപ്പണ്‍ ചെയ്തത്. അത് തുടരും. അതേസമയം തന്നെ മറ്റ് ഓപ്ഷനുകളും പരിഗണിക്കുന്നുണ്ട്. എന്താണോ ടീമിന് ആവശ്യം, അത് നല്‍കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോഴും ഇതേ സന്ദേശമാണ് ടീം മാനേജ്‌മെന്റ് നല്‍കുന്നത്. യുഎഇയിലെ സാഹചര്യങ്ങള്‍ അനുസരിച്ച് മാറി കളിക്കുക എന്നതാണ് മുംബൈ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും രോഹിത് പറഞ്ഞു.

സ്പിന്നര്‍മാരില്‍ പ്രതീക്ഷ

സ്പിന്നര്‍മാരില്‍ പ്രതീക്ഷ

മുംബൈയുടെ സ്പിന്നര്‍മാരില്‍ വലിയ പ്രതീക്ഷയുണ്ട്. ക്രുണാല്‍ പാണ്ഡ്യ, രാഹുല്‍ ചാഹര്‍, പ്രിന്‍സ് ബല്‍വന്ത് റായ്, അനുകൂല്‍ റോയ് എന്നിവര്‍ ടീമിനൊപ്പമുണ്ട്. ഇവരില്‍ വലിയ പ്രതീക്ഷയുണ്ട്. ക്വാളിറ്റി സ്പിന്‍ നിരയാണ് മുംബൈക്കുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ പരിചയസമ്പത്തുള്ളവരാണ് ഇവര്‍. അത് യുഎഇയില്‍ ഇവര്‍ പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ചെന്നൈയോട് കളിക്കുമ്പോള്‍ അലസതയില്ലെന്നും ഏറ്റവും മികച്ച പ്രകടനമാണ് നടത്താന്‍ നോക്കുകയെന്ന് രോഹിത് പറഞ്ഞു. അവരെ മികച്ച എതിരാളികളായിട്ടാണ് കാണുന്നതെന്നും രോഹിത് വ്യക്തമാക്കി.

Story first published: Saturday, September 19, 2020, 12:09 [IST]
Other articles published on Sep 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+