Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രാഹുല്‍ ചഹാറിനെ ചേര്‍ത്ത് നിര്‍ത്തി രോഹിത്, നായകന്റെ കരുതലിന് കൈയടി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ആദ്യ പ്ലേ ഓഫില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മുംബൈ കളം വാണ മത്സരത്തില്‍ 57 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്മാരുടെ ജയം. മുംബൈ നിരയില്‍ ബൗളര്‍മാരെല്ലാം ഒന്നിനൊന്ന് മികച്ചുനിന്നെങ്കിലും രാഹുല്‍ ചഹാറിനെ സംബന്ധിച്ച് ഒരു മോശം മത്സരമായിരുന്നു ഡല്‍ഹിക്കെതിരായത്. കാരണം രണ്ട് ഓവര്‍ എറിഞ്ഞ രാഹുല്‍ 35 റണ്‍സാണ് വഴങ്ങിയത്.

ഒരു വിക്കറ്റ് പോലും നേടാനായുമില്ല. മുംബൈയുടെ പ്ലേ ഓഫിലേക്കുള്ള പ്രയാണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച രാഹുലിന് നിര്‍ണ്ണായക പ്ലേ ഓഫില്‍ തിളങ്ങാനായില്ലെങ്കിലും തങ്ങളുടെ സൂപ്പര്‍ സ്പിന്നറെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ. മോശം പ്രകടനം പുറത്തെടുത്ത രാഹുലിന് മത്സര ശേഷം രോഹിത് നല്‍കിയ ഉത്തരവാദിത്തം കണ്ട് ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ കൈയടി നിറയുകയാണ്. മുംബൈയുടെ വിജയത്തിന് ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങിയ മുംബൈ ടീമിനെ നയിക്കാന്‍ രാഹുലിനോട് രോഹിത് ആവിശ്യപ്പെടുകയായിരുന്നു.

rahulchaharandrohitsharmaipl

ക്യാപ്റ്റന്‍ നിര്‍ദേശം അനുസരിച്ച് രാഹുല്‍ ചഹാറാണ് മുംബൈയെ ഡ്രസിങ് റൂമിലേക്ക് നയിച്ചത്. മോശം പ്രകടനം തളര്‍ത്തുമ്പോഴും താരങ്ങള്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും നല്‍കുന്ന രോഹിതിന്റെ പ്രവര്‍ത്തിക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പ്രശംസകളാണ് ലഭിക്കുന്നത്. 15 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റാണ് രാഹുല്‍ ഈ സീസണില്‍ വീഴ്ത്തിയത്. നിര്‍ണ്ണായക സമയത്ത് കൂട്ടുകെട്ട് പൊളിക്കാന്‍ മിടുക്കനാണ് രാഹുലെങ്കിലും ദുബായില്‍ ഇന്നലെ ഓഫ് സ്പിന്‍ പ്രതീക്ഷിച്ച ഫലം കണ്ടില്ല. മാര്‍ക്കസ് സ്റ്റോയിനിസാണ് രാഹുലിനെ കണക്കിന് ശിക്ഷിച്ചത്.

ഒന്നാം പ്ലേഓഫിലെ ജയത്തോടെ മുംബൈ നേരിട്ട് ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ഫൈനലിലെത്താന്‍ ഒരവസരം കൂടിയുണ്ട്. ആര്‍സിബി-ഹൈദരാബാദ് മത്സരത്തിലെ വിജയിയെ തോല്‍പ്പിച്ചാല്‍ ഡല്‍ഹിക്ക് ഫൈനലിലെത്താം. എന്നാല്‍ നിലവിലെ ഫോമില്‍ അത് അത്ര എളുപ്പമാവില്ല. ബാറ്റിങ് നിരയുടെ മോശം ഫോമാണ് ഡല്‍ഹിയുടെ പ്രധാന പ്രശ്‌നം. അടുത്ത മത്സരത്തില്‍ ടീമില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണ്. റിഷഭ് പന്തും അജിന്‍ക്യ രഹാനെയും സാംസുമെല്ലാം പുറത്താകും.

ഹെറ്റ്‌മെയര്‍, അലക്‌സ് ക്യാരി തുടങ്ങിയവര്‍ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്താന്‍ സാധ്യത കൂടുതലാണ്. അഞ്ചാം ഫൈനലിലേക്കാണ് രോഹിത് ശര്‍മ മുംബൈയെ നയിച്ചത്. ഇതുവരെ നാല് തവണയും കിരീടം നേടിക്കൊടുക്കാന്‍ രോഹിതിന് സാധിച്ചതിനാല്‍ ഇത്തവണയും മുംബൈ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ഫോമിലാണെന്നതാണ് മുംബൈയുടെ കരുത്ത്. ഡല്‍ഹിയുടെ പ്ലേഓഫിലെ എതിരാളിയെ ഇന്നറിയാം. ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ ഡല്‍ഹിക്ക് സാധിച്ചിട്ടില്ല.

Story first published: Friday, November 6, 2020, 15:20 [IST]
Other articles published on Nov 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+