For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 'ഞാനായിരുന്നു വിക്കറ്റ് ത്യജിക്കേണ്ടത്', സൂര്യകുമാറിനോട് കടപ്പെട്ട് രോഹിത് ശര്‍മ

ഫോമിലല്ല. ഫിറ്റ്‌നസില്ല. സ്പിന്നിന് എതിരെ കളിക്കാന്‍ കഴിയുന്നില്ല. ഫൈനലിന് മുന്‍പ് രോഹിത് ശര്‍മയുടെ ബാറ്റിങ് മികവിനെ കുറിച്ച് നൂറു സംശയങ്ങളായിരുന്നു പലര്‍ക്കും. മിന്നും ഫോമിലുള്ള മുംബൈ ടീമിനെ രോഹിത് ശര്‍മ വലയ്ക്കുമെന്ന ആശങ്കകളും ക്രിക്കറ്റ് ലോകത്ത് മുഴങ്ങി. പക്ഷെ ചൊവാഴ്ച്ച നടന്ന ഫൈനല്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ തന്റേതാക്കി മാറ്റി. ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് ലക്ഷ്യം രോഹിത് ശര്‍മയുടെ മികവിലാണ് മുംബൈ ഇന്ത്യന്‍സ് കൈപ്പിടിയിലാക്കിയത്.

അവനെ പുറത്താക്കിയതില്‍ ഖേദിക്കുന്നു | Oneindia Malayalam
കടപ്പാട്

മത്സരത്തില്‍ രോഹിത്തിന് അര്‍ധ സെഞ്ച്വറിയുണ്ട്. ക്വിന്റണ്‍ ഡികോക്കിനൊപ്പം ഓപ്പണറായി എത്തിയ രോഹിത് 51 പന്തില്‍ 68 റണ്‍സടിച്ചു. നാലു സിക്‌സും അഞ്ച് ഫോറും ഹിറ്റ്മാന്റെ ഇന്നിങ്‌സിലുണ്ട്. ആന്റിച്ച് നോര്‍ക്കിയയുടെ 17 ആം ഓവറില്‍ രോഹിത് പുറത്താവുമ്പോഴേക്കും ജയത്തിന് തൊട്ടരികെ മുംബൈ ഇന്ത്യന്‍സ് എത്തിയിരുന്നു. ഇതേസമയം, ഫൈനലില്‍ അര്‍ധ സെഞ്ച്വറി തികയ്ക്കാന്‍ സാധിച്ചതില്‍ ടീമിലെ സഹതാരം സൂര്യകുമാര്‍ യാദവിനോട് രോഹിത് ശര്‍മ കടപ്പെടുന്നുണ്ട്.

അനാവശ്യ റൺ

സ്‌കോര്‍ബോര്‍ഡ് അനായാസം മുന്നോട്ടുപോകവെ അനാവശ്യ റണ്ണിനായി ഓടിയ രോഹിത് ശര്‍മ സൂര്യകുമാര്‍ യാദവിനെ പുറത്താക്കുകയാണ് ചെയ്തത്. രവിചന്ദ്രന്‍ അശ്വിന്‍ എറിഞ്ഞ 11 ആം ഓവറിലാണ് ഈ സംഭവം. ഓവറിലെ അഞ്ചാം പന്തിനെ ബാക്ക് ഫൂട്ടില്‍ നിന്നുകൊണ്ട് രോഹിത് എക്‌സ്ട്രാ കവറിലേക്ക് പതിയെ ഡ്രൈവ് ചെയ്യുന്നു. പന്ത് നേരെ ചെല്ലുന്നത് പ്രവീണ്‍ ദൂബെയുടെ കൈകളിലേക്ക്. സിംഗിളിനുള്ള സാവകാശം എങ്ങുമില്ല. എന്നാല്‍ ഡ്രൈവ് ചെയ്തതിന് പിന്നാലെ മനസില്‍ പാതി സംശയവുമായി രോഹിത് ഓടി.

ബലിയാടായി

ഈ സമയം, 33 പന്തില്‍ 47 റണ്‍സെടുത്ത് നില്‍ക്കുകയാണ് മുംബൈ നായകന്‍. മൂന്നു റണ്‍സ് അകലെ അര്‍ധ സെഞ്ച്വറി. രോഹിത്തിന്റെ സാന്നിധ്യം മുംബൈയ്ക്ക് ഏറെ അനിവാര്യം. മറുപുറത്ത് നിന്ന് സൂര്യകുമാര്‍ ഉറക്കെ വിലക്കിനോക്കി, ഓടരുതെന്ന്. പക്ഷെ മുന്നറിയിപ്പൊന്നും രോഹിത് ഗൗനിച്ചില്ല. റിഷഭ് പന്തിലേക്ക് ത്രോ വരുന്നത് കണ്ട സൂര്യകുമാര്‍ യാദവ് ഒടുവില്‍ രോഹിത്തിന് വേണ്ടി സ്വയം ബലിയാടാകാന്‍ തീരുമാനിച്ചു. റണ്ണൗട്ടാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഇദ്ദേഹം ക്രീസ് വിട്ടിറങ്ങി ഹിറ്റ്മാനെ സുരക്ഷിതനാക്കി.

നിറകയ്യടി

തന്റെ പിഴവില്‍ സൂര്യകുമാര്‍ യാദവ് പുറത്താകുന്നത് വളരെ നിരാശയോടെയാണ് രോഹിത് ശര്‍മ കണ്ടുനിന്നത്.
ഇതേസമയം, സൂര്യകുമാര്‍ യാദവിന്റെ നിസ്വാര്‍ത്ഥമായ പ്രവൃത്തിയെ മുംബൈ ക്യാംപ് നിറകയ്യടികളോടെ എതിരേറ്റു. 20 പന്തില്‍ 19 റണ്‍സുമായാണ് സൂര്യകുമാര്‍ തിരിച്ചെത്തിയത്. അഞ്ചാം ഓവറില്‍ ഡികോക്ക് പുറത്തായ ശേഷം ക്രീസിലെത്തിയ ഇദ്ദേഹം ഫോമിലുള്ള രോഹിത്തിന് സ്‌ട്രൈക്ക് കൈമാറാനാണ് പരമാവധി ശ്രദ്ധിച്ചതും.

സംശയമില്ല

എന്തായാലും മത്സരശേഷം സംഭവത്തില്‍ വലിയ നിരാശയുണ്ടെന്ന് രോഹിത് ശര്‍മ തുറന്നുസമ്മതിച്ചു. സൂര്യകുമാറിന് പകരം താനായിരുന്നു വിക്കറ്റ് ത്യജിക്കേണ്ടിയിരുന്നത്. കാരണം സീസണില്‍ മികച്ച ഫോമിലാണ് സൂര്യകുമാര്‍. ടൂര്‍ണമെന്റിലുടനീളം മുംബൈയെ പലതവണ സൂര്യകുമാര്‍ രക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിങ് മികവില്‍ ആര്‍ക്കും സംശയമില്ല, രോഹിത് ശര്‍മ വ്യക്തമാക്കി. സീസണില്‍ 480 റണ്‍സാണ് സൂര്യകുമാര്‍ യാദവ് മുംബൈക്കായി നേടിയത്.

Story first published: Wednesday, November 11, 2020, 11:17 [IST]
Other articles published on Nov 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+