IPL 2020: ഇന്ന് മുംബൈ X ആര്‍സിബി, ജയം നായകനോ ഉപനായകനോ?
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആവേശ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെതിരേ. മുംബൈ-ആര്‍സിബി പോരാട്ടം എന്നതിലുപരിയായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മയും നേര്‍ക്കുനേര്‍ എത്തുന്ന മത്സരം എന്ന സവിശേഷതയും ഈ പോരാട്ടത്തിനുണ്ട്. ഐപിഎല്ലിലെ കണക്കുകളില്‍ കോലിയേക്കാള്‍ നായക മികവ് രോഹിതിനാണ്. എന്നാല്‍ ഇത്തവണ മികച്ച ടീമുള്ള ആര്‍സിബി ചരിത്രം തിരുത്തുമോയെന്ന് കാത്തിരുന്ന് കാണാം. ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

ജയം തുടരാന്‍ മുംബൈ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്താണ് മുംബൈ ഇന്ത്യന്‍സ് ആര്‍സിബിക്കെതിരേ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ സിഎസ്‌കെയോട് തോറ്റ അവര്‍ രണ്ടാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. നായകന്‍ രോഹിത് ശര്‍മ ഫോം കണ്ടെത്തിയത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. യുഎഇയില്‍ ഇതുവരെ ജയിക്കാന്‍ സാധിക്കാതിരുന്ന മുംബൈ ആറ് തുടര്‍ തോല്‍വികള്‍ക്ക് ശേഷമാണ് കെകെആറിനെതിരേ വിജയം സ്വന്തമാക്കിയത്. ബാറ്റിങ് നിരയില്‍ മധ്യനിരയുടെ പ്രകടനം ടീമില്‍ മെച്ചപ്പെടാനുണ്ട്.

രോഹിത് ശര്‍മ, ക്വിന്റന്‍ ഡീകോക്ക് ഓപ്പണിങ് കൂട്ടുകെട്ട് ടീമിന്റെ നട്ടെല്ലാണ്. കീറോണ്‍ പൊള്ളാര്‍ഡ്,ക്രുണാല്‍ പാണ്ഡ്യ,ഹര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടുന്ന മധ്യനിര ബാറ്റിങ്ങില്‍ കൂടുതല്‍ ശോഭിക്കേണ്ടത് അത്യാവശ്യമാണ്. നിലവില്‍ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാല്‍ ഹര്‍ദിക്കിനെക്കൊണ്ട് മുംബൈ പന്തെറിയിക്കുന്നില്ല. ജസ്പ്രീത് ബൂംറ ഫോം വീണ്ടെടുത്തതും ടീമിന് കരുത്താകും. പാറ്റിന്‍സണും ട്രന്റ് ബോള്‍ട്ടും പേസില്‍ മികച്ച പിന്തുണ നല്‍കുമ്പോള്‍ എതിര്‍ ബാറ്റിങ് നിര വിയര്‍ക്കും. ക്രുണാല്‍ പാണ്ഡ്യയും രാഹുല്‍ ചഹാറും ഉള്‍പ്പെടുന്ന സ്പിന്‍ നിരയാണ് അല്‍പ്പം മോശമായുള്ളത്.

ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ആര്‍സിബി
കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന്റെ ക്ഷീണം മറക്കാന്‍ ഇന്ന് ആര്‍സിബിക്ക് ജയം അനിവാര്യം. നായകന്‍ വിരാട് കോലിയും ആരോണ്‍ ഫിഞ്ചും ഫോമിലേക്കുയരാത്തത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നു. ആദ്യ രണ്ട് മത്സരത്തിലും ഇരുവരും നിരാശപ്പെടുത്തിയിരുന്നു. എബി ഡിവില്ലിയേഴ്‌സ് തരക്കേടില്ലാതെ കളിക്കുന്നുണ്ട്. എന്നാല്‍ മധ്യനിരയുടെ ദൗര്‍ബല്യം ടീമിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പരീക്ഷണങ്ങള്‍ അവസാനിപ്പിച്ച് പാര്‍ഥിവ് പട്ടേല്‍,മോയിന്‍ അലി എന്നിവര്‍ ബാറ്റിങ് നിരയിലേക്ക് എത്തേണ്ടത് അനിവാര്യമാണ്.

കൂടാതെ ബൗളിങ് നിരയില്‍ ഉമേഷ് യാദവിനെ പുറത്തിരുത്തുകയും വേണം. ലങ്കന്‍ പേസര്‍ ലഹിരു ഉദാനയ്ക്ക് പകരം അവസരം നല്‍കണം. സ്പിന്‍ നിരയില്‍ ചഹാലിന്റെ പ്രകടനം ടീമിന് കരുത്താകുന്നുണ്ട്. പേസ് ബൗളര്‍മാരില്‍ നവദീപ് സൈനി തരക്കേടില്ലാതെ പന്തെറിയുന്നുണ്ടെങ്കിലും ഡെയ്ല്‍ സ്റ്റെയിനും നിരാശപ്പെടുത്തുന്നു. ക്രിസ് മോറിസ് ഇന്ന് കളിച്ചേക്കുമെന്നാണ് വിവരം. അങ്ങനെയായാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിനത് മുതല്‍ക്കൂട്ടാവും.

സാധ്യതാ ഇലവന്‍
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ക്വിന്റന്‍ ഡീകോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, നഥാന്‍ കോള്‍ട്ടര്‍നെയ്ല്‍, രാഹുല്‍ ചഹാര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബൂംറ.
ആര്‍സിബി: ആരോണ്‍ ഫിഞ്ച്, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ശിവം ദുബെ, മോയിന്‍ അലി, ക്രിസ് മോറിസ്, വാഷിങ്ടണ്‍ സുന്ദര്‍, യുസ് വേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്, നവദീപ് സൈനി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications