For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മുംബൈ X രാജസ്ഥാന്‍- അറിഞ്ഞിരിക്കണം ഈ കളിക്കണക്കുകള്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെതിരേ. അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയും വഴങ്ങിയ മുംബൈ ഇന്ത്യന്‍സ് 6 പോയിന്റുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും ആര്‍സിബിയോടുമാണ് മുംബൈ തോറ്റത്. അതേ സമയം നാല് മത്സരത്തില്‍ നിന്ന് രണ്ട് ജയവും രണ്ട് തോല്‍വിയും വഴങ്ങിയ രാജസ്ഥാന്‍ 4 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. വലിയ മൈതാനങ്ങളില്‍ കാലിടറുന്ന രാജസ്ഥാന് മുംബൈക്കെതിരേ പരാജയപ്പെട്ടാല്‍ പ്ലേ ഓഫിലേക്കുള്ള മുന്നറ്റേത്തിനത് വലിയ തിരിച്ചടിയാവും. ഇരു ടീമുകളും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.

 നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

രാജസ്ഥാനും മുംബൈയും 23 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 11 തവണ വീതം ഇരു ടീമും വിജയിച്ചു. ഒരു മത്സരം ഫലം കാണാതെ അവസാനിച്ചു. 2014ല്‍ യുഎഇയില്‍ കളിച്ചപ്പോള്‍ ജയം രാജസ്ഥാനായിരുന്നു. കരുത്തുറ്റ നിരയായ മുംബൈയെ വീഴ്ത്തുക രാജസ്ഥാന് അത്ര എളുപ്പമല്ല. അബുദാബിയിലെ വലിയ മൈതാനത്ത് ടീമിന് പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താനാകുമോയെന്ന് കണ്ടറിയണം. സഞ്ജു സാംസണ്‍,സ്റ്റീവ് സ്മിത്ത്,ജോസ് ബട്‌ലര്‍ എന്നിവരിലേക്ക് രാജസ്ഥാന്റെ ബാറ്റിങ് നിര ചുരുങ്ങുന്നു. മുംബൈയില്‍ പൊള്ളാര്‍ഡും ഹര്‍ദികും മധ്യനിരയില്‍ ഫോം കണ്ടെത്തിയത് ടീമിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ രാജസ്ഥാനെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ മുംബൈ ഇന്ത്യന്‍സ് താരം കീറോണ്‍ പൊള്ളാര്‍ഡാണ്. 351 റണ്‍സാണ് അദ്ദേഹം നേടിയത്. രാജസ്ഥാന്‍ നിരയില്‍ സഞ്ജു സാംസണാണ് കേമന്‍ (431). ഈ സീസണില്‍ ആദ്യ രണ്ട് മത്സരത്തിലും തിളങ്ങിയ സഞ്ജു പിന്നീടുള്ള രണ്ട് മത്സരത്തിലും നിരാശപ്പെടുത്തി. മുംബൈക്കെതിരേ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ നിലവിലെ രാജസ്ഥാന്‍ താരം ജോഫ്ര ആര്‍ച്ചറാണ് (9). മുംബൈ നിരയില്‍ മുന്നില്‍ കീറോണ്‍ പൊള്ളാര്‍ഡും (14). കൂടുതല്‍ ക്യാച്ച് നേടിയ മുംബൈ താരം കീറോണ്‍ പൊള്ളാര്‍ഡും (7) രാജസ്ഥാന്‍ നിരയില്‍ സഞ്ജു സാംസണുമാണ് (11) മുന്നില്‍.

മുംബൈ

മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന്റെ ശരാശരി ടീം സ്‌കോര്‍ 159 റണ്‍സും മുംബൈ ഇന്ത്യന്‍സിന്റെ ശരാശരി സ്‌കോര്‍ 161 റണ്‍സുമാണ്. ട്രന്റ് ബോള്‍ട്ട്,ജെയിംസ് പാറ്റിന്‍സന്‍,ജസ്പ്രീത് ബൂംറ എന്നിവര്‍ ഉള്‍പ്പെടുന്ന മുംബൈയുടെ ബൗളിങ് നിര രാജസ്ഥാന് വലിയ വെല്ലുവിളി ഉയര്‍ത്തും. ജോഫ്ര ആര്‍ച്ചറിന്റെ പേസിനെയാവും മുംബൈ ഭയക്കുക.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മക്ക് മുംബൈ ഇന്ത്യന്‍സിനൊപ്പം 4000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വേണ്ടത് 86 റണ്‍സ്. അവസാന മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് അദ്ദേഹം സീസണില്‍ കാഴ്ചവെക്കുന്നത്. മുംബൈയുടെ സൂര്യകുമാര്‍ യാദവിന് ഐപിഎല്ലില്‍ 50 സിക്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടത് രണ്ട് സിക്‌സുകൂടിയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലറെ തേടി രണ്ട് നേട്ടങ്ങളാണുള്ളത്. 67 റണ്‍സുകൂടി നേടിയാല്‍ ഐപിഎല്ലില്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ബട്‌ലര്‍ക്കാവും. 94 റണ്‍സ് നേടിയാല്‍ രാജസ്ഥാനുവേണ്ടി 1000 ഐപിഎല്‍ റണ്‍സെന്ന നേട്ടവും ബട്‌ലര്‍ക്ക് സ്വന്തമാക്കാം. സഞ്ജു സാംസണ് 2500 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കാന്‍ വേണ്ടത് 120 റണ്‍സാണ്. മൂന്ന് ക്യാച്ചുകൂടി നേടിയാല്‍ 50 ഐപിഎല്‍ ക്യാച്ചെന്ന നേട്ടവും സഞ്ജുവിന് നേടാനാവും.

Story first published: Tuesday, October 6, 2020, 12:49 [IST]
Other articles published on Oct 6, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+