IPL 2020: മുംബൈ X ഡല്‍ഹി- കരുത്തരുടെ പോരാട്ടത്തിലെ അറിഞ്ഞിരിക്കേണ്ട കണക്കുകള്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വാശിയേറിയ പോരാട്ടത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മികച്ച ഫോമില്‍ കളിക്കുമ്പോള്‍ ഈ സീസണില്‍ ശ്രദ്ധേയ പ്രകടനമാണ് ഡല്‍ഹിയും കാഴ്ചവെക്കുന്നത്. ആറ് മത്സരത്തില്‍ ഹൈദരാബാദിനോടല്ലാതെ മറ്റൊരു ടീമിനോടും ഡല്‍ഹി തോറ്റിട്ടില്ല. നിലവിലെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് ഡല്‍ഹി. ഇന്ന് ജയിക്കുന്നവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുമെന്നതിനാല്‍ ഇരു ടീമിനും ജയം അനിവാര്യം. രോഹിത് ശര്‍മ- ശ്രേയസ് അയ്യര്‍ എന്നീ നായകന്മാര്‍ നേര്‍ക്കുനേര്‍ എത്തുന്ന പോരാട്ടത്തിലെ കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
മുഖാമുഖം പോരാട്ടങ്ങളില്‍ ഇരു ടീമും തുല്യത പുലര്‍ത്തുകയാണ്. ഇരുടീമും 24 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 12 മത്സരങ്ങള്‍ വീതം ഡല്‍ഹിയും മുംബൈയും വിജയം പങ്കിട്ടു. 2014ല്‍ യുഎഇയില്‍ കളിച്ചപ്പോള്‍ ഡല്‍ഹിയോട് മുംബൈ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ ഇരു ടീമും ഒന്നിനൊന്ന് മികച്ചതായതിനാല്‍ ആര്‍ക്കും ആധിപത്യം അവകാശപ്പെടാന്‍ സാധിക്കില്ല. ഇന്ന് ഭാഗ്യം ആര്‍ക്കൊപ്പമോ അവര്‍ വിജയിക്കുമെന്ന് മാത്രമെ പറയാന്‍ സാധിക്കു. മുംബൈയുടെ ബൗളിങ് ഡല്‍ഹിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കും.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ ഡല്‍ഹിക്കെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ മുംബൈ താരം നായകന്‍ രോഹിത് ശര്‍മയാണ് (560). മികച്ച സ്‌കോര്‍ അവകാശപ്പെടാന്‍ സാധിക്കുന്ന രോഹിതിന്റെ ഫോം മുംബൈക്ക് ഇന്ന് നിര്‍ണ്ണായകമാണ്. ഡല്‍ഹി നിരയില്‍ റിഷഭ് പന്താണ് (219) കേമന്‍. ഇത്തവണ തരക്കേടില്ലെങ്കിലും പതിവ് ഫോമിലേക്കുയരാന്‍ റിഷഭിന് സാധിച്ചിട്ടില്ല. ഡല്‍ഹിക്കെതിരേ കൂടുതല്‍ വിക്കറ്റുള്ള മുംബൈ ബൗളര്‍ ജസ്പ്രീത് ബൂംറയും മിച്ചല്‍ മഗ്ലെങ്ങനുമാണ് (11). ബൂംറ ഈ സീസണില്‍ മികച്ച ഫോമിലാണ്. ഡല്‍ഹി നിരയില്‍ ഹര്‍ഷല്‍ പട്ടേലാണ് (3) കൂടുതല്‍ വിക്കറ്റ് നേടിയത്. കൂടുതല്‍ ക്യാച്ച് നേടിയ മുംബൈ താരം കീറോണ്‍ പൊള്ളാര്‍ഡും രോഹിത് ശര്‍മയും (7) ഡല്‍ഹി നിരയില്‍ റിഷഭ് പന്തുമാണ് (5) മുന്നില്‍. ഡല്‍ഹിക്കെതിരേ മുംബൈയുടെ ശരാശരി സ്‌കോര്‍ 165 റണ്‍സും ഡല്‍ഹിയുടെ ശരാശരി സ്‌കോര്‍ 148 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
മുംബൈ ഇന്ത്യന്‍സിനൊപ്പം 4000 റണ്‍സെന്ന നേട്ടത്തിലെത്താന്‍ നായകന്‍ രോഹിത് ശര്‍മക്ക് വേണ്ടത് 61 റണ്‍സാണ്. മുംബൈ പേസര്‍ ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റുകള്‍ നേടിയാല്‍ 50 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കാം. മുംബൈ കീപ്പര്‍ ക്വിന്റന്‍ ഡീകോക്ക് 3 പേരെക്കൂടി പുറത്താക്കിയാല്‍ 50 പേരെ പുറത്താക്കുന്നവരുടെ പട്ടികയില്‍ ഇടം പിടിക്കാം. ഹര്‍ദിക് പാണ്ഡ്യക്ക് 50 ക്യാച്ച് പൂര്‍ത്തിയാക്കാന്‍ 2 ക്യാച്ച് കൂടി വേണം. കഗിസോ റബാദ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തിയാല്‍ 50 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കാം. 100 ഐപിഎല്‍ സിക്‌സ് ക്ലബ്ബിലെത്താന്‍ റിഷഭ് പന്തിനും ശ്രേയസ് അയ്യര്‍ക്കും വേണ്ടത് 1 സിക്‌സ്. ഡല്‍ഹിക്കുവേണ്ടി 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ധവാന് വേണ്ടി 7 റണ്‍സ്. പന്ത് 88 റണ്‍സ് നേടിയാല്‍ 2000 ഐപിഎല്‍ റണ്‍സെന്ന നേട്ടത്തിലെത്താം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications