IPL 2020: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം, മുംബൈയും ഡല്‍ഹിയും നേര്‍ക്കുനേര്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഇന്ന് നടക്കുന്ന ആദ്യ പ്ലേ ഓഫില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സും രണ്ടാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സുമാണ് ഏറ്റുമുട്ടുന്നത്. ജയിക്കുന്ന ടീം നേരിട്ട് ഫൈനല്‍ സീറ്റ് നേടുമ്പോള്‍ തോല്‍ക്കുന്ന ടീമിന് ഫൈനലിലെത്താന്‍ ഒരവസരം കൂടിയുണ്ട്. രണ്ടാം പ്ലേ ഓഫില്‍ ജയിക്കുന്ന ടീമുമായി ഒന്നാം പ്ലേ ഓഫില്‍ തോല്‍ക്കുന്ന ടീം കളിച്ച് ജയിച്ചാല്‍ ഫൈനലിലെത്താം. എന്നാല്‍ രണ്ടാം പരീക്ഷണത്തിന് മുതിരാതെ ആദ്യ പരീക്ഷണത്തില്‍ത്തന്ന ഫൈനലിലെത്താനാകും മുംബൈയും ഡല്‍ഹിയും ശ്രമിക്കുക. സീസണില്‍ രണ്ട് വട്ടം ഏറ്റുമുട്ടിയപ്പോഴും ഡല്‍ഹിയെ മുംബൈ കീഴടക്കിയിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാവും രോഹിതും സംഘവും ഇറങ്ങുക. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം.

കരുത്തോടെ മുംബൈ ഇന്ത്യന്‍സ്
പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് മുംബൈ ഇന്ത്യന്‍സ് ആദ്യ പ്ലേ ഓഫിനെത്തുന്നത്. സീസണില്‍ ഉടനീളം ഗംഭീര പ്രകടനം കാഴ്ചവെച്ച നിലവിലെ ചാമ്പ്യന്മാരായ മുംബൈ അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് നാണം കെട്ടിരുന്നു. ബാറ്റിങ്ങ് നിരയും ബൗളിങ് നിരയും ഒരുപോലെ സംതുലിതമാണെന്നതാണ് മുംബൈയുടെ കരുത്ത്. ബാറ്റിങ് നിരയില്‍ നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനം മാത്രമാണ് ആശങ്ക സൃഷ്ടിക്കുന്നത്. പരിക്കിന് ശേഷം തിരിച്ചെത്തിയ രോഹിതിന്റെ ബാറ്റിങ് ശൈലിയും ശരീര ഭാഷയും പരിക്ക് ഭേദമായിട്ടില്ലെന്ന് സൂചിപ്പിക്കുന്നതാണ്.

സൂര്യകുമാര്‍ യാദവ്, ക്വിന്റന്‍ ഡീകോക്ക്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ തുടങ്ങിയവരെല്ലാം തങ്ങളുടേതായ ദിവസങ്ങളില്‍ ശോഭിക്കാന്‍ കെല്‍പ്പുള്ളവരാണ്. അവസാന മത്സരത്തില്‍ വിശ്രമം അനുവദിച്ച ജസ്പ്രീത് ബൂംറയും ട്രന്റ് ബോള്‍ട്ടും ഹര്‍ദിക് പാണ്ഡ്യയും ടീമില്‍ മടങ്ങിയെത്തും. എന്നാല്‍ വിശ്രമം ഇവരുടെ മികച്ച ഫോമിനെ ബാധിച്ചോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

പ്രതീക്ഷയോടെ ഡല്‍ഹി
ഏറ്റവും സംതുലിതമായ ടീമെന്ന വിശേഷണത്തോടെ സീസണ്‍ ഗംഭീരമായി തുടങ്ങിയ ഡല്‍ഹി ഒടുവില്‍ വിറച്ചാണ് പ്ലേ ഓഫില്‍ ഇടം നേടിയത്. തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷം ആര്‍സിബിയെ കീഴടക്കിയതാണ് ഡല്‍ഹിക്ക് പ്ലേ ഓഫില്‍ ഇടം നല്‍കിയത്. ബാറ്റിങ്ങാണ് ടീമിന്റെ പ്രധാന പ്രശ്‌നം. ഓപ്പണിങ്ങില്‍ പൃത്ഥ്വി ഷാ തീര്‍ത്തും നിറം മങ്ങുന്നു. ശിഖര്‍ ധവാന്‍ തരക്കേടില്ലാതെ കളിക്കുന്നു.

അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ രഹാനെയും ഫോം കണ്ടെത്തി. എന്നാല്‍ നായകന്‍ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരുടെ മോശം ഫോം തിരിച്ചടി നല്‍കുന്നു. മാര്‍ക്കസ് സ്‌റ്റോയിനിസിന് മധ്യനിരയില്‍ പഴയ മൂര്‍ച്ചയില്ല. ബൗളിങ്ങില്‍ കഗിസോ റബാദയും ആന്റിച്ച് നോക്കിയേയും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അശ്വിന്‍,അക്‌സര്‍ സ്പിന്‍ നിരയും മികവ് കാട്ടുന്നുണ്ട്. എന്നാല്‍ കരുത്തരായ മുംബൈയെ വീഴ്ത്താന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ഡല്‍ഹി കാഴ്ചവെക്കേണ്ടി വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications