IPL 2020: മുംബൈ x ഹൈദരാബാദ്- അറിഞ്ഞിരിക്കേണ്ട കളിക്കണക്കുകള്‍
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദാരാബാദും നേര്‍ക്കുനേര്‍ ഏറ്റമുട്ടുകയാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മിന്നും ഫോമിലാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദും അവസാന രണ്ട് മത്സരത്തില്‍ വിജയിച്ചാണ് എത്തുന്നത്. ഇരു ടീമും ഒന്നിനൊന്ന് ശക്തമായതിനാല്‍ പോരാട്ടം കടുക്കും. ഷാര്‍ജയിലാണ് മത്സരം നടക്കുന്നത്. അതിനാല്‍ത്തന്നെ ബാറ്റ്‌സ്മാന്‍മാരുടെ ശക്തിയാവും പരീക്ഷിക്കപ്പെടുക. ഇരു ടീമും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കളിക്കണക്കുകള്‍ ഒന്ന് പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
മുംബൈയും ഹൈദരാബാദും ഇതുവരെ 14 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ ഏഴ് മത്സരങ്ങള്‍ വീതം ഇരു ടീമും വിജയം പങ്കിട്ടിരിക്കുന്നതിനാല്‍ ആര്‍ക്കും വ്യക്തമായ ആധിപത്യം അവകാശപ്പെടാനാകില്ല. 2014ല്‍ യുഎഇയില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഹൈദരാബാദിനായിരുന്നു. അതിനാല്‍ത്തന്നെ ഇതിന് പകരം വീട്ടേണ്ടത് മുംബൈക്ക് അഭിമാന പ്രശ്‌നമാണ്. മുംബൈയുടെ ബാറ്റിങ് നിര ഫോം കണ്ടെത്തിയതോടെ ടീമെന്ന നിലയില്‍ അവര്‍ക്ക് ഒത്തിണക്കമായിട്ടുണ്ട്. കീറോണ്‍ പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ,രോഹിത് ശര്‍മ എന്നിവരുടെ പ്രകടനം മുംബൈക്ക് ഇന്ന് നിര്‍ണ്ണായകമാവും. വാര്‍ണര്‍,ബെയര്‍സ്റ്റോ എന്നിവരിലാവും ഹൈദരാബാദിന്റെ പ്രതീക്ഷ.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഹൈദരാബാദിനെതിരേ നിലവില്‍ കൂടുതല്‍ റണ്‍സുള്ള മുംബൈ താരം കീറോണ്‍ പൊള്ളാര്‍ഡാണ്. 317 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. ഹൈദരാബാദിനുവേണ്ടി ഡേവിഡ് വാര്‍ണറാണ് (343) കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്. മുംബൈ നിരയില്‍ കൂടുതല്‍ വിക്കറ്റ് നേടിയത് മിച്ചല്‍ മഗ്ലെങ്ങനാണ് (11). ഹൈദരാബാദ് നിരയില്‍ ഭുവനേശ്വര്‍ കുമാറാണ് (16) കേമന്‍. എന്നാല്‍ അവസാന മത്സരത്തില്‍ പരിക്കേറ്റതിനാല്‍ ഭുവനേശ്വര്‍ കുമാര്‍ ഇന്ന് കളിക്കുന്ന കാര്യം സംശയമാണ്. കൂടുതല്‍ ക്യാച്ച് നേടിയ മുംബൈ താരം കീറോണ്‍ പൊള്ളാര്‍ഡും (10) ഹൈദരാബാദ് താരം ഭുവനേശ്വര്‍ കുമാറുമാണ് (4). ഹൈദരാബാദിനെതിരേ മുംബൈയുടെ ശരാശരി സ്‌കോര്‍ 140 റണ്‍സും ഹൈദരാബാദിന്റെ ശരാശരി സ്‌കോര്‍ 145 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
ഇന്നത്തെ മത്സരത്തില്‍ രണ്ട് സിക്‌സുകള്‍ നേടിയ മുംബൈയുടെ സൂര്യകുമാര്‍ യാദവിന് ഐപിഎല്ലില്‍ 50 സിക്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഐപിഎല്ലില്‍ 5000 റണ്‍സ് ക്ലബ്ബിലേക്ക് ഉയര്‍ന്ന രോഹിതിന് മുംബൈ ഇന്ത്യന്‍സിനുവേണ്ടി 4000 റണ്‍സ് നേട്ടത്തിലെത്താന്‍ വേണ്ടത് 102 റണ്‍സാണ്. ഹൈദരാബാദിന്റെ മനീഷ് പാണ്ഡെ 40 റണ്‍സ് നേടിയാല്‍ 3000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കും. ഭേദപ്പെട്ട പ്രകടനമാണ് മനീഷ് പുറത്തെടുക്കുന്നത്. ആറ് സിക്‌സുകള്‍കൂടി നേടിയാല്‍ കെയ്ന്‍ വില്യംസണ്‍ ഐപിഎല്ലില്‍ 50 സിക്‌സുകള്‍ പൂര്‍ത്തിയാക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications