ഐപിഎല്‍: രോഹിത്താണ് ടി20യില്‍ മികച്ച ക്യാപ്റ്റന്‍, കോലിയുടെ ക്യാപ്റ്റന്‍സി പോരെന്ന് ഇതിഹാസ താരം!!
ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനാരാണ് എന്ന തര്‍ക്കം തുടങ്ങിയിട്ട് കുറച്ചായി. രോഹിത് ശര്‍മയും വിരാട് കോലിയും തമ്മിലുള്ള ഈ തര്‍ക്കം മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞ ശേഷം വന്നതാണ് ഈ തര്‍ക്കം. രോഹിത് ശര്‍മയാണ് മികച്ച ക്യാപ്റ്റനെന്ന് ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനം വിലയിരുത്തിയാണ് പല താരങ്ങളും അഭിപ്രായപ്പെടുന്നത്. ധോണിയേക്കാള്‍ കിരീടം ഐപിഎല്ലില്‍ രോഹിത്തിനുണ്ട്. മികച്ച ടി20 ക്യാപ്റ്റന്‍ രോഹിത്താണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് ഇംഗ്ലീഷ് ഇതിഹാസം താരം മൈക്കല്‍ വോന്‍.

കോലിയുടെ ക്യാപ്റ്റന്‍സി പോര
മികച്ച ക്രിക്കറ്റര്‍മാര്‍. രണ്ട് ഇതിഹാസങ്ങള്‍. രോഹിത് ശര്‍മ ടി20യില്‍ അതിഗംഭീര ക്യാപ്റ്റനാണ്. വളരെ ശാന്തനാണ് അദ്ദേഹം. വളരെ കൂളുമാണ് രോഹിത്തെന്ന് മൈക്കല്‍ വോന്‍ പറയുന്നു. നായകനെന്ന നിലയില്‍ അദ്ദേഹം സമര്‍ഥനാണ്. ടി20 ക്രിക്കറ്റില്‍ എങ്ങനെ കളിയെ കൊണ്ടുപോകണമെന്ന് നന്നായി അറിയുന്ന,അതിനനുസരിച്ച് തന്ത്രമൊരുക്കുന്ന നായകനാണ് രോഹിത്. എന്നാല്‍ വിരാട് കോലി ടി20 ക്രിക്കറ്റില്‍ നായക വേഷം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാന്‍ ശ്രമിച്ച് കൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വോന്‍ പറഞ്ഞു.

വിരാടിന്റെ വീഴ്ച്ചകള്‍
കോലിക്ക് നായകനെന്ന രീതിയില്‍ നിരവധി വീഴ്ച്ചകളുണ്ട്. ശക്തമായ ടീമുണ്ടായിട്ടും ഇതുവരെ ബാംഗ്ലൂരിനെ കിരീടത്തിലേക്ക് നയിക്കാന്‍ സാധിക്കാത്തത് കോലിയുടെ ഏറ്റവും വലിയ വീഴ്ച്ചയാണ്. മൂന്ന് തവണ ടീം ഫൈനലില്‍ തോല്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ ടീമിനും ഇതേ അവസ്ഥ തന്നെയാണുള്ളത്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ പാകിസ്താനോട് തോറ്റു. 2019ലെ ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്താവുകയും ചെയ്തു. കോലിയുടെ ക്യാപ്റ്റന്‍സി പലപ്പോഴായി ചോദ്യം ചെയ്യപ്പെട്ടപ്പോഴും ബിസിസിഐ അദ്ദേഹത്തെ പിന്തുണയ്ക്കുകയായിരുന്നു.

ആര്‍സിബിയുടെ വിജയം
കോലി ഒരിക്കല്‍ കൂടി ക്യാപ്റ്റന്‍സിയുടെ പരാജയം പഞ്ചാബിനെതിരെ അറിഞ്ഞെങ്കിലും കഴിഞ്ഞ ദിവസം മുംബൈയെ പരാജയപ്പെടുത്തിയത്് അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ്. ഈ മത്സരത്തിലും ബൗളര്‍മാരെ നന്നായി ഉപയോഗിക്കാതെ അവസാന അഞ്ചോവറില്‍ 90 റണ്‍സാണ് ആര്‍സിബി വഴങ്ങിയത്. കോലിയുടെ പിഴവായിട്ടാണ് ഇതിനെ കാണുന്നത്. എന്നാല്‍ രോഹിത്തിന്റെ ടീമിനെ തന്നെ വീഴ്ത്തിയത് തല്‍ക്കാലത്തേക്ക് കോലിയുടെ ക്യാപ്റ്റന്‍സിയെ അപകടത്തിലാക്കുന്നില്ല. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ കോലി നയിക്കുകയും, ടി20യില്‍ രോഹിത് വരണമെന്നും ദീര്‍ഘനാളായുള്ള ആവശ്യം കൂടിയാണ്.

ജയിച്ചത് ഇങ്ങനെ
എബി ഡിവില്യേഴ്‌സ് കീപ്പര്‍ റോളിലേക്ക് മാറിയത് ഗുണം ചെയ്‌തെന്ന് വാഷിംഗ്ടണ്‍ സുന്ദര്‍ പറയുന്നു. ഇതോടെ അധികമായി ഒരു ബാറ്റ്‌സ്മാനെ കൂടി കളിപ്പിക്കാന്‍ സാധിച്ചു. ടീം മാനേജ്‌മെന്റ് എന്ത് ചുമതല നല്‍കിയാലും വഹിക്കാന്‍ ഡിവില്യേഴ്‌സ് തയ്യാറാണ്. ഏത് കളിക്കാരനും അദ്ദേഹം ഉപദേശം നല്‍കാന്‍ തയ്യാറാണെന്നും സുന്ദര്‍ പറഞ്ഞു. സൂപ്പര്‍ ഓവറില്‍ തന്റെ കരുത്തറിഞ്ഞാണ് പന്തെറിഞ്ഞതെന്ന് നവദീപ് സെയ്‌നിയും പറഞ്ഞത്. യോര്‍ക്കറുകളും സ്ലോ ബോളുകളുമാണ് കൂടുതലും പിറന്നത്. ഇതാണ് വിജയത്തിന് കാരണമെന്നും സെയ്‌നി പറഞ്ഞു. സൂപ്പര്‍ ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ മൂന്ന് റണ്‍സാണ് സെയ്‌നി വഴങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications