Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പരിക്ക് പൂര്‍ണ്ണമായും ഭേദമായോ? തുറന്ന് പറഞ്ഞ് രോഹിത് ശര്‍മ

ഷാര്‍ജ: പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ അവസാന ലീഗ് മത്സരത്തിലൂടെയാണ് രോഹിത് വീണ്ടും മുംബൈ നായകനായെത്തിയത്. ഓപ്പണറായെത്തിയ രോഹിത് ഏഴ് പന്തില്‍ നാല് റണ്‍സുമായി മടങ്ങി. മത്സരത്തില്‍ 10 വിക്കറ്റിന് മുംബൈ പരാജയപ്പെടുകയും ചെയ്തു. ബാറ്റുകൊണ്ടും നായകനെന്ന നിലയിലും തിളങ്ങാന്‍ രോഹിതിന് സാധിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മടങ്ങിവരവ് ഏവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്.

ഇപ്പോഴിതാ പരിക്ക് പൂര്‍ണമായും ഭേദമായോ എന്ന ചോദ്യത്തിന് അദ്ദേഹം തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്. ഹൈദരാബാദിനെതിരായ മത്സര ശേഷമാണ് രോഹിത് ഇതിനെക്കുറിച്ച് സംസാരിച്ചത്. 'തിരിച്ചുവരാന്‍ സാധിച്ചതില്‍ വളരെ സന്തോഷം. മുന്നോട്ട് പോസിറ്റീവായാണ് കാണുന്നത്. കുറച്ച് മത്സരം കൂടി ഇവിടെ കളിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. എന്താണ് സംഭവിക്കുകയെന്ന് നമുക്ക് കാണാം. പരിക്ക് പൂര്‍ണമായും ഭേദമായി'-രോഹിത് ശര്‍മ പറഞ്ഞു.

rohitsharmaipl

ഐപിഎല്ലിന് ശേഷം നടക്കുന്ന ഓസീസ് പര്യടനത്തില്‍ രോഹിത് ശര്‍മയെ ഇന്ത്യ പരിഗണിച്ചിരുന്നില്ല. പരിക്കിനോടൊപ്പം ഫിറ്റ്‌നസും ചൂണ്ടിക്കാട്ടിയാണ് രോഹിതിനെ തഴഞ്ഞത്. എന്നാല്‍ പൂര്‍ണ്ണമായും രോഹിതിനെ ഒഴിവാക്കിയതല്ലെന്നും അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണെന്നും കായിക ക്ഷമത വീണ്ടെടുത്താല്‍ സെലക്ടര്‍മാര്‍ രോഹിതിനെ തീര്‍ച്ചയായും പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ രോഹിത് വീണ്ടും കളിക്കാനിറങ്ങിയത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

എന്നാല്‍ രോഹിതിന്റെ ഫോമും ഫിറ്റ്‌നസും വലിയ പ്രശ്‌നമാണ്. ഇനിയുള്ള നിര്‍ണ്ണായക മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ രോഹിതിനെ പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഹൈദരാബാദിന് പ്ലേ ഓഫില്‍ കടക്കാനുള്ള നിര്‍ണ്ണായക പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നാണം കെടുത്തുന്ന പ്രകടനമാണ് വാര്‍ണറും സംഘവും കാഴ്ചവെച്ചത്. സീസണിലെ ഏറ്റവും മോശം പ്രകടനമെന്നാണ് രോഹിത് ഹൈദരാബാദിനെതിരായ തോല്‍വിയെ വിശേഷിപ്പിച്ചത്.

'ഈ സീസണിലെ ഏറ്റവും മോശം പ്രകടനമാണിത്. ഞങ്ങളൊരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിവസമാണ്. ചില കാര്യങ്ങള്‍ ഞങ്ങള്‍ പരീക്ഷിച്ചെങ്കിലും അത് ഫലം കണ്ടില്ല. മഞ്ഞ് ഒരു നിര്‍ണ്ണായക ഘടകമാകുമെന്ന് അറിയാമായിരുന്നു. ടോസ് ലഭിക്കണമെന്നായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ ഇന്ന് നല്ല ക്രിക്കറ്റല്ല ഞങ്ങള്‍ കളിച്ചത്'-രോഹിത് പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ 17.1 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ഹൈദരാബാദ് വിജയലക്ഷ്യം മറികടന്നു. ഡേവിഡ് വാര്‍ണര്‍ (85*), വൃദ്ധിമാന്‍ സാഹ (58) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. ജസ്പ്രീത് ബൂംറ,ട്രെന്റ് ബോള്‍ട്ട്,ഹര്‍ദിക് പാണ്ഡ്യ എന്നിവരില്ലാതെയാണ് മുംബൈ ഹൈദരാബാദിനെതിരേ കളിച്ചത്.

Story first published: Wednesday, November 4, 2020, 7:25 [IST]
Other articles published on Nov 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+