Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഹര്‍ദിക് പാണ്ഡ്യ പ്ലേ ഓഫിന് തയ്യാറാണെന്ന് എനിക്കുറപ്പുണ്ട്; രോഹിത് ശര്‍മ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ആദ്യ പ്ലേ ഓഫ് ഇന്ന് നടക്കാനൊരുങ്ങുകയാണ്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സും രണ്ടാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സുമാണ് ഇന്ന് നേര്‍ക്കുനേര്‍ എത്തുന്നത്. ഇന്ന് ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തുമെന്നതാണ് പ്രധാന സവിശേഷത. അവസാന മത്സരത്തില്‍ മുംബൈ ഹര്‍ദിക് പാണ്ഡ്യക്കും ജസ്പ്രീത് ബൂംറയ്ക്കും ട്രന്റ് ബോള്‍ട്ടിനും വിശ്രമം അനുവദിച്ചിരുന്നു.

ഹര്‍ദിക് പാണ്ഡ്യക്ക് രണ്ട് മത്സരത്തിലാണ് വിശ്രമം അനുവദിച്ചത്. ഇതോടെ അദ്ദേഹത്തിന് പരിക്കാണെന്ന തരത്തിലുള്ള അഭ്യൂഹവും ഉയര്‍ന്നിരുന്നു. എന്നാല്‍ പ്ലേ ഓഫില്‍ ഹര്‍ദിക് പാണ്ഡ്യ ഉണ്ടാകുമെന്ന് ഉറപ്പാണെന്ന് മുംബൈ നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരിക്കുകയാണ്. 'കായിക പരമായി ഹര്‍ദിക് പൂര്‍ണ്ണ ഫിറ്റാണ്. അവന് വിശ്രമം അനുവദിക്കുന്നതിനായാണ് മാറ്റി നിര്‍ത്തിയത്. ചില താരങ്ങള്‍ക്ക് അവസരം നല്‍കേണ്ടതുമുണ്ടായിരുന്നു. എന്നാല്‍ പ്ലേ ഓഫില്‍ അവനുണ്ടാവുമെന്ന് എനിക്കുറപ്പാണ്'-രോഹിത് ശര്‍മ പറഞ്ഞു.

rohitandhardikpandyaipl

മുംബൈയുടെ മധ്യനിരയിലെ ഒറ്റായാനാണ് ഹര്‍ദിക്. ഫോം കണ്ടെത്തിയാല്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്താന്‍ ഹര്‍ദിക്കിന് അപാര മിടുക്കുണ്ട്. ഓള്‍റൗണ്ടറായ ഹര്‍ദിക് സീസണില്‍ ഇതുവരെ പന്തെറിഞ്ഞിട്ടില്ല. അവസാന മത്സരത്തില്‍ ബൂംറക്കും ബോള്‍ട്ടിനും വിശ്രമം നല്‍കിയതിനെക്കുറിച്ചും രോഹിത് പറഞ്ഞു. 'ബൂംറയും ബോള്‍ട്ടും ഞങ്ങളുടെ വിക്കറ്റ് ടേക്കര്‍മാരാണ്. നിര്‍ണ്ണായക സമയത്ത് വഴിത്തിരിവ് ആവിശ്യമുള്ളപ്പോള്‍ ടീമിന് അത് നല്‍കുന്നവരാണ് ഇരുവരും. ഇരുവര്‍ക്കും വിശ്രമം നല്‍കേണ്ടത് അനിവാര്യമായിരുന്നു. ജോലി ഭാരം കുറക്കുന്നതിനായാണ് ഇത്.

സ്ഥിരമായി കളിക്കുന്നതോടൊപ്പം ദുബായില്‍ നിന്നും അബുദാബിയിലേക്കും ഷാര്‍ജയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരാണ് ഇരുവരും. അതിനാല്‍ വിശ്രമം നല്‍കാതെ മുന്നോട്ട് പോകാനാവില്ല. അതിനാലാണ് അല്‍പ്പ ദിവസം വിശ്രമം നല്‍കിയത്. അവര്‍ പ്ലേ ഓഫിന് സജ്ജരായിക്കഴിഞ്ഞു'രോഹിത് പറഞ്ഞു. ഇത്തവണത്തെ മുംബൈയുടെ വജ്രായുധങ്ങളാണ് ബോള്‍ട്ടും ബൂംറയും. ബൂംറ 23 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ്. ബോള്‍ട്ട് 20 വിക്കറ്റും വീഴ്ത്തിക്കഴിഞ്ഞു.

ഡല്‍ഹിക്കെതിരേ മികച്ച റെക്കോഡുകള്‍ മുംബൈക്കുണ്ട്. ഡല്‍ഹിക്കെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയാണ്. എന്നാല്‍ രോഹിതിന്റെ ഫോമാണ് നിലവിലെ മുംബൈയെ ആശങ്കപ്പെടുത്തുന്നത്. മികച്ച തുടക്കം നിര്‍ണ്ണായക മത്സരത്തില്‍ അത്യാവശ്യമാണ്. രോഹിതിന് തിളങ്ങാന്‍ സാധിക്കാതെ പോയാല്‍ ടീമിന്റെ ആകെ പ്രകടനത്തെ അത് ബാധിച്ചേക്കും. ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ്,കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരില്‍ മുംബൈ പ്രതീക്ഷ വെക്കുന്നു. മറുവശത്ത് പൃത്ഥ്വി ഷായുടെ മോശം ഫോമാണ് ഡല്‍ഹിയുടെ പ്രശ്‌നം. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവര്‍ക്കും പ്രതിഭക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. ഇരു ടീമും താരസമ്പന്നമായതിനാല്‍ ഇന്നത്തെ ദിവസം ഭാഗ്യം തുണയ്ക്കുന്ന ടീം ഫൈനല്‍ ടിക്കറ്റെടുക്കും.

Story first published: Thursday, November 5, 2020, 16:28 [IST]
Other articles published on Nov 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+