Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കോലിയുടെ കയ്യില്‍ നിന്നും നാണക്കേടിന്റെ 'റെക്കോര്‍ഡ്' പിടിച്ചുവാങ്ങി റോബിന്‍ ഉത്തപ്പ

ക്രിക്കറ്റ് പ്രേമികളുടെ മനംനിറയ്ക്കുന്ന കാഴ്ച്ചകളാണ് ഇത്തവണ യുഎഇ 'എഡിഷന്‍' ഐപിഎല്‍ സമ്മാനിക്കുന്നത്. സീസണ്‍ രണ്ടാഴ്ച്ചയെത്തുന്നതിന് മുന്‍പുതന്നെ രണ്ടു സൂപ്പര്‍ ഓവറുകള്‍ ആരാധകര്‍ കണ്ടിരിക്കുന്നു. ഷാര്‍ജയിലും അബുദാബിയിലും ദുബായിലും റണ്‍മഴ പെയ്യുകയാണ്. സെഞ്ച്വറികള്‍, അര്‍ധ സെഞ്ച്വറികള്‍, വിക്കറ്റുകള്‍, അമാനുഷിക സേവുകള്‍, തകര്‍പ്പന്‍ ക്യാച്ചുകള്‍ എന്നിവകൊണ്ട് മത്സരങ്ങള്‍ ഉദ്വേഗഭരിതം.

ഐപിഎൽ പൂരം

കപ്പു നേടുകയാണ് എട്ടു ടീമുകളുടെയും പ്രഥമലക്ഷ്യം. ഐപിഎല്‍ കിരീടത്തിന് പുറമെ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്റ്‌സ്മാനെ കാത്ത് ഓറഞ്ച് ക്യാപ്പ് പുരസ്‌കാരവും ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറെ കാത്ത് പര്‍പ്പിള്‍ ക്യാപ്പ് പുരസ്‌കാരവും ടൂര്‍ണമെന്റിലുണ്ട്. ഒപ്പം വളര്‍ന്നുവരുന്ന യുവപ്രതിഭയെ കണ്ടെത്തുന്ന എമേര്‍ജിങ് പ്ലേയര്‍ പുരസ്‌കാരവും ഐപിഎല്ലിന്റെ പ്രത്യേകതയാവുന്നു.

നാണക്കേടിന്റെ റെക്കോർഡ്

ഇതൊക്കെ ഐപിഎല്ലിന്റെ മാറ്റുകൂട്ടുന്ന വിശേഷങ്ങള്‍. എന്നാല്‍ ഒരുപിടി നാണക്കേടിന്റെ റെക്കോര്‍ഡുകളും ഐപിഎല്ലില്‍ കാണാം. റോബിന്‍ ഉത്തപ്പയാണ് ഈ പട്ടികയിലെ പുതിയ അതിഥി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍ക്കുന്ന താരമെന്ന റെക്കോര്‍ഡ് രാജസ്ഥാന്‍ റോയല്‍സ് താരം റോബിന്‍ ഉത്തപ്പ ബുധനാഴ്ച്ച കയ്യടക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ രാജസ്ഥാന്‍ വഴങ്ങിയ 37 റണ്‍സ് തോല്‍വിയാണ് റോബിന്‍ ഉത്തപ്പയ്ക്ക് പുതിയ നാണക്കേട് സമ്മാനിച്ചത്.

കോലി പിന്നിൽ

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി കൊണ്ടുനടന്ന റെക്കോര്‍ഡാണ് റോബിന്‍ ഉത്തപ്പ പിടിച്ചുവാങ്ങിയത്. എന്നാല്‍ ശനിയാഴ്ച്ച രാജസ്ഥാനും ബാംഗ്ലൂരും മുഖാമുഖം വരുമ്പോള്‍ ഉത്തപ്പയുമായി കോലി ഈ 'റെക്കോര്‍ഡ്' പങ്കിടുമോയെന്ന കാര്യം കണ്ടറിയാം.
നിലവില്‍ ഐപിഎല്ലില്‍ 90 മത്സരങ്ങളിലാണ് വിരാട് കോലി തോറ്റിരിക്കുന്നത്. ഉത്തപ്പയാകട്ടെ ഇപ്പോള്‍ 91 മത്സരങ്ങളിലും.

പട്ടികയിൽ രോഹിത്തും

എന്തായാലും തോറ്റവരുടെ പട്ടികയില്‍ റോബിന്‍ ഉത്തപ്പ ഒറ്റയ്ക്കല്ല. ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍ ഉത്തപ്പയും കോലിയുമാണെങ്കില്‍ മൂന്നാം സ്ഥാനത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേശ് കാര്‍ത്തിക്കിനെ കാണാം. 87 മത്സരങ്ങളിലാണ് കാര്‍ത്തിക് ഇതുവരെ തോല്‍വി രുചിച്ചത്. മുംബൈ ഇന്ത്യന്‍സിന് നാലു തവണ കിരീടം നേടിക്കൊടുത്ത രോഹിത് ശര്‍മ പട്ടികയില്‍ നാലാമനാകുന്നു. 85 മത്സരങ്ങളില്‍ രോഹിത് ശര്‍മ തോറ്റിട്ടുണ്ട്.

ഐപിഎൽ കരിയർ

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയാണ് അഞ്ചാം സ്ഥാനത്ത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലേഴ്‌സ് ആറാമനാണെന്ന കാര്യവും ഇവിടെ ശ്രദ്ധേയം. ഇതുവരെ ഐപിഎല്ലില്‍ അഞ്ചു ഫ്രാഞ്ചൈസികള്‍ക്കായി കളിച്ച താരമാണ് 34 -കാരനായ റോബിന്‍ ഉത്തപ്പ. കഴിഞ്ഞവര്‍ഷത്തെ ലേലത്തില്‍ 3 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും താരത്തെ വാങ്ങിയത്.

മുൻനിര

പൊതുവേ മുന്‍നിരയിലാണ് ഉത്തപ്പ കളിക്കാറ്. എന്നാല്‍ രാജസ്ഥാന്‍ ടീമില്‍ ജോസ് ബട്‌ലര്‍, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍ എന്നിവര്‍ നിലകൊള്ളുമ്പോള്‍ ഉത്തപ്പയ്ക്ക് താഴെത്തട്ടില്‍ ഇറങ്ങേണ്ടതായി വരുന്നു. ഉത്തപ്പയുടെ മികവിനെ ഇതു ബാധിക്കുന്നുണ്ട്. കളിച്ച മൂന്നു മത്സരങ്ങളില്‍ കാര്യമായ സംഭാവന നല്‍കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. 5, 9, 2 എന്നിങ്ങനെയാണ് ഉത്തപ്പയുടെ പ്രകടനം ഇതുവരെ.

തോൽവി

Most Read: ഉമിനീര് കൊണ്ട് പന്ത് മിനുക്കി, ഉത്തപ്പ പെട്ടു! വീഡിയോ വൈറല്‍

സീസണിലെ ആദ്യ തോല്‍വിയാണ് സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് ബുധനാഴ്ച്ച സംഭവിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 174 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന്റെ പോരാട്ടം 137 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

Story first published: Thursday, October 1, 2020, 9:42 [IST]
Other articles published on Oct 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+