Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ധോണിക്ക് പകരക്കാരനെ ഇന്ത്യ കണ്ടെത്തി, ഇപ്പോള്‍ ഐപിഎല്ലില്‍ തകര്‍ത്തടിക്കുന്നുവെന്ന് നെഹ്‌റ

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റിന് ഒടുവില്‍ മഹേന്ദ്ര സിംഗ് ധോണിക്കുള്ള പകരക്കാരനെ കണ്ടെത്താന്‍ സാധിച്ചെന്ന് ആശിഷ് നെഹ്‌റ. ഇപ്പോള്‍ ആ താരം ഐപിഎല്ലില്‍ തകര്‍ത്തടിക്കുകയാണെന്നും നെഹ്‌റ പറഞ്ഞു. ഇന്ത്യന്‍ ടീം ധോണിയുടെ വിരമിക്കലിന് ശേഷം ആരെയാണ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുക എന്ന് ഉറ്റുനോക്കുകയാണ്. ഗംഭീരന്‍ പ്രകടനം നടത്തി സഞ്ജു സാംസണ്‍ കൂടി വന്നതോടെ ഈ സ്ഥാനത്തേക്കുള്ള പോരാട്ടം കടുപ്പമായിരിക്കുകയാണ്. ഋഷഭ് പന്തും സഞ്ജുവും തമ്മിലാണ് പോരാട്ടം. ഇഷാന്‍ കിഷന്‍ അടക്കമുള്ളവരും മുന്‍നിരയിലുണ്ട്.

ധോണിക്ക് പകരക്കാരന്‍

ധോണിക്ക് പകരക്കാരന്‍

ധോണിക്ക് പകരക്കാരന്‍ റിഷഭ് പന്താണെന്ന് ആശിഷ് നെഹ്‌റ പറയുന്നു. ഇന്ത്യന്‍ ടീം പന്തിനെ വെച്ച് മുന്നോട്ട് പോകണം. ക്യാപ്റ്റന്‍ അടക്കം അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ തയ്യാറാവണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്തരം പിന്തുണകള്‍ കൊണ്ട് മാത്രമേ മുന്നോട്ട് പോകാനാവൂ എന്നും നെഹ്‌റ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പന്തിനുള്ള പിന്തുണ ശക്തമായി വരികയാണ്. വീരേന്ദര്‍ സെവാഗും ആകാശ് ചോപ്രയും അടക്കമുള്ള മുന്‍ ഇന്ത്യന്‍ താരങ്ങള്‍ പന്തിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് പിന്തുണച്ചിരുന്നു. എന്നാല്‍ ഗംഭീര്‍ സഞ്ജുവിനെയാണ് പിന്തുണച്ചത്.

സഞ്ജയ് ബാംഗര്‍ പറയുന്നത്

സഞ്ജയ് ബാംഗര്‍ പറയുന്നത്

വിക്കറ്റ് കീപ്പിംഗിന്റെ കാര്യത്തിലാണെങ്കില്‍ റിഷഭ് പന്താണ് മിടുക്കനെന്ന് ഇന്ത്യന്‍ ടീമിന്റെ മുന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍ പറഞ്ഞു. ഐപിഎല്ലില്‍ അദ്ദേഹം തുടങ്ങിയത് തന്നെ മികച്ച രീതിയിലാണ്. അവിടെ തകര്‍ത്ത് അടിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമില്‍ ഇടങ്കൈയ്യന്‍ ബാറ്റ്‌സ്മാന്‍ ഉണ്ടാവുക അത്യാവശ്യമായ കാര്യമാണ്. മധ്യനിരയില്‍ ഒരു ബാലന്‍സിംഗ് കൊണ്ടുവരാന്‍ ഇതു സഹായിക്കും. പ്രധാനമായും റൈറ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാന്‍മാരാണ് ഇന്ത്യക്ക് കൂടുതലായുള്ളതെന്നും, ഒരു ബൗളിംഗ് നിരയെ നേരിടുമ്പോള്‍. ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷന്‍ ആവശ്യമാണെന്നും ബാംഗര്‍ ചൂണ്ടിക്കാണിക്കുന്നു.

ഫോര്‍മാറ്റ് പ്രധാനം

ഫോര്‍മാറ്റ് പ്രധാനം

സഞ്ജയ് ബാംഗര്‍ പറഞ്ഞതിനോട് യോജിക്കുന്നുവെന്ന് നെഹ്‌റ വ്യക്തമാക്കി. എന്നാല്‍ പന്തിനെ കളിപ്പിക്കുക എന്നത് ഫോര്‍മാറ്റിനെ ആശ്രയിച്ചാണ്. ഏത് ഫോര്‍മാറ്റില്‍ കളിപ്പിക്കണമെന്ന് ടീമാണ് തീരുമാനിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലാണെങ്കില്‍ ബെസ്റ്റ് വിക്കറ്റ് കീപ്പറെ തന്നെ കളിപ്പിക്കണം. ഇത് കോച്ചും ക്യാപ്റ്റനുമാണ് തീരുമാനിക്കുന്നത്. റിഷഭ് പന്തിനെ എല്ലാ ഫോര്‍മാറ്റിലും കളിപ്പിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അദ്ദേഹത്തെ ഈ സമയം വിശ്വസിക്കാന്‍ ടീം തയ്യാറാവണം. ക്യാപ്റ്റനും കോച്ചും അദ്ദേഹത്തെ പിന്തുണച്ച് ടീമില്‍ നിലനിര്‍ത്തണമെന്നും നെഹ്‌റ ആവശ്യപ്പെട്ടു. ഐപിഎല്ലില്‍ ഇതുവരെ 171 റണ്‍സടിച്ച പന്ത് മികച്ച ഫോമിലാണ്.

ആര്‍സിബിക്കെതിരെ കളിച്ചു

ആര്‍സിബിക്കെതിരെ കളിച്ചു

ആകാശ് ചോ്പ്ര കഴിഞ്ഞ ദിവസം പന്തിനെ പുകഴ്ത്തിയിരുന്നു. ആര്‍സിബിക്കെതിരെ താരം തിളങ്ങുമെന്നും പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചിരിക്കുകയാണ്. ആര്‍സിബി ശരിക്കും സൂക്ഷിക്കണം. റിഷഭ് പന്തിന്റെ വെടിക്കെട്ട് അവര്‍ക്കെതിരെ ഉണ്ടാവാനാണ് സാധ്യത. പന്തായിരിക്കും ആര്‍സിബിക്കെതിരെയുള്ള ഗെയിം ചേഞ്ചറെന്നും ചോപ്ര പറഞ്ഞു. വിരാട് കോലിയുടെ ടീമിനെതിരെ കൂടുതല്‍ ഉത്തരവാദിത്തത്തോടെ അദ്ദേഹം കളിക്കുമെന്നും ചോപ്ര പറഞ്ഞു. ആര്‍സിബി നിരയില്‍ ലെഗ് സ്പിന്നര്‍മാര്‍ ധാരാളമുണ്ട്. ഇത് പന്തിന് കൂടുതല്‍ അനുയോജ്യമായ സാഹചര്യമൊരുക്കുമെന്നും ചോപ്ര പറഞ്ഞിരുന്നു. പറഞ്ഞത് പോലെ സ്‌റ്റോയിനിസുമൊത്ത് കൂട്ടുകെട്ടുണ്ടാക്കി പന്ത് ഗെയിം ചേഞ്ചറാവുകയും ചെയ്തു.

Story first published: Tuesday, October 6, 2020, 18:57 [IST]
Other articles published on Oct 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+