For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: വിര്‍ച്വല്‍ ഫാന്‍ വാളില്‍ റിഷഭ് പന്തിന്റെ അപരന്‍, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശക്തമായ പോരാട്ടമാണ് ഇന്നലെ ഡല്‍ഹിയും പഞ്ചാബും കാഴ്ചവെച്ചത്. ശിഖര്‍ ധവാന്റെ സെഞ്ച്വറി പ്രകടനവും നിക്കോളാസ് പുരാന്റെ ബാറ്റിങ് വെടിക്കെട്ടുമെല്ലാം ആരാധകരെ ആവേശം കൊള്ളിക്കാനുണ്ടായിരുന്നു. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ താരമായിരിക്കുന്നത് ഇവരൊന്നുമല്ല. അത് റിഷഭ് പന്തിന്റെ അപരനാണ്. ഐപിഎല്ലില്‍ ആരാധകര്‍ക്ക് പ്രതികരിക്കാന്‍ അവസരം ഒരുക്കുന്ന വിര്‍ച്വല്‍ ഫാന്‍ വാളില്‍ പ്രതൃക്ഷപ്പെട്ട റിഷഭ് പന്തിന്റെ അപരന്‍ ആരെന്നാണ് സാമൂഹ്യ മാധ്യമങ്ങള്‍ കൂടുതല്‍ തിരഞ്ഞത്.

സോളാപ്പൂരില്‍ നിന്നുള്ള ആരാധകനാണ് റിഷഭ് പന്തിന്റെ മുഖവുമായി നല്ലെ സാദൃശ്യമുള്ളത്. ഇതോടെ ചിത്രം വൈറലായി. നിരവധി ആളുകളാണ് അപരന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ അകാശ് ചോപ്രയും റിഷഭിന്റെ അപരന്റെ ചിത്രം പങ്കുവെച്ചിരുന്നു. ' പന്ത് സോളാപൂരിലാണ്. ഡല്‍ഹിക്കുവേണ്ടി ദുബായില്‍ ആരാണ് കീപ്പ് ചെയ്യുക ' എന്നാണ് സ്‌മൈലി ചിഹ്നത്തോടൊപ്പം ആകാശ് ചോപ്ര ട്വിറ്ററില്‍ കുറിച്ചത്. ഒപ്പം അപരന്‍ ഉള്‍പ്പെടുന്ന ഫാന്‍ വാളിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. എന്തായാലും പന്തിന്റെ അപരന്‍ ഏവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

rishabpant

പരിക്കേറ്റ് വിശ്രമത്തിലായിരുന്ന റിഷഭ് പന്ത് പഞ്ചാബിനെതിരായ മത്സരത്തിലൂടെയാണ് മടങ്ങിയെത്തിയത്. എന്നാല്‍ പ്രതീക്ഷിച്ച ഫോമിലേക്കുയരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 20 പന്തില്‍ 14 റണ്‍സ് മാത്രമാണ് റിഷഭ് നേടിയത്. മാക്‌സ്‌വെല്ലിനെ സിക്‌സറിനെ ശ്രമിക്കവെ മായങ്കിന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. കീപ്പറെന്ന നിലയിലും റിഷഭ് ഇന്നലെ നിരാശപ്പെടുത്തി. അപകടകാരിയായ നിക്കോളാസ് പുരാനെ തുടക്കത്തിലേ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരം റിഷഭ് പാഴാക്കിയിരുന്നു. അശ്വിന്റെ ത്രോയില്‍ അനായാസമായി കൈയിലെത്തിയ പന്ത് സ്റ്റംപില്‍ മുട്ടിക്കുക മാത്രമായിരുന്നു റിഷഭ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ധോണി സ്‌റ്റെല്‍ അനുകരിച്ചുള്ള റിഷഭിന്റെ ശ്രമം പാളി.

പിന്നീട് നിലയുറപ്പിച്ച പുരാന്‍ 28 പന്തില്‍ 53 റണ്‍സുമായാണ് മടങ്ങിയത്. 6 ഫോറും മൂന്ന് സിക്‌സും പറത്തിയ പുരാന്‍ കഗിസോ റബാദയുടെ ബൗണ്‍സറില്‍ ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും ഗ്ലൗസില്‍ കൊണ്ട് റിഷഭ് പന്തിന്റെ കൈയിലെത്തുകയായിരുന്നു. സീസണില്‍ തുടര്‍ തോല്‍വികള്‍ക്ക് ശേഷം തുടര്‍ച്ചയായ മൂന്നാം ജയം പഞ്ചാബ് നേടിയിരിക്കുകയാണ്. ആര്‍സിബി,മുംബൈ,ഡല്‍ഹി എന്നീ വമ്പന്‍മാരെ വീഴ്ത്തി പ്ലേ ഓഫ് സാധ്യത പഞ്ചാബ് സജീവമാക്കിയിരിക്കുകയാണ്. ഡല്‍ഹിയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്.

aakashchopratweet
Story first published: Wednesday, October 21, 2020, 13:09 [IST]
Other articles published on Oct 21, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+