IPL 2020: അവന്റെ സ്‌ട്രൈക്ക് റേറ്റ് എത്രയോ താഴെ, വെടിക്കെട്ട് ഇല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം!!
ദുബായ്: റിഷഭ് പന്തിന്റെ ഫോമിനെ കുറിച്ച് ആശങ്കയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഈ ഐപിഎല്ലില്‍ പന്തിന്റെ സ്‌ട്രൈക്ക് റേറ്റ് വളരെ മോശമാണെന്ന് ചോപ്ര പറയുന്നു. പന്തിന് നല്ല ബാറ്റിംഗ് ശരാശരിയുണ്ട്. എന്നാല്‍ പ്രഹരശേഷി വളരെ കുറവാണ്. പന്ത് കളിക്കുന്നത് തീര്‍ത്തും മോശം ഫോമിലാണ്. സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കാത്തതാണ് മോശം ഫോമിന് കാരണമെന്ന് ചോപ്ര പറയുന്നു. അതേസമയം ചോപ്ര പറയുന്നതില്‍ കഴമ്പുണ്ട്. ഇത്തവണ എട്ട് മത്സരങ്ങളില്‍ നിന്ന് പന്തിന് 217 റണ്‍സാണ് ആകെ നേടാനായത്. പരിക്കും പ്രധാന കാരണമായി. ഇതിന് പുറമേ ഓസ്‌ട്രേലിയക്കെതിരായ ഏകദിന-ടി20 പരമ്പരയ്ക്കുള്ള ടീമിലും പന്തില്ല.

ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ പന്ത് ഇത്തവണ ബുദ്ധിമുട്ടുന്നുണ്ട്. വമ്പനടികള്‍ക്കും പന്തിന് സാധിക്കുന്നില്ല. അതേസമയം പ്രതീക്ഷകള്‍ ധാരാളം ഉള്ളത് കൊണ്ട് പന്ത് ഇത്തവണ മോശം പ്രകടനമാണ് നടത്തുന്നതെന്ന് പറയേണ്ടി വരും. ഈ സീസണില്‍ ശ്രേയസ് അയ്യരും പന്തും തമ്മില്‍ കൂട്ടുകെട്ടുണ്ടായിരുന്നു. ശ്രേയസ് റണ്‍സടിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ പന്ത് അതിന് ശ്രമിക്കുന്നു പോലുമില്ല. ഫോമില്‍ നിന്ന് എത്രയോ അകലെയാണ് പന്തുള്ളതെന്നും ചോപ്ര വ്യക്തമാക്കി. നേരത്തെ പന്തിന് പരിക്കേറ്റപ്പോള്‍ അലക്‌സ് കാരിയായിരുന്നു ടീമില്‍ എത്തിയത്. എന്നാല്‍ തിരിച്ചെത്തിയിട്ടും പന്തിന് കാര്യമായിട്ടുള്ള പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല.
സ്വാഭാവിക ശൈലിയിലല്ല പന്ത് കളിക്കുന്നത്. ഈ വര്‍ഷം സ്‌ട്രൈക്ക് റേറ്റ് വളരെ മോശമാണ്. ഒരുപക്ഷേ ബാറ്റിംഗ് ശരാശരി കുഴപ്പമില്ലാത്തതാണെന്ന് പറയാം. പക്ഷേ വെടിക്കെട്ട് നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇത്തവണ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. അത് വേണമെന്ന് കരുതിയാലും പുറത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നും ചോപ്ര പറഞ്ഞു. അതേസമയം ഇന്ന് സണ്‍റൈസേഴ്‌സിനെതിരെയാണ് ഡല്‍ഹിയുടെ മത്സരം. ഈ മത്സരം ജയിച്ചാല്‍ ഡല്‍ഹിക്ക് പ്ലേഓഫ് ഉറപ്പിക്കാന്‍ സാധിക്കും. എന്നാല്‍ കഴിഞ്ഞ കളിയില്‍ പരാജയപ്പെട്ട ഡല്‍ഹി സമ്മര്‍ദത്തോടെയാണ് ഇറങ്ങുന്നത്. പന്തിന്റെ ഫോം ഈ മത്സരത്തില്‍ ഉയരേണ്ടത് ടീമിന് അത്യാവശ്യമാണ്.
അതേസമയം പന്തിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതില്‍ മറ്റ് പ്രശ്‌നങ്ങളും ഉണ്ടെന്നാണ് സൂചന. പന്തിന്റെ ഭാരക്കൂടുതല്‍ ബിസിസിഐക്ക് വലിയ ആശങ്കകളാണ് സമ്മാനിക്കുന്നത്. നേരത്തെ കളത്തിന് പുറത്തിരുന്ന മത്സരത്തില്‍ ഫിസിയോ പന്തിന്റെ കായികക്ഷമത പരീക്ഷിച്ചിരുന്നു. എന്നാല്‍ ഓട്ടത്തില്‍ വളരെ പിന്നിലാണ് ട്രംപ്. ഭാരം വര്‍ധിക്കുന്നത് സെലക്ഷന്‍ കമ്മിറ്റിക്കും താല്‍പര്യമില്ലാത്ത കാര്യമാണ്. ഒട്ടും ഫിറ്റ്‌നെസില്ലാതെ പന്ത് കളിക്കുന്നത് ബിസിസിഐക്ക് താല്‍പര്യമില്ല. എന്നാല്‍ ഇത്ര ദിവസത്തിനുള്ളിലും ഭാരം കുറയ്ക്കാനോ മറ്റുള്ള യാതൊരു നീക്കവും പന്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. രാഹുലും സഞ്ജുവും ഈ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പിംഗ് റോള്‍ ഏറ്റെടുക്കേണ്ടി വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications