Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവന്‍ വന്നത് തന്നെ ഫിറ്റ്‌നെസില്ലാതെയാണ്, ഫോം നഷ്ടമായത് അതുകൊണ്ടെന്ന് മൂഡി

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സ് താരം റിഷഭ് പന്ത് ഈ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നാണ്. എന്നാല്‍ പന്തിന്റെ മോശം ഫോമിന് കാരണമുണ്ടെന്ന് പറയുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ടോം മൂഡി. പന്ത് ഐപിഎല്ലിന് വന്നത് തന്നെ നല്ല ഫിറ്റ്‌നെസില്‍ അല്ലെന്ന് മൂഡി പറയുന്നു. അത് തന്നെയാണ് പന്തിന്റെ പ്രകടനത്തെ പിന്നോട്ടടിച്ചതെന്നും അദ്ദേഹം പറയുന്നു. ഐപിഎല്ലില്‍ വരുമ്പോള്‍ തന്നെ പന്ത് നല്ല രീതിയില്‍ കളിക്കുമെന്ന് ഉറപ്പില്ലായിരുന്നു. അത്ര നല്ല ഫിറ്റ്‌നെസില്‍ അല്ല താരം കളിക്കാനിറങ്ങിയതെന്നും മൂഡി പറഞ്ഞു. പന്തിന്റെ ഭാരക്കൂടുതല്‍ ഈസീസണില്‍ വലിയ ചര്‍ച്ചയായതാണ്. നേരത്തെ ഇന്ത്യന്‍ ടീമില്‍ നിന്നും പന്ത് പുറത്തായിരുന്നു.

1

കളിക്കാന്‍ പറ്റിയ സാഹചര്യത്തില്‍ അല്ല പന്ത് ടൂര്‍ണമെന്റില്‍ എത്തിയത്. എല്ലാ താരങ്ങളും ലോക്ഡൗണിലായിരുന്നു എന്നത് ഞാന്‍ അംഗീകരിക്കുന്നു. അതുകൊണ്ട് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു കാര്യങ്ങളെന്നും പറയാം. എന്നാല്‍ എന്നെ സംബന്ധിച്ച് ഫിറ്റ്‌നെസ്സിന്റെ കാര്യത്തില്‍ ഒഴിവ് കഴിവ് പറയാനാവില്ല. കാരണം നമ്മള്‍ കളിക്കുന്നത് 1970കളിലോ 80കളിലോ അല്ലെന്നും ടോം മൂഡി പറഞ്ഞു. വിരാട് കോലിയെ മാതൃകയാക്കാന്‍ പന്ത് ശ്രമിക്കണമായിരുന്നു. ഫിറ്റ്‌നെസില്‍ ശ്രദ്ധിക്കാന്‍ ഏറ്റവും നല്ലത് കോലിയെ കണ്ടുപഠിക്കുന്നതാണ്. ഇന്ത്യന്‍ താരങ്ങള്‍ തന്നെ അക്കാര്യത്തില്‍ മുന്നിലാണെന്നും മൂഡി പറയുന്നു.

ലോകത്തെ തന്നെ ഏറ്റവും മികച്ച ഫിറ്റ്‌നെസ് റോള്‍ മോഡലുകളാണ് ഇന്ത്യന്‍ ടീമിലുള്ളത്. കളിക്കാരുടെ മുന്നൊരുക്കങ്ങളും മറ്റ് കാര്യങ്ങളും ഇവിടെ പ്രധാനമാണ്. വിരാട് കോലി അതിനൊരു മികച്ച ഉദാഹരണമാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ സാധിക്കില്ല. പന്തിനെ ശാരീരികമായും മാനസികമായും പിന്നോട്ട് നയിച്ചത് ഫിറ്റ്‌നെസ് പ്രശ്‌നമാണ്. ഇതിനിടയില്‍ പന്തിന് പരിക്കുമേറ്റു. എങ്ങനെയാണ് പന്തിന് പരിക്കേറ്റതെന്ന് ആലോചിച്ച് ഞാന്‍ അദ്ഭുതപ്പെടുകയാണ്. കാരണം പരിക്ക് വരാന്‍ സാധ്യതയുള്ള ഒരു കാര്യവും പന്തിന് ചെയ്യാന്‍ സാധിക്കില്ല. അതേസമയം പന്ത് പിഴവുകള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കി കളിക്കണമെന്നും മൂഡി ആവശ്യപ്പെട്ടു.

അതേസമയം ഷെയ്ന്‍ വാട്‌സണെയും മൂഡി അഭിനന്ദിച്ചു. ചെന്നൈക്ക് വേണ്ടി ഇത് വാട്‌സന്റെ അവസാന സീസണായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഐപിഎല്ലിലെ ഗംഭീര പ്രകടനത്തില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണ് അദ്ദേഹം. രാജസ്ഥാന്‍ റോയല്‍സില്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ടീമിന്റെ നട്ടെല്ലായി മാറിയത് വാട്‌സണാണ്. 2008ല്‍ രാജസ്ഥാന്‍ കിരീടം നേടുമ്പോള്‍ വാട്‌സണായിരുന്നു പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. 2018ല്‍ ചെന്നൈ കപ്പ് നേടുമ്പോഴും വാട്‌സണ്‍ ആ ടീമിലുണ്ടെന്നും മൂഡി പറഞ്ഞു.

Story first published: Sunday, November 1, 2020, 20:29 [IST]
Other articles published on Nov 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+