Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: റിഷഭ് പന്തിന് 10 ദിവസമെങ്കിലും നഷ്ടമാകും, ഡല്‍ഹിക്ക് ആശങ്ക- പകരക്കാരനാര്?

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ പ്ലേ ഓഫ് ലക്ഷ്യമാക്കിയുള്ള പോരാട്ടം ശക്തമായിക്കൊണ്ടിരിക്കവെ ഡല്‍ഹിക്ക് തലവേദനയായി റിഷഭ് പന്തിന്റെ പരിക്ക്. പുതിയ റിപ്പോര്‍ട്ട് പ്രകാരം 10 ദിവസമെങ്കിലും പരിക്കേറ്റ റിഷഭിന് നഷ്ടമായേക്കും. ഇത് ഡല്‍ഹിയുടെ സംതുലിതാവസ്ഥയെ ആകെ തകിടം മറിക്കും. റിഷഭിനെപ്പോലൊരു പിഞ്ച് ഹിറ്റിങ് ബാറ്റ്‌സ്മാന്റെ അഭാവം ടീമിന്റെ മധ്യനിരയില്‍ പരിഹരിക്കുക ഡല്‍ഹിക്ക് എളുപ്പമല്ല.

Crisis For DC WIth Rishabh Pant's Injury | Oneindia Malayalam
റിഷഭ്

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് ഭേദപ്പെട്ട പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചത്. റിഷഭിന് പകരക്കാരനാവാന്‍ മികച്ച ഇന്ത്യന്‍ കീപ്പറുടെ അഭാവം ഡല്‍ഹി നിരയിലുണ്ട്. റിഷഭിന് പകരം ഓസീസ് താരം അലക്‌സ് ക്യാരിയെ പരിഗണിക്കുക എന്നതാണ് ഡല്‍ഹിക്ക് മുന്നിലുള്ള ഏക മാര്‍ഗം. അങ്ങനെ വരുമ്പോള്‍ ഷിംറോന്‍ ഹെറ്റ്‌മെയറിനെ പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തിരുത്തേണ്ട അവസ്ഥയാണ് ഡല്‍ഹിക്കുള്ളത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഹെറ്റ്‌മെയര്‍ ഇല്ലാതെ ഇറങ്ങുന്നത് ഡല്‍ഹിയുടെ സ്‌കോറിങ് വേഗയതെ കുറക്കുന്നു. യുഎഇയിലെ വലിയ മൈതാനങ്ങളില്‍ ഹെറ്റ്‌മെയറപ്പോലൊരു താരം ഏത് ടീമിനും ആവിശ്യമാണ്.

അലക്‌സ് ക്യാരി

അലക്‌സ് ക്യാരിക്ക് വലിയ മൈതാനങ്ങളില്‍ എത്രത്തോളം തിളങ്ങാനാവുമെന്ന് കണ്ടറിയണം. നിലവില്‍ കഗിസോ റബാദ, ആന്റിച്ച് നോര്‍ജ എന്നീ വിദേശ പേസര്‍മാരെയാണ് ഡല്‍ഹി പരിഗണിക്കുന്നത്. ഇഷാന്ത് ശര്‍മക്ക് പരിക്കേറ്റതോടെ മികച്ച ഇന്ത്യന്‍ പേസറുടെ അഭാവം ഡല്‍ഹിയെ പ്രതിസന്ധിയിലാക്കുന്നു. മാര്‍ക്കസ് സ്റ്റോയിനിസ് ടീമില്‍ സ്ഥിരസാന്നിധ്യമാകുമ്പോള്‍ വിക്കറ്റ് കീപ്പറായി ക്യാരിയെ പരിഗണിക്കാതെ മറ്റ് വഴികളില്ല. ഇതോടെ ഹെറ്റ്‌മെയറിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം നഷ്ടപ്പെടുന്നു.

അജിന്‍ക്യ രഹാന

അജിന്‍ക്യ രഹാനെ മൂന്നാം നമ്പറില്‍ എത്തിയാലും അതിവേഗം റണ്‍സ് ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കില്ല. വെടിക്കെട്ട് ഓള്‍റൗണ്ടറായ ലളിത് യാദവിനെ പരിഗണിക്കുകയാണ് ഡല്‍ഹിക്ക് മുന്നിലുള്ള അടുത്ത വഴി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 136ന് മുകളില്‍ സ്‌ട്രൈക്കറേറ്റുള്ള താരമാണ് ലളിത്. എന്നാല്‍ ഐപിഎല്‍ പോലുള്ള വലിയൊരു ടൂര്‍ണമെന്റില്‍ എത്രത്തോളം അദ്ദേഹത്തിന് തിളങ്ങാന്‍ സാധിക്കുമെന്ന് കണ്ടറിയണം.

വിക്കറ്റ് കീപ്പര്‍

അപ്പോഴും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ആരെ പരിഗണിക്കുമെന്നത് വലിയൊരു പ്രശ്‌നമാണ്. 30 ടി20യില്‍ നിന്ന് വെറും 6 സിക്‌സ് മാത്രം നേടിയിട്ടുള്ള അലക്‌സ് ക്യാരിയെ മധ്യനിരയില്‍ വിശ്വസിക്കുക പ്രയാസമാണ്. ആദ്യ ഏഴ് മത്സരത്തില്‍ അഞ്ചിലും ജയിച്ച ഡല്‍ഹിയുടെ ടീം സംതുലിതാവസ്ഥയെ മാറ്റി മറിച്ചിരിക്കുകയാണ് റിഷഭ് പന്തിന്റെ അഭാവം.

എതിരാളികള്‍.

ഇന്ന് രാജസ്ഥാന്‍ റോയല്‍സാണ് ഡല്‍ഹിയുടെ എതിരാളികള്‍. പവര്‍പ്ലേ അവസാനിക്കുന്നതിന് മുമ്പ് പൃത്ഥ്വി ഷായുടെ വിക്കറ്റ് വീണാല്‍ ഡല്‍ഹിയുടെ റണ്‍സ് നിരക്കിന് അത് കാര്യമായി ബാധിക്കുന്നു. ശിഖര്‍ ധവാന്‍,ശ്രേയസ് അയ്യര്‍,അജിന്‍ക്യ രഹാനെ എന്നീ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ ഹാര്‍ഡ് ഹിറ്റര്‍മാരല്ല. അതിനാല്‍ത്തന്നെ മധ്യനിരയില്‍ മാര്‍ക്കസ് സ്‌റ്റോയിനിസിന് കൂടുതല്‍ ഉത്തരവാദിത്തം വരും. ഇത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കാനും സാധ്യതയുണ്ട്.

Story first published: Wednesday, October 14, 2020, 12:25 [IST]
Other articles published on Oct 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+