For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: പോണ്ടിംഗ് പറഞ്ഞ ആ കാര്യങ്ങള്‍ എനിക്ക് ഗുണകരമായി, തുറന്ന് പറഞ്ഞ് ഹിറ്റ്മാന്‍!!

By Vaisakhan MK

ദുബായ്: ഐപിഎഎല്ലില്‍ നിരവധി കാര്യങ്ങള്‍ റിക്കി പോണ്ടിംഗില്‍ നിന്ന് പഠിച്ചെന്ന് രോഹിത് ശര്‍മ. താന്‍ എന്നത് ടീമില്‍ ഏറ്റവും ചെറിയ കാര്യമാണ്. ടീമംഗങ്ങളില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും രോഹിത് വ്യക്തമാക്കി. അതിന് റിക്കി പോണ്ടിംഗിന്റെ ഉപദേശങ്ങള്‍ ഉപകരിച്ചിട്ടുണ്ടെന്നും ഹിറ്റ്മാന്‍ പറയുന്നു. ക്യാപ്റ്റനെന്ന നിലയില്‍ തനിക്ക് ഇപ്പോള്‍ സമ്മര്‍ദമില്ലെന്നും, ക്രിക്കറ്റ് ആസ്വദിച്ചാണ് കളിക്കുന്നതെന്നും രോഹിത് പറഞ്ഞു.

പോണ്ടിംഗിന്റെ ഉപദേശം

പോണ്ടിംഗിന്റെ ഉപദേശം

നിങ്ങള്‍ ഒരു ക്യാപ്റ്റനാണെങ്കില്‍, നിങ്ങളുടെ അതേ രീതിയില്‍ അവര്‍ കളിക്കണമെന്ന് വാശി പിടിക്കാന്‍ പാടില്ല. എന്താണ് സഹ കളിക്കാര്‍ക്ക് പറയാനുള്ളതെന്ന് കേള്‍ക്കണം. അത് സ്വീകരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി, താരങ്ങള്‍ക്ക് നല്ല രീതിയില്‍ കളിക്കാനുള്ള നിര്‍ദേശമാക്കി നല്‍കുകയാണ് വേണ്ടതെന്നാണ് പോണ്ടിംഗ് എനിക്ക് നല്‍കിയ ഉപദേശം. ഇത് വലിയൊരു കാര്യമായിരുന്നു. ഓരോ താരത്തിനോടും അവരുടെ രീതിയില്‍ കളിക്കാനാണ് ഞാന്‍ ആവശ്യപ്പെടാറുള്ളതെന്നും രോഹിത് പറഞ്ഞു.

സമ്മര്‍മില്ലെങ്കില്‍ തകര്‍ക്കും

സമ്മര്‍മില്ലെങ്കില്‍ തകര്‍ക്കും

ടീമിലെ യുവതാരങ്ങള്‍ മികച്ചവരാണ്. അവര്‍ സമ്മര്‍ദത്തില്‍ അല്ലെങ്കില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും. ടീമിലെ അവരുടെ പ്രകടനത്തെ കുറിച്ച് വലിയ തോതില്‍ ചര്‍ച്ചകള്‍ നടക്കാത്ത കാലത്തോളം, അവര്‍ ഈ പ്രകടനങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടേയിരിക്കും. എന്റെ ടീമിലെ കളിക്കാരോട് ഞാന്‍ പറയുന്നത് എന്താണ് നിങ്ങള്‍ക്ക് കാണിക്കാന്‍ സാധിക്കുക അത് ഇപ്പോള്‍ തന്നെ പ്രകടമാക്കാനാണ്. ആറോ ഏഴോ വര്‍ഷം കഴിഞ്ഞ് അതിന് സജ്ജമാക്കുമെന്നത് തെറ്റായ കാര്യമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ താരങ്ങള്‍ക്ക് സാധിക്കുമെന്നും രോഹിത് പറഞ്ഞു.

ഞാന്‍ പ്രസക്തമല്ല

ഞാന്‍ പ്രസക്തമല്ല

ഞാന്‍ എന്താണോ ചിന്തിക്കുന്നത്, അതേ തരത്തില്‍ തന്നെ എന്റെ ടീമും വേണം. ഓരോ ടീമംഗത്തോട് സംസാരിക്കുമ്പോഴും ഞാന്‍ പ്രസക്തമാണെന്ന് തോന്നാറില്ല. കാരണം അവരാണ് താരങ്ങള്‍. മികച്ച പ്രകടനം നടത്താന്‍ അവര്‍ക്കാണ് സാധിക്കുക. ഞാന്‍ പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടതും അവരാണ്. അതുകൊണ്ട് സഹതാരങ്ങളാണ് ടീമില്‍ പ്രധാനമെന്നും രോഹിത് പറഞ്ഞു. ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുമ്പോള്‍ എല്ലാ താരങ്ങളില്‍ നിന്നും മികച്ചതാണ് ആരാധകര്‍ പ്രതീക്ഷിക്കുക. കാരണം അത് ക്രിക്കറ്റിനോടുള്ള സ്‌നേഹം കൊണ്ടാണെന്നും രോഹിത് പറഞ്ഞു.

ക്രിക്കറ്റ് ആസ്വദിക്കുന്നു

ക്രിക്കറ്റ് ആസ്വദിക്കുന്നു

ക്രിക്കറ്റ് ഇപ്പോഴാണ് കൂടുതല്‍ ആസ്വദിക്കുന്നത്. മുമ്പുള്ളതിനേക്കാള്‍ ഇഷ്ടം ഇപ്പോഴുണ്ട്. മുമ്പ് ഒരുപാട് സമ്മര്‍ദം അനുഭവിച്ചിരുന്നു. അത് എന്റെ കളിയെ കുറിച്ച് ആലോചിച്ചായിരുന്നു. എന്നാല്‍ സമ്മര്‍ദത്തെ കൂടി നിലനിര്‍ത്തിയാണ് പിന്നീട് കളിക്കാന്‍ തുടങ്ങിയത്. എന്റെ ബാറ്റിംഗിലെ സാങ്കേതിക പിഴവുകളെ കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്. എന്നാല്‍ വെറും തമാശയായിട്ടാണ് പല കാര്യങ്ങളെയും കണ്ടിരുന്നു. എന്റെ കരിയറിന്റെ പകുതി അങ്ങനെയാണ് തീര്‍ന്നത്. അച്ചടക്കം വന്നതോടെ എനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ കളിക്കാന്‍ സാധിച്ചെന്നും രോഹിത് വ്യക്തമാക്കി.

Story first published: Saturday, September 26, 2020, 23:06 [IST]
Other articles published on Sep 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+