For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: തോറ്റെങ്കിലും പോസിറ്റീവായ 3 കാര്യങ്ങളുണ്ട്, ഡല്‍ഹി അക്കാര്യം മറന്നെന്ന് പോണ്ടിംഗ്

By Vaisakhan MK

ദുബായ്: മുംബൈ ഇന്ത്യന്‍സിനെതിരായ തോല്‍വി ഡല്‍ഹി നേരിട്ടതിന് കാരണങ്ങളുണ്ടെന്ന് കോച്ച് റിക്കി പോണ്ടിംഗ്. ടീമിന്റെ തന്ത്രങ്ങളൊന്നും കളിക്കളത്തില്‍ കണ്ടിരുന്നില്ല. ആദ്യ ഓവറില്‍ ടീം 16 റണ്‍സോളം ടീം വഴങ്ങി. അത് തന്നെ സമ്മര്‍ദത്തിലാക്കുന്നതായിരുന്നു. എന്നാല്‍ ഗംഭീരമായി തന്നെ ഡല്‍ഹി മത്സരത്തിലേക്ക് തിരിച്ചുവന്നു. ഞങ്ങള്‍ നന്നായി പ്ലാന്‍ ചെയ്തുവെന്നാണ് കരുതിയത്. എന്നാല്‍ സമ്മര്‍ദത്തില്‍ അത് കൃത്യമായി കളിക്കളത്തില്‍ കൊണ്ടുവരുന്നതില്‍ ടീമിന് പിഴച്ചു. മുംബൈക്കെതിരെയുള്ള മത്സരത്തില്‍ നിന്ന് ആകെ പോസിറ്റീവായ മൂന്ന് കാര്യങ്ങളാണ് ടീമിന് ലഭിച്ചിരിക്കുന്നതെന്നും പോണ്ടിംഗ് വ്യക്തമാക്കി.

IPL 2020- Ricky Ponting frustrated with DC death over bowling | Oneindia Malayalam
1

സ്‌റ്റോയിനിസ് അദ്ദേഹം എത്ര ക്ലാസ് പ്ലെയറാണെന്ന് മുംബൈക്കെതിരെ കാണിച്ച് തന്നു. സ്പിന്‍ ബൗളിംഗ് കളിക്കാന്‍ അദ്ദേഹം നന്നായി പഠിച്ച് കഴിഞ്ഞു. ഈ തോല്‍വിയിലും ചില കാര്യങ്ങള്‍ നല്ലതായി കിട്ടിയത് വലിയ കാര്യമാണ്. സ്‌റ്റോയിനിസിന് റണ്‍സടിക്കാന്‍ സാധിക്കും. അക്ഷര്‍ പട്ടേല്‍ വളരെ നന്നായി വാലറ്റത്ത് കളിച്ചു. ഇവര്‍ രണ്ട് പേരും ടീമിന്റെ പോസിറ്റീവുകളാണ്. ഇതിന് പുറമേ ബൗളിംഗില്‍ അശ്വിന്റെ സ്‌പെല്ലുകളും ഗംഭീരമായിരുന്നു. ഇനിയുള്ള മത്സരം സണ്‍റൈസേഴ്‌സ് ഹൈദരാബാദും ആര്‍സിബിയും തമ്മിലാണ്. അവര്‍ രണ്ട് പേരും നല്ല ടീമുകളാണ്. പ്ലേഓഫില്‍ കയറാന്‍ യോഗ്യതയുള്ളവരുമാണ്. ഇതിലൊരു ടീമിന്റെ വെല്ലുവിളിക്കായി ഡല്‍ഹി സജ്ജമായിരിക്കുമെന്നും പോണ്ടിംഗ് പറഞ്ഞു.

മുംബൈക്കെതിരെ ആദ്യ ഓവറിന് ഞങ്ങള്‍ മുന്‍തൂക്കം നേടിയിരുന്നു. ഏഴ് മുതല്‍ 14 വരെയുള്ള ഓവറുകളില്‍ ഡല്‍ഹി ബൗളര്‍മാര്‍ നന്നായി തന്നെ പന്തെറിഞ്ഞു. ആ സമയത്ത് നാലിന് 120 എന്ന സ്‌കോറിലായിരുന്നു അവര്‍. 170 എന്ന സ്‌കോറാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അവസാന അഞ്ചോവറില്‍ ഞങ്ങളുടെ ബൗളിംഗ് തീര്‍ത്തും മോശമായിരുന്നു. ചെയ്യാന്‍ ഉദ്ദേശിച്ച രീതിയും എറിഞ്ഞതും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നുവെന്നും പോണ്ടിംഗ് പറഞ്ഞു. ഹര്‍ദിക്കിന് ആവശ്യമുള്ള സ്ഥലത്താണ് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. അത് കൂടുതല്‍ എളുപ്പത്തില്‍ സ്‌കോര്‍ ചെയ്യാനുള്ള അവസരമാണ് ഹര്‍ദിക്കിന് ഒരുക്കിയതെന്നും പോണ്ടിംഗ് പറഞ്ഞു.

മറ്റൊരു താരം ഇഷാന്‍ കിഷനാണ്. അവനെ ഞങ്ങള്‍ക്ക് എളുപ്പത്തില്‍ പുറത്താക്കാനേ സാധിക്കാറില്ല. ഇതുവരെ മുംബൈക്കെതിരെ കളിച്ച എല്ലാ മത്സരത്തിലും ഞങ്ങള്‍ക്കെതിരെ കിഷന്‍ നന്നായി കളിച്ചു. അതേസമയം രോഹിത് ശര്‍മയെ പുറത്താക്കിയ ശേഷം എന്തുകൊണ്ട് അശ്വിനെ കൊണ്ട് വീണ്ടും പന്തെറിയിച്ചില്ല എന്ന ചോദ്യത്തിനും പോണ്ടിംഗ് മറുപടി നല്‍കി. എന്തുകൊണ്ടാണ് ശ്രേയസ് അശ്വിനെ ഉപയോഗിക്കാതിരുന്നതെന്ന് അറിയില്ല. റബാദയാണ് പിന്നീടുള്ള ഓവര്‍ എറിഞ്ഞതെന്ന് തോന്നുന്നു. ക്യാപ്റ്റനോട് അക്കാര്യത്തെ കുറിച്ച് ചോദിച്ചിട്ടില്ല. കളിക്കളത്തില്‍ തീരുമാനമെടുക്കാന്‍ ക്യാപ്റ്റന് എല്ലാ അവകാശവുമുണ്ട്. ടീം അതിനെ പിന്തുണയ്ക്കുമെന്നും പോണ്ടിംഗ് പറഞ്ഞു.

പൃഥ്വി ഷായും അജിന്‍ക്യ രഹാനെയും കളിക്കാവുന്ന പന്തുകളിലാണ് പുറത്തായത്. പക്ഷേ ധവാനെ പുറത്താക്കിയ ബുംറയുടെ യോര്‍ക്കര്‍ ക്ലാസായിരുന്നു. ഞങ്ങളേക്കാള്‍ നന്നായി അവര്‍ കളിച്ചു. അതാണ് ശരി. കളിയില്‍ മൊത്തം അവരുടെ എല്ലാ തീരുമാനങ്ങളും ശരിയായി. ഡല്‍ഹിയെ അവര്‍ എല്ലാ അര്‍ത്ഥത്തിലും പിന്നിലാക്കി. ഈ ടൂര്‍ണമെന്റില്‍ മൂന്ന് വിജയങ്ങളാണ് ഞങ്ങള്‍ക്കെതിരെ ഇതുവരെ അവര്‍ നേടിയത്. അടുത്ത മത്സരത്തിന് കുറച്ച് ദിവസങ്ങള്‍ മാത്രമേയുള്ളൂ. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് തിരിച്ചെത്തുമെന്നും പോണ്ടിംഗ് വ്യക്തമാക്കി.

Story first published: Friday, November 6, 2020, 11:18 [IST]
Other articles published on Nov 6, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+