Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: സിഎസ്‌കെയില്‍ പേടിക്കേണ്ടത് അവനെ... അവസാന ഓവറുകളില്‍ ആളിക്കത്തും, മുന്നറിയിപ്പുമായി പോണ്ടിംഗ്!!

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യ മത്സരത്തിനായി നാളെ ഇറങ്ങും മുമ്പ് അപകടകരമായ ടീമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഭയപ്പെടേണ്ട ഫിനിഷര്‍ ആ ടീമിലാണ് ഉള്ളതെന്നും പോണ്ടിംഗ് പറഞ്ഞു. ഏറ്റവും അപകടകാരിയായ ചെന്നൈ ബാറ്റ്‌സ്മാന്‍ അയാള്‍ തന്നെയാണെന്നും പോണ്ടിംഗ് പറഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കോച്ചായ പോണ്ടിംഗ് ഇങ്ങനെ ഒരു താരത്തെ പുകഴ്ത്തുന്നുണ്ടെങ്കില്‍ ആ താരം അപകടകാരി തന്നെയായിരിക്കും.

ചെന്നൈയുടെ 'തല' ധോണി

ചെന്നൈയുടെ 'തല' ധോണി

ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തിറക്കിയ വീഡിയോ സീരിസിലാണ് ചെന്നൈ നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനെ കുറിച്ച് പോണ്ടിംഗ് വെളിപ്പെടുത്തിയത്. സിഎസ്‌കെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി തന്നെയാണ് അപകടകാരിയെന്ന് പോണ്ടിംഗ് പറഞ്ഞു. ഒരേയൊരു ബാറ്റ്‌സ്മാനാണ് ഇത്രയും അപകടകാരിയായിട്ടുള്ളതെന്നും പോണ്ടിംഗ് വ്യക്തമാക്കി. ധോണി വിരമിക്കലിന് ശേഷം കളിക്കുന്ന ആദ്യ ടൂര്‍ണമെന്റാണിത്. അദ്ദേഹത്തിന്റെ ബാറ്റിംഗിലെ തിരിച്ചുവരവ് ഈ ടൂര്‍ണമെന്റില്‍ കാണുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

പോണ്ടിംഗ് പറയുന്ന കാരണം

പോണ്ടിംഗ് പറയുന്ന കാരണം

ചെന്നൈയുടെ എല്ലാ സാധ്യതകളും ധോണിയെ കേന്ദ്രീകരിച്ചാണ്. അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും, ഐപിഎല്ലില്‍ കൂടുതല്‍ വിജയത്തിനായി അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ തവണ അവര്‍ക്ക് കിരീടം നേടാനാവാത്തതില്‍ നിരാശയുണ്ടാവും. പക്ഷേ സുരേഷ് റെയ്‌ന ഇല്ലാത്തത് ടീമില്‍ ഹിറ്ററുടെ റോളിലേക്ക് ധോണിയെ കൊണ്ടുവരും. അദ്ദേഹം എല്ലാ മത്സരങ്ങളിലും മുന്നോട്ട് കയറി ഇറങ്ങാനാണ് സാധ്യത. അത് സിഎസ്‌കെയെ കൂടുതല്‍ അപകടകാരിയാക്കും.

അവസാന ഓവറുകളില്‍ ആളിക്കത്തും

അവസാന ഓവറുകളില്‍ ആളിക്കത്തും

ധോണി ക്രീസില്‍ നിന്ന് കളിക്കുന്ന കാലത്തോളം അദ്ദേഹം ആത്മവിശ്വാസവും കരുത്തും വര്‍ധിപ്പിക്കും. അവസാന നാല് ഓവറുകളില്‍ അദ്ദേഹം കൂടുതല്‍ അപകടകാരിയായി ഇത്തവണ മാറും. ഏത് ബൗളര്‍ എറിഞ്ഞാലും അവര്‍ക്കൊരു ദുസ്വപ്‌നമായി ധോണി മാറും. അതാണ് ധോണിയെ ചെന്നൈ നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്റസ്മാനായി ധോണിയെ മാറ്റുന്നതെന്ന് പോണ്ടിംഗ് പറഞ്ഞു. ഇത്തവണയും അദ്ദേഹത്തിന്റെ ഫിനിഷിംഗ് റോളിലേക്ക് ഉയരുന്നത് കാണാമെന്നും പോണ്ടിംഗ് വ്യക്തമാക്കി.

IPL 2020: MI vs CSK ഇരു ടീമിലെയും കൊമ്പന്മാര്‍ ആരൊക്കെ | Oneindia Malayalam
ബ്രെറ്റ് ലീയുടെ പ്രശംസ

ബ്രെറ്റ് ലീയുടെ പ്രശംസ

ധോണിയുടെ സിഎസ്‌കെയെ മറ്റൊരു ഓസ്‌ട്രേലിയന്‍ താരം ബ്രെറ്റ് ലീയും അഭിനന്ദിച്ചു. യുഎഇയില്‍ വലിയ സാധ്യത സിഎസ്‌കെയ്ക്കുണ്ട്. അവര്‍ക്ക് മികച്ച സ്പിന്നര്‍മാരുണ്ട്. ഇത്തവണ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമും അവരാണ്. സാന്റ്‌നര്‍, ജഡേജ എന്നിവര്‍ മുന്‍നിര സ്പിന്നര്‍മാരായുണ്ട്. പാര്‍ട്ട് ടൈം ആയി വേറെയും സ്പിന്നര്‍മാരുണ്ട്. അവര്‍ തന്നെ ഇത്തവണ ചാമ്പ്യന്‍മാരാകും. അതേസമയം മുംബൈ ഇന്ത്യന്‍സ് തന്റെ ആദ്യ നാലില്‍ ഉണ്ടെന്നും ബ്രെറ്റ് ലീ പറഞ്ഞു. പൊള്ളാര്‍ഡും രോഹിതും ബു്മറയും ചേര്‍ന്ന ടീം മികച്ചതാണെന്നും താരം പറഞ്ഞു.

Story first published: Friday, September 18, 2020, 21:35 [IST]
Other articles published on Sep 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+