Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ചെന്നൈയെ ജയിപ്പിക്കില്ല, വെല്ലുവിളിച്ച് റിക്കി പോണ്ടിങ്

ഐപിഎല്ലിനുള്ള തയ്യാറെടുപ്പുകള്‍ സജീവമായി തുടരുന്നു. സെപ്തംബര്‍ 19 -ന് യുഎഇ മണ്ണില്‍ 2020 ഐപിഎല്‍ പതിപ്പിന് തിരിതെളിയും. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയിലാണ്. ടീമുകള്‍ ഓരോന്നായി ദുബായില്‍ വന്നുതുടങ്ങി. ഇതിനിടയില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത ആരാധകര്‍ക്ക് വലിയ നിരാശയേകുന്നുണ്ട്. ധോണി മാത്രമല്ല, സുരേഷ് റെയ്‌നയും ഇന്ത്യന്‍ ജേഴ്‌സിയില്‍ നിന്നും വിരമിച്ചു.

വെല്ലുവിളി

ആദ്യകാലം മുതല്‍ക്കെ ഇരുവരും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അവിഭാജ്യഘടകങ്ങളാണ്. ഈ വര്‍ഷത്തെ ഐപിഎല്‍ കിരീടമായിരിക്കും ധോണിക്കും റെയ്‌നയ്ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് കരുതിവെയ്ക്കുന്ന സമ്മാനം. എന്നാല്‍ ചെന്നൈയെ പരസ്യമായി വെല്ലുവിളിച്ച് രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസവും ഇപ്പോഴത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനുമായ റിക്കി പോണ്ടിങ്.

തന്ത്രം മെനഞ്ഞു

ഡല്‍ഹിയുമായി കളിക്കുമ്പോള്‍ ധോണിയുടെ മികവില്‍ ചെന്നൈയെ ജയിക്കാന്‍ അനുവദിക്കില്ലെന്ന തുറന്ന പ്രഖ്യാപനം റിക്കി പോണ്ടിങ് കഴിഞ്ഞ ദിവസം നടത്തി. 'ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ശക്തരായ എതിരാളിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നായകന്‍ എംഎസ് ധോണിയുടെ മികവ് എന്നും ചെന്നൈയ്ക്ക് മുതല്‍ക്കൂട്ടാവുന്നു. എന്നാല്‍ ഈ വര്‍ഷം ധോണിക്ക് എതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് പ്രത്യേക തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട്. ഞാന്‍ പരിശീലകനായിരിക്കെ ധോണിയുടെ ബാറ്റിങ് മികവുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിക്കില്ല', റിക്കി പോണ്ടിങ് ഒരു രാജ്യാന്തര മാധ്യമത്തോട് വ്യക്തമാക്കി.

ആദരവുണ്ട്

എംഎസ് ധോണിയെന്ന ക്രിക്കറ്ററോട് അതിയായ ബഹുമാനമുണ്ടെന്നും പോണ്ടിങ് അഭിമുഖത്തില്‍ പറയുന്നുണ്ട്. കളത്തില്‍ വൈകാരികമായി ധോണി പ്രതികരിക്കാറില്ല. ഇന്ത്യന്‍ ടീമിന് നയിക്കുമ്പോഴും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുമ്പോഴും അദ്ദേഹം സമചിത്തത വെടിയാതെ പക്വതയോടെ തീരുമാനങ്ങള്‍ എടുക്കും. ധോണിയെ പോലൊരു നായകന് കീഴില്‍ ഏതു സമ്മര്‍ദ്ദ സാഹചര്യവും ടീം അതിജീവിക്കും. ഇതേസമയം, കരിയറില്‍ നായകനെന്ന നിലയില്‍ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പലപ്പോഴും തനിക്ക് കഴിഞ്ഞിട്ടില്ലെന്നും പോണ്ടിങ് സൂചിപ്പിക്കുന്നു.

ആത്മവിശ്വാസം

'ധോണിയെന്ന ക്യാപ്റ്റനാണ് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം കൂട്ടിയത്. അവസരത്തിനൊത്ത് പരമാവധി മികവ് പുറത്തെടുക്കാന്‍ ടീമിലെ താരങ്ങളെ അദ്ദേഹം സഹായിച്ചു. ധോണി കളത്തിലുള്ളപ്പോള്‍ കാര്യങ്ങള്‍ കൈപ്പിടിയിലുണ്ടെന്ന വിശ്വാസം ടീമിനുണ്ട്', 45 -കാരനായ പോണ്ടിങ് അഭിപ്രായപ്പെട്ടു. ഇതൊക്കെയാണെങ്കിലും ഈ വര്‍ഷം ധോണിക്ക് പൂട്ടിടാനുള്ള ഒരുക്കത്തിലാണ് പോണ്ടിങ്. ഐപിഎല്ലില്‍ ഇതുവരെ മൂന്നുതവണ ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടമുയര്‍ത്തിയിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സാവട്ടെ ആദ്യ ട്രോഫിക്കുള്ള കാത്തിരിപ്പിലാണ്.

മുന്നൊരുക്കങ്ങൾ

ഇക്കുറി വലിയ തയ്യാറെടുപ്പുകള്‍ ഡല്‍ഹി നടത്തിയത് കാണാം. ടീം ഇന്ത്യയുടെ ബാറ്റിങ് കരുത്തിനെ അതേപടി ഡല്‍ഹി ക്യാപിറ്റല്‍സ് പകര്‍ത്തി. പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവര്‍ മുന്‍നിരയിലുണ്ട്. മുന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ ഈ വര്‍ഷം ഡല്‍ഹിക്കായി പന്തെറിയും. ഇതേസമയം, ശ്രേയസ് അയ്യര്‍ തന്നെ ടീമിന്റെ ക്യാപ്റ്റന്‍. കഴിഞ്ഞ സീസണില്‍ കേവലം ഒരു റണ്‍സിനാണ് ചെന്നൈയ്ക്ക് കിരീടം നഷ്ടമായത്. ഇത്തവണ, ധോണിയും റെയ്‌നയും വിരമിച്ച സാഹചര്യത്തില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ടീം ആഗ്രഹിക്കുന്നില്ല.

Story first published: Monday, August 24, 2020, 19:16 [IST]
Other articles published on Aug 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+