Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ആ ഓസീസ് താരം വന്നതോടെ എല്ലാം മാറി.... ഡല്‍ഹിയുടെ വലിയ ഭാഗ്യമാണെന്ന് അമിത് മിശ്ര!!

ദുബായ്: ഡല്‍ഹി ടീമിന്റെ കുതിപ്പിന് പിന്നില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗാണെന്ന് അമിത് മിശ്ര. പോണ്ടിംഗ് ടീമില്‍ പോസിറ്റീവായ മാറ്റമാണ് കൊണ്ടുവന്നത്. അന്താരാഷ്ട്ര മത്സരങ്ങളിലെ പരിചയസമ്പത്ത് അ്‌ദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. എല്ലാ കളിക്കാരുടെയും കഴിവുകളെ കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാം. എപ്പോഴൊക്കെ കളിക്കാരുമായി സംസാരിക്കണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അത് പരിശീലകന് വളരെ അത്യാവശ്യം വേണ്ട കാര്യമാണെന്ന് മിശ്ര പറഞ്ഞു. ഒരു കളിക്കാരന്‍ അമിത ആത്മവിശ്വാസത്തിലാണെങ്കില്‍ ഇക്കാര്യം അദ്ദേഹത്തെ അറിയിച്ച് നിയന്ത്രിക്കാന്‍ പോണ്ടിംഗിന് മിടുക്കുണ്ട്.

1

ഇനി ഒരു കളിക്കാരന്‍ നന്നായി കളിച്ചിട്ടില്ലെങ്കില്‍, എങ്ങനെ മികച്ച പ്രകടനം നടത്തണമെന്നും അദ്ദേഹത്തിനറിയാം. പോസിറ്റീവായ വ്യക്തിത്വമുള്ള ഒരു കേള്‍വിക്കാരനാണ് അദ്ദേഹം. നെഗറ്റീവായ ഒരു കാര്യം പോലും അദ്ദേഹം പറയുന്നത് കേട്ടിട്ടില്ല. ടീമില്‍ അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും പോസിറ്റീവായിട്ടാണ് കാണുന്നത്. ഇത്തരം വലിയ താരങ്ങള്‍ ടീമിലെത്തുമ്പോള്‍ സാധാരണ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ പോണ്ടിംഗ് അത്തരം പ്രശ്‌നങ്ങളൊന്നുമുള്ളയാളല്ല. ക്രിക്കറ്റ് ആസ്വദിക്കുന്നയാളാണ് അദ്ദേഹം.

ടീമിലെ എല്ലാവരോടും പോണ്ടിംഗ് സംസാരിക്കും. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ശൈലി. പോണ്ടിംഗുമായി എന്ത് സംസാരിക്കുമ്പോഴും ഞാന്‍ ഇത് നേരിട്ടറിഞ്ഞതാണ്. കളിക്കാരെ എങ്ങനെ കൊണ്ടുപോകണമെന്ന് അദ്ദേഹത്തിനറിയാം. ഏതെങ്കിലും ടീമംഗത്തിന് നെഗറ്റീവായ എന്തെങ്കിലും ചിന്താഗതിയുണ്ടായാല്‍ അയാളുമായി വ്യക്തിപരമായി സംസാരിക്കാനാണ് പോണ്ടിംഗ് താല്‍പര്യം കാണിക്കുക. ഒരിക്കലും ആരുടെയെങ്കിലും മുന്നില്‍ വെച്ച് അക്കാര്യം സംസാരിക്കാന്‍ പോണ്ടിംഗ് ശ്രമിക്കില്ല. ഇതിലൂടെ ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്നും മിശ്ര പറഞ്ഞു.

ശ്രേയസ് അയ്യര്‍ മികച്ച ക്യാപ്റ്റനാണ്. ബൗളര്‍മാര്‍ക്ക് അദ്ദേഹം സ്വാതന്ത്ര്യം അനുവദിക്കാറുണ്ട്. അവര്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പന്തെറിയാം. ടൂര്‍ണമെന്റ് മുന്നോട്ട് പോകുന്തോറും ക്യാപ്റ്റനെന്ന നിലയില്‍ ശ്രേയസ് ഇനിയും ഒരുപാട് മെച്ചപ്പെടുമെന്നും മിശ്ര പറയുന്നു. ഏത് ബൗളര്‍ക്കും ഫീല്‍ഡ് ഒരുക്കാനും എങ്ങനെ ബൗള്‍ ചെയ്യണമെന്നും സ്വന്തമായി തീരുമാനിക്കാം. അതേസമയം ഡല്‍ഹി നിരയില്‍ ബൗളര്‍മാര്‍ തിളങ്ങുമെന്ന് ഉറപ്പാണ്. അശ്വിനും ഇഷാന്ത് ശര്‍മയും വൈകാതെ തിരിച്ചെത്തുമെന്നും അമിത് മിശ്ര പറഞ്ഞു.

Story first published: Monday, September 28, 2020, 21:08 [IST]
Other articles published on Sep 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+