Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഓസീസ് ഇതിഹാസത്തിന്റെ ടെക്‌നിക്ക് കളി മാറ്റി, കളിക്കുമ്പോള്‍ അത് പാടില്ലെന്ന് ധവാന്‍

ദുബായ്: ഐപിഎല്ലില്‍ വളരെ മെല്ലെയുള്ള തുടക്കമായിരുന്നു ശിഖര്‍ ധവാന് ലഭിച്ചത്. അധികവും ചെറിയ സ്‌കോറുകളില്‍ പുറത്തായി. എന്നാല്‍ കഴിഞ്ഞ നാല് കളിയിലൂടെ ഡല്‍ഹിയില്‍ ധവാന്റെ സ്ഥാനം ഉറച്ചിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികളും ധവാന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഒരു ഘട്ടത്തില്‍ ധവാന് പകരം അജിന്‍ക്യ രഹാനെ കളിക്കുമെന്ന് വരെ കരുതിയിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമായും ധവാന്‍ മാറിയിരുന്നു. എന്നാല്‍ ഫോം വീണ്ടെടുക്കാന്‍ തന്നെ സഹായിച്ചത് ഡല്‍ഹി കോച്ച് റിക്കി പോണ്ടിംഗാണെന്ന് ശിഖര്‍ ധവാന്‍ പറയുന്നു.

1

പോണ്ടിംഗുമായി നടത്തിയ സംഭാഷണങ്ങളില്‍ അദ്ദേഹവുമായി എന്റെ ഫോമിനെ കുറിച്ച് സംസാരിച്ചിരുന്നു. അതാണ് ബാറ്റിംഗ് ടെക്‌നിക്ക് ബാറ്റി ഫോം കണ്ടെത്താന്‍ സഹായിച്ചത്. പോണ്ടിംഗ് ഞാന്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് തന്നെയാണ് പറഞ്ഞത്. കുറച്ച് കൂടി വേഗത്തില്‍ കളിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. പോണ്ടിംഗുമായി ഇക്കാര്യവും ഞാന്‍ സംസാരിച്ചു. എല്ലാ മത്സരത്തിലും 30 റണ്‍സെങ്കിലും ഞാന്‍ നേടുന്നുണ്ടായിരുന്നു. അക്കാര്യത്തില്‍ ഞാന്‍ സന്തോഷവാനാണ്. കാരണം അത് വളരെ ഇംപാക്ടുണ്ടാക്കുന്ന ഇന്നിംഗ്‌സുകളായിരുന്നു. ടി20യില്‍ അത്രയും ചെറിയ സ്‌കോര്‍ പോലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.

ഓപ്പണറുടെ റോളിലാണ് ഞാന്‍ കളിക്കുന്നത്. അത് നന്നായിതന്നെയാണ് ഞാന്‍ ചെയ്തിരുന്നത്. എന്നാല്‍ ഒരു ഫിഫ്റ്റി നേടാന്‍ സാധിച്ചത് കൊണ്ട് ആത്മവിശ്വാസം വല്ലാതെ വര്‍ദിച്ചു. ദൈവത്തിന്റെ സഹായം കൊണ്ട് സെഞ്ച്വറികളും നേടാനായെന്ന് ധവാന്‍ പറഞ്ഞു. എന്നാല്‍ എല്ലാ കളിയിലും സെഞ്ച്വറി നേടുന്നതിനെ കുറിച്ച് ചിന്തിച്ചാല്‍ അത് വലിയ ബാധ്യതയായി മാറും. കളത്തിലിറങ്ങി ഏറ്റവും മികച്ച കളി പുറത്തെടുക്കുക എന്നതാണ് എന്റെ ബാറ്റിംഗ് സ്റ്റൈല്‍. ഞാന്‍ നന്നായി കളിച്ചാല്‍ ബാക്കിയുള്ളവരും അത് പിന്തുടരും. അത് മാനസികമായി നല്ല രീതിയില്‍ കളിക്കാന്‍ എനിക്ക് സഹായകരമാകുമെന്നും ധവാന്‍ വ്യക്തമാക്കി.

ഓരോ മത്സരത്തിലും അനാവശ്യ പ്രതീക്ഷ വെക്കുന്നത് നല്ലതല്ല. ഈ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ എനിക്ക് അര്‍ധ സെഞ്ച്വറികളിലായിരുന്നു. 500 റണ്‍സ് ഈ സീസണില്‍ നേടാനാവുമെന്നത് സ്വപ്‌നം മാത്രമായിരുന്നു. ആരുമത് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് സീസണുകളിലായി എനിക്ക് 500 റണ്‍സ് നേടാന്‍ സാധിക്കുന്നുണ്ട്. അതൊരു സമ്മര്‍ദമുണ്ടാക്കുന്ന കാര്യമായി ഞാന്‍ എടുത്തിരുന്നു. ഞാന്‍ അതിനെ പോസിറ്റീവായിട്ടാണ് എടുത്തത്. എനിക്ക് 500 റണ്‍സ് നേടാനായാല്‍ നല്ലതാണെന്ന് തോന്നിയിരുന്നു. വളരെ സിമ്പിളായി കളിക്കുക. സിമ്പിള്‍ എന്നത് പറയുന്നത് പോലെ എളുപ്പമല്ല. മാനസികമായി ശക്തമായിരിക്കണമെന്നും ധവാന്‍ വ്യക്തമാക്കി.

Story first published: Saturday, October 24, 2020, 17:31 [IST]
Other articles published on Oct 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+