For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഡല്‍ഹിയെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് 'കപ്പടിക്കുമെന്ന്' പറയാന്‍ 5 കാരണങ്ങള്‍

മിന്നും ഫോമിലാണ് മുംബൈ ഇന്ത്യന്‍സ്. മറ്റൊരു ഐപിഎല്‍ കിരീടം കൂടി കയ്യകലത്ത് വന്നുനില്‍ക്കുന്നു. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചാല്‍ അഞ്ചാമത്തെ ഐപിഎല്‍ ട്രോഫിയുമായി രോഹിത് ശര്‍മയും സംഘവും നാട്ടിലേക്ക് വിമാനം കയറും. ഒന്നാം ക്വാളിഫയറില്‍ ഡല്‍ഹിയെ 57 റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ നേരിട്ട് ഫൈനലിലെത്തിയത്. ഡല്‍ഹിയാകട്ടെ, എലിമിനേറ്റര്‍ ജയിച്ചെത്തിയ ഹൈദരാബാദിനെ രണ്ടാം ക്വാളിഫയറില്‍ കീഴടക്കി ഫൈനല്‍ യോഗ്യത നേടി.

സാധ്യതകൾ

ചരിത്രം ആവര്‍ത്തിക്കുമോ അതോ പുതുചരിത്രം രചിക്കപ്പെടുമോ? മുംബൈയെ വീഴ്ത്താന്‍ റിക്കി പോണ്ടിങ് എന്തൊക്ക ചാണക്യതന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ടെന്ന കാര്യം വൈകാതെ കണ്ടറിയാം. രോഹിത് ശര്‍മയുടെ ഫോം മാത്രമാണ് ഇപ്പോള്‍ മുംബൈയെ അലട്ടുന്ന പ്രധാന ആശങ്ക. 'ഫോമിലല്ലാത്ത' രോഹിത് ശര്‍മ്മ 'ഫോമിലുള്ള' മുംബൈയെ കിരീടത്തിലേക്ക് നയിക്കുമോ? ആരാധകര്‍ക്കിടയില്‍ ചര്‍ച്ച ചൂടുപ്പിടിക്കുന്നു. ഈ അവസരത്തില്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിന് വിജയസാധ്യത കല്‍പ്പിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍ ചുവടെ അറിയാം.

ബൌളിങ് മികവ്

ബൗളിങ് മികവ്

ബൗളിങ് മികവാണ് മുംബൈ ജയങ്ങളുടെ ആണിക്കല്ല്. ടീമിലെ പേസ് മികവ് ലോകോത്തരം. ഏത് വമ്പന്മാരെയും വീഴ്ത്താന്‍ ജസ്പ്രീത് ബുംറ - ട്രെന്‍ഡ് ബൗള്‍ട്ട് സഖ്യത്തിന് സാധിക്കുന്നു. നിലവില്‍ ഇരുവരും ചേര്‍ന്ന് 49 വിക്കറ്റുകളാണ് സീസണില്‍ കയ്യടക്കിയിട്ടുള്ളത്. മറ്റൊരു പേസ് ജോടിയും ഇവരുടെ ഏഴയലത്തു വരുന്നില്ല. പവര്‍പ്ലേ ഓവറുകളില്‍ വിക്കറ്റ് കണ്ടെത്താനുള്ള കഴിവും മുംബൈയ്ക്ക് കാര്യങ്ങള്‍ അനുകൂലമാക്കുന്നു.

ഓപ്പണിങ് മികവ്

ഓപ്പണിങ് മികവ്

രോഹിത് ശര്‍മയില്ലെങ്കില്‍ക്കൂടി ബാറ്റു ചെയ്യേണ്ടതെങ്ങനെയെന്ന് മുംബൈയ്ക്ക് അറിയാം. ഉത്തരവാദിത്വത്തോടെ ക്രീസില്‍ നില്‍ക്കാന്‍ കെല്‍പ്പുണ്ടെന്ന് ക്വിന്റണ്‍ ഡികോക്കും ഇഷന്‍ കിഷനും തെളിയിച്ചുകഴിഞ്ഞു. ഇനി ഇവരില്‍ ഒരാള്‍ ആദ്യം പുറത്തായാല്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ സ്‌കോര്‍ബോര്‍ഡ് മുന്നോട്ടുകൊണ്ടുപോകാന്‍ സൂര്യകുമാര്‍ യാദവുമുണ്ട് നിരയില്‍.

ആഴമേറിയ ബാറ്റിങ് നിര

ആഴമേറിയ ബാറ്റിങ് നിര

രോഹിത് നിരയിലെത്തുമ്പോള്‍ ഇഷന്‍ കിഷന്‍ ഒരുപടി താഴേക്കിറങ്ങും. മുന്‍നിരയില്‍ വിക്കറ്റുകള്‍ വീണാലും 'തോണി മുങ്ങാതെ' നോക്കാന്‍ കെല്‍പ്പുള്ളവരാണ് മധ്യനിരയിലുള്ളത്. ഇഷന്‍ കിഷനും സൂര്യകുമാര്‍ യാദവും കഴിഞ്ഞാല്‍ കീറോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നീ വമ്പന്‍ പേരുകള്‍ ടീമില്‍ അണിനിരക്കുന്നു. ഹാര്‍ദിക്കും പൊള്ളാര്‍ഡും ക്രീസിലുണ്ടെങ്കില്‍ മികച്ച തുടക്കം ലഭിച്ചോ ഇല്ലയോ എന്നൊന്നും മുംബൈയ്ക്ക് ആലോചിക്കേണ്ട ആവശ്യമില്ല. അവസാന അഞ്ചോവര്‍കൊണ്ടുതന്നെ പൊരുതാവുന്ന സ്‌കോര്‍ കണ്ടെത്താന്‍ മുംബൈ ഫിനിഷര്‍മാര്‍ക്ക് സാധിക്കും.

ഇന്ത്യന്‍ കരുത്ത്

ഇന്ത്യന്‍ കരുത്ത്

അടിയുറച്ച ഇന്ത്യന്‍ കരുത്താണ് മുംബൈ ഇന്ത്യന്‍സിന്റെ നട്ടെല്ല്. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, പാണ്ഡ്യ സഹോദരന്മാര്‍, സൂര്യകുമാര്‍ യാദവ്, ഇഷന്‍ കിഷന്‍ ഉള്‍പ്പെടുന്നവര്‍ ടീമിലെ അവിഭാജ്യഘടകങ്ങളാണ്. മുംബൈയുടെ ജയങ്ങളില്‍ ഇവര്‍ നിര്‍ണായക സ്വാധീനം ചെലത്തുന്നുണ്ടെന്നതും ഇവിടെ പ്രത്യേക പരാമര്‍ശിക്കണം.

പരിചയസമ്പത്ത്

ഇതുവരെ 6 ഐപിഎല്‍ ഫൈനലുകള്‍ മുംബൈ ഇന്ത്യന്‍സ് കളിച്ചിട്ടുണ്ട്. ഇതില്‍ നാലു തവണ കിരീടവും ഉയര്‍ത്തി. അതായത് ഫൈനലിന്റെ സമ്മര്‍ദ്ദം മുംബൈയുടെ പ്രകടനത്തെ കാര്യമായി സ്വാധീനിക്കില്ല. ഒപ്പം രോഹിത് ശര്‍മ, ട്രെന്‍ഡ് ബൗള്‍ട്ട്, ജസ്പ്രീത് ബുംറ, കീറോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്വിന്റണ്‍ ഡികോക്ക് എന്നിവരുടെ പരിചയസമ്പത്ത് ഏതു പ്രതിസന്ധി ഘട്ടത്തിലും ടീമിനെ മുന്നോട്ടുനയിക്കും.

Story first published: Monday, November 9, 2020, 17:11 [IST]
Other articles published on Nov 9, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+