For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പുതിയ നായകനും പഴയ പിഴവുകളും- പഞ്ചാബിന്റെ പ്രധാന പ്രശ്‌നമെന്ത്? ഇതാ കാരണങ്ങള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമായി കിങ്‌സ് ഇലവന്‍ പഞ്ചാബ് മാറിയിരിക്കുന്നു. അവസാന മത്സരത്തില്‍ ഹൈദരാബാദിനോട് തോറ്റത് ഉള്‍പ്പെടെ സീസണിലെ ആറ് മത്സരത്തില്‍ അഞ്ചിലും പഞ്ചാബ് പരാജയപ്പെട്ടിരിക്കുകയാണ്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള പഞ്ചാബിന് മികച്ച ടീം കരുത്തുണ്ടെങ്കിലും ടീമെന്ന നിലയിലുള്ള ഒത്തിണക്കം ഇതുവരെ വന്നിട്ടില്ല. സ്ഥിരതയോടെ കളിക്കുന്ന മധ്യനിര താരങ്ങളുടെ അഭാവവും മികച്ച ഒരു ഓള്‍റൗണ്ടറുടെ അഭാവവും പഞ്ചാബ് നിരയിലുണ്ട്. ഇത്തവണത്തെ പഞ്ചാബിന്റെ മോശം പ്രകടനത്തിന് കാരണമാകുന്ന അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മധ്യനിര ഫോമിലേക്കുയരണം

മധ്യനിര ഫോമിലേക്കുയരണം

മധ്യനിര താരങ്ങളുടെ മോശം പ്രകടനം ടീമിനെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ ബാറ്റിങ്ങില്‍ ടീം അമിതമായി പ്രതീക്ഷവെക്കുന്നു. ഇരുവരും പെട്ടെന്ന് പുറത്തായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മറ്റാരുമില്ലെന്നതാണ് വസ്തുത. നിലവില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ മധ്യനിരയില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നു. പകരക്കാരായി പരിഗണിക്കാവുന്ന കൃഷ്ണപ്പ ഗൗതവും ജിമ്മി നിഷാമും മാക്‌സ്‌വെല്ലിന്റെ അതേ അവസ്ഥയിലാണ്. മന്ദീപ് സിങ്ങിനെ മധ്യനിരയിലേക്ക് എത്തിച്ചിട്ടും രക്ഷയില്ല. നിക്കോളാസ് പുരാന്‍ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. മധ്യനിരയിലേക്ക് മികച്ചൊരു താരം എത്തേണ്ടത് ടീമിനെ സംബന്ധിച്ച് അത്യാവശ്യകാര്യമാണ്.

ഷമിയില്‍ വലിയ പ്രതീക്ഷ

ഷമിയില്‍ വലിയ പ്രതീക്ഷ

മുഹമ്മദ് ഷമിയുടെ ബൗളിങ്ങില്‍ ടീം അമിതമായ പ്രതീക്ഷവെക്കുന്നതാണ് പ്രധാന പ്രശ്‌നം. ആദ്യ മത്സരങ്ങളില്‍ തരക്കേടില്ലാതെ പന്തെറിഞ്ഞ ഷമിക്ക് അവസാന മത്സരങ്ങളില്‍ ഈ മികവ് കാട്ടാനാകുന്നില്ല. ടീമിന്റെ അമിതഭാരത്തിന്റെ സമ്മര്‍ദ്ദം അദ്ദേഹത്തെ ബാധിച്ചിട്ടുണ്ട്. ഷെല്‍ഡോന്‍ കോട്രലും ആദ്യ സ്‌പെല്ലില്‍ തിളങ്ങുന്നുണ്ടെങ്കിലും രണ്ടാം സ്‌പെല്ലില്‍ നന്നായി തല്ലുവാങ്ങുന്നു. ഷമിയുടെ ഡെത്ത് ഓവറില്‍ റണ്‍സ് വഴങ്ങുന്നതില്‍ ഒട്ടും പിന്നില്ല.

ഡെത്ത് ഓവറില്‍ പിശുക്കുകാട്ടുന്നില്ല

ഡെത്ത് ഓവറില്‍ പിശുക്കുകാട്ടുന്നില്ല

ടി20 ഫോര്‍മാറ്റില്‍ ഡെത്ത് ഓവറെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മത്സരത്തിന്റെ ഗതിതന്നെ തീരുമാനിക്കുന്ന ഡെത്ത് ഓവറില്‍ പഞ്ചാബിന്റെ ബൗളര്‍മാര്‍ നിരാശപ്പെടുത്തുന്നു. ,മുഹമ്മദ് ഷമി, കോട്രല്‍ എന്നിവരുടെ ഡെത്ത് ഓവറിലെ പ്രകടനം മോശമാണ്. രാജസ്ഥാന്‍ 224 റണ്‍സ് മറികടന്ന് വിജയിച്ചപ്പോള്‍ കോട്രല്‍ ഒരോവറില്‍ വഴങ്ങിയത് 30 റണ്‍സാണ്. സിഎസ്‌കെയ്‌ക്കെതിരേ 10 വിക്കറ്റിന് ടീം തോല്‍ക്കേണ്ടിവന്നതും ബൗളിങ് നിരയുടെ പോരായ്മയാണ്. ഹൈദരാബാദിനെതിരെ 160 റണ്‍സ് ഒന്നാം വിക്കറ്റില്‍ പിറന്നതിന് ശേഷമാണ് ഒരു വിക്കറ്റ് വീഴ്ത്താന്‍ പഞ്ചാബ് ബൗളര്‍മാര്‍ക്ക് സാധിച്ചത്.

നാകനെന്ന സമ്മര്‍ദ്ദത്തില്‍ രാഹുല്‍

നാകനെന്ന സമ്മര്‍ദ്ദത്തില്‍ രാഹുല്‍

തുടര്‍ തോല്‍വികള്‍ നായകനെന്ന നിലയില്‍ കെ എല്‍ രാഹുലിന്റെ സമ്മര്‍ദ്ദം ഉയര്‍ത്തുന്നു. ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഈ സമ്മര്‍ദ്ദം പ്രകടമായിരുന്നു. 16 പന്തില്‍ 11 റണ്‍സാണ് അദ്ദേഹം നേടിയത്. അവസാന മൂന്ന് മത്സരങ്ങളിലെ രാഹുലിന്റെ സ്‌കോര്‍ ഇങ്ങനെയാണ് 17(19 പന്തില്‍), 63 (52), 11 (17). ഈ മൂന്ന് ഇന്നിങ്‌സിലും അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ സമ്മര്‍ദ്ദം കാണാമായിരുന്നു. പലപ്പോഴും വ്യക്തിഗത നേട്ടത്തിനായാണ് രാഹുല്‍ കളിക്കുന്നതെന്ന തരത്തിലും ആക്ഷേപം ഉയര്‍ന്നിരുന്നു. നായകനെന്ന നിലയില്‍ രാഹുലിന്റെ തീരുമാനങ്ങളും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയില്ല.

ഓള്‍റൗണ്ടര്‍മാര്‍ കടലാസ് പുലികള്‍

ഓള്‍റൗണ്ടര്‍മാര്‍ കടലാസ് പുലികള്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍, ക്രിസ് ജോര്‍ദാന്‍, ജിമ്മി നിഷാം, കൃഷ്ണപ്പ ഗൗതം എന്നിവരാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്രധാന ഓള്‍റൗണ്ടര്‍മാര്‍. സാം കറാനെ ഒഴിവാക്കിയ പഞ്ചാബിന്റെ തീരുമാനം എത്രത്തോളം മണ്ടത്തരമായെന്ന് ഈ സീസണിലെ പ്രകടനം വ്യക്തമാക്കും. ഫോമില്ലായ്മയാണ് എല്ലാവരുടെയും പ്രശ്‌നം. മാക്‌സ്‌വെല്‍ ടി20 ഫോര്‍മാറ്റിലെ വലിയ അപകടകാരിയായ താരമാണെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ല. ജോര്‍ദാന്‍ ഇത്തവണ രണ്ട് മത്സരമാണ് കളിച്ചത്. 8 ഓവറില്‍ നിന്ന് 98 റണ്‍സ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല. മൂന്ന് മത്സരത്തില്‍ നിന്ന് നിഷാം വഴങ്ങിയത് 105 റണ്‍സാണ്. നേടിയത് 1 വിക്കറ്റും.

Story first published: Friday, October 9, 2020, 11:47 [IST]
Other articles published on Oct 9, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+