IPL 2020: എന്തുകൊണ്ട് സാം കറനെ ഓപ്പണറാക്കി? തന്ത്രം വിശദീകരിച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്
തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നും കരകയറിയ ആശ്വാസത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ദുബായില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 20 റണ്‍സിനാണ് ധോണിയും സംഘവും തോല്‍പ്പിച്ചത്. ഇതോടെ സീസണിലെ മൂന്നാമത്തെ ജയവും ചെന്നൈ സൂപ്പര്‍ കിങ്‌സ് കരസ്ഥമാക്കി. നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ സീസണില്‍ ബാറ്റ്‌സ്മാന്മാരാണ് ചെന്നൈയെ പലപ്പോഴും കുഴപ്പത്തില്‍ ചാടിക്കുന്നത്. മുന്‍നിരയില്‍ വാട്‌സണും ഡുപ്ലെസിയും പുറത്തായാല്‍ തീര്‍ന്നു സൂപ്പര്‍ കിങ്‌സിന്റെ 'വെടി'. മെല്ലപ്പോക്ക് നയമാണ് മധ്യനിരയില്‍ ബാറ്റ്‌സ്മാന്മാര്‍ കൈക്കൊള്ളുന്നത്. ഫലമോ, വാലറ്റത്ത് രവീന്ദ്ര ജഡേജ ഇറങ്ങുമ്പോഴേക്കും 'ബാലികേറാമലയായിരിക്കും' മുന്നില്‍.

എന്തായാലും സണ്‍റൈസേഴ്‌സിന് എതിരെ പതിവുതന്ത്രം ചെന്നൈ മാറ്റി. സാം കറനെയാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഡുപ്ലെസിക്കൊപ്പം ടീം പറഞ്ഞുവിട്ടത്. കിട്ടിയ അവസരം ഇംഗ്ലീഷ് ഓള്‍റൗണ്ടറായ സാം കറന്‍ പാഴാക്കിയുമില്ല. ഡുപ്ലെസി ആദ്യമേ വീണെങ്കിലും സാം കറന്‍ അതൊന്നും ഗൗനിക്കാതെ ആഞ്ഞുവീശി. 21 പന്തില്‍ 31 റണ്‍സടിച്ചാണ് ഇദ്ദേഹം തിരിച്ചുകയറിയത്.

സാം കറന്റെ പ്രകടനം പിന്നാലെ വന്ന ഷെയ്ന്‍ വാട്‌സണും (38 പന്തില്‍ 42) അംബാട്ടി റായുഡുവിനും (34 പന്തില്‍ 41) ഉത്തേജനമായി. എന്തുകൊണ്ട് സാം കറനെ ആദ്യമേ ഇറക്കി? ഈ ചോദ്യത്തിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് ഇപ്പോള്‍ ഉത്തരം നല്‍കുന്നത്.
'ടീമില്‍ തിരിഞ്ഞുനോക്കിയാല്‍ ഒരുപാട് ബാറ്റ്‌സ്മാന്മാരെ കാണാം. അതുകൊണ്ട് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ നിന്നും ഒരു ബാറ്റ്‌സ്മാനെ ഒഴിവാക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. ഒപ്പം, ഇതുവരെ എല്ലാ മത്സരങ്ങൡലും ബാറ്റു ചെയ്ത സാം കറനെ ഓപ്പണറായി പരീക്ഷിക്കാനും ധാരണയായി', സ്റ്റീഫന്‍ ഫ്‌ളെമിങ് പറഞ്ഞു.

'എന്തായാലും മുന്‍നിരയില്‍ ടീമിന് ആത്മവിശ്വാസം പകരാന്‍ സാം കറന് കഴിഞ്ഞു. ചെന്നൈയ്ക്ക് ജയം അനിവാര്യമായിരുന്നു. തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നുമൊരു മാറ്റം ടീം ഏറെ ആഗ്രഹിച്ചു. കളിക്കളത്തില്‍ ഇതവര്‍ നേടുകയും ചെയ്തു', ഫ്‌ളെമിങ് കൂട്ടിച്ചേര്‍ത്തു. ഷെയ്ന്‍ വാട്‌സണിനെ മൂന്നാമതിറക്കിയ തന്ത്രത്തെ കുറിച്ചും ഫ്‌ളെമിങ് വിശദീകരിക്കുന്നുണ്ട്.

'ഏറെ അനുഭവസമ്പത്തുള്ള താരമാണ് ഷെയ്ന്‍ വാട്‌സണ്‍. സ്വിങ് ബൗളര്‍മാര്‍ക്ക് എതിരെ അദ്ദേഹം മികവോടെ ബാറ്റുചെയ്യും. കഴിഞ്ഞമത്സരത്തില്‍ ഇന്നിങ്‌സിന്റെ രണ്ടാം പകുതി മുതല്‍ വാട്‌സണിനെ ഫലപ്രദമായി ഉപയോഗിക്കാനാണ് ചെന്നൈ തീരുമാനിച്ചത്. പിച്ചിന് വേഗം കുറയുമെന്ന കണക്കുകൂട്ടലിലാണ് ഏഴു ബൗളര്‍മാരുമായി കളിക്കാന്‍ ഞങ്ങള്‍ മുന്‍കയ്യെടുത്തതും. ചൗള ഒരോവര്‍ മാത്രമേ എറിഞ്ഞുള്ളൂവെങ്കിലും മത്സരത്തില്‍ പിടിമുറുക്കാന്‍ ചെന്നൈയെ ഈ നീക്കം സഹായിച്ചു', ഫ്‌ളെമിങ് സൂചിപ്പിച്ചു.

എന്തായാലും 168 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിനെ 147 റണ്‍സില്‍ തളയ്ക്കാന്‍ ചെന്നൈയ്ക്കായി. കരണ്‍ ശര്‍മയം ഡ്വെയ്ന്‍ ബ്രാവോയും രണ്ടു വിക്കറ്റുകള്‍ വീതം കയ്യടക്കി. സാം കറന്‍, ശാര്‍ദ്ധുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ശനിയാഴ്ച്ച ഡല്‍ഹി ക്യാപിറ്റല്‍സുമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അടുത്തമത്സരം. പോരാട്ടത്തിന് ഷാര്‍ജ വേദിയാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications