IPL 2020: കൊല്‍ക്കത്തയെ 'കോപ്പിയടിച്ചു', ചെന്നൈയുടെ തന്ത്രം വെളിപ്പെടുത്തി സാം കറന്‍
അഞ്ചരക്കോടി രൂപയ്ക്കാണ് സാം കറനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങിയത്. ഈ വര്‍ഷം ചെന്നൈയുടെ മുഖം രക്ഷിച്ചതും സാം കറന്‍ തന്നെ. ഇദ്ദേഹമില്ലായിരുന്നെങ്കില്‍ പല മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്രതിസന്ധിയിലായേനെ. ഓള്‍റൗണ്ടിങ് മികവാണ് സാം കറന്റെ മൂല്യം കൂട്ടുന്നത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ കഴിയുമെന്ന് സാം കറന്‍ നിരവധി തവണ തെളിയിച്ചുകഴിഞ്ഞു. ഇദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടു മൂന്നുതവണ താരത്തെ ഓപ്പണറാക്കി ഇറക്കാനും ചെന്നൈ മാനേജ്‌മെന്റ് ധൈര്യം കാട്ടി. ഇതേസമയം, പരീക്ഷണം പൂര്‍ണമായി വിജയം കണ്ടോയെന്ന കാര്യം സംശയമാണ്. കാരണം 31, 0, 22 എന്നിങ്ങനെയാണ് ഓപ്പണിങ് ഇറങ്ങിയപ്പോള്‍ കറന്റെ സ്‌കോറുകള്‍.

എന്തായാലും അടുത്ത സീസണില്‍ സാം കറനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുറുക്കെപ്പിടിക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. ഇപ്പോള്‍ തന്നെ ഓപ്പണറാക്കാനുള്ള ചെന്നൈ മാനേജ്‌മെന്റിന്റെ തീരുമാനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് സാം കറന്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സുനില്‍ നരെയ്‌നെില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്തോ, അതുതന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സാം കറനില്‍ നിന്നും കാത്തത്. പവര്‍പ്ലേ ഓവറില്‍ തകര്‍ത്തടിക്കണം. സ്‌കോറിങ്ങിന് വേഗം കൂട്ടണം. ആദ്യ മത്സരങ്ങള്‍ക്ക് ശേഷം പവര്‍പ്ലേ ഓവറുകളില്‍ വലിയ സ്‌കോറുകള്‍ പിറക്കുന്നില്ലെന്ന തിരിച്ചറിവാണ് സാം കറന്‍ പ്രമോട്ട് ചെയ്യപ്പെടാനുള്ള കാരണം. ധൈര്യമായി ബാറ്റു ചെയ്യാനാണ് കറനോട് മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. പുറത്തായാലും സാരമില്ല. സ്വതസിദ്ധമായ ബാറ്റിങ് പുറത്തെടുക്കാന്‍ ധോണിയും പിന്തുണച്ചു, സാം കറന്‍ ഒരു രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു.
ഐപിഎല്ലില്‍ പങ്കെടുക്കുന്ന മറ്റു ഇംഗ്ലീഷ് താരങ്ങളെ പോലെ സാം കറനും തുടര്‍ച്ചയായി നാലാഴ്ച്ച ബയോ ബബിള്‍ സുരക്ഷയിലാണ് കഴിഞ്ഞത്. ജൂലായില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഇംഗ്ലണ്ടിന്‍ പരമ്പര മുതല്‍ താരം ബയോ ബബിള്‍ ചട്ടങ്ങള്‍ പാലിച്ചാണ് കഴിയുന്നത്. ബയോ ബബിളില്‍ നിന്നും പുറത്തുകടക്കാനുള്ള ദിവസം എണ്ണിയെണ്ണി കഴിയുകയാണെന്ന് ജോഫ്ര ആര്‍ച്ചറും മുന്‍പ് സൂചിപ്പിച്ചിരുന്നു. ബയോ ബബിള്‍ ജീവിതം വിഷമകരമാണെന്ന് രാജസ്താന്‍ നായകന്‍ സ്റ്റീവ് സ്മിത്തും സൂചിപ്പിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ താരം ബിഗ് ബാഷ് ലീഗില്‍ പങ്കെടുക്കുന്നുമില്ല. ബയോ ബബിള്‍ ജീവിതത്തെ കുറിച്ച് സാം കറനും വലിയ മതിപ്പില്ല. ഇതേസമയം, ഏതു വിപരീത സാഹചര്യത്തിലൂടെയും കടന്നുപോകാന്‍ സ്‌പോര്‍ട്‌സ് താരങ്ങള്‍ തയ്യാറാകണമെന്ന് താരം പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications