വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സീസണില്‍ ഒരു മത്സരം മാത്രം ബാംഗ്ലൂര്‍ പച്ചനിറത്തില്‍ കളിക്കുന്നു, കാരണമെന്ത്?

എന്തുകൊണ്ടാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജേഴ്‌സിയുടെ നിറം മാറ്റുന്നത്? ആരാധകരില്‍ ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും. ഞായറാഴ്ച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ പച്ചനിറമുള്ള ജേഴ്‌സി അണിഞ്ഞാണ് വിരാട് കോലിയും സംഘവും മൈതാനത്തിറങ്ങിയത്. ഓരോ ഐപിഎല്‍ സീസണിലും ഒരു മത്സരം മാത്രം പച്ചനിറമുള്ള ജേഴ്‌സിയില്‍ ബാംഗ്ലൂര്‍ കളിക്കുന്നു. 2011 സീസണ്‍ തൊട്ടുള്ള പതിവാണിത്. കഴിഞ്ഞവര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ കളിച്ചപ്പോള്‍ വിരാട് കോലിയുടെ ടീം പച്ചനിറമുള്ള ജേഴ്‌സി തിരഞ്ഞെടുത്തു. 2018 -ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയും. ഈ വര്‍ഷം ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെയാണ് പച്ചനിറമുള്ള ജേഴ്‌സിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇറങ്ങിയത്.

IPL 2020: Reason Why Royal Challengers Bangalore Play Single Game In Every Season With Green Jersey.

Most Read: IPL 2020: ആര്‍സിബി ബൗളര്‍മാര്‍ ആ തെറ്റ് ആവര്‍ത്തിച്ചു, അവര്‍ക്ക് അക്കാര്യം മനസ്സിലായില്ലെന്ന് ചോപ്ര!Most Read: IPL 2020: ആര്‍സിബി ബൗളര്‍മാര്‍ ആ തെറ്റ് ആവര്‍ത്തിച്ചു, അവര്‍ക്ക് അക്കാര്യം മനസ്സിലായില്ലെന്ന് ചോപ്ര!

എന്തുകൊണ്ടാണ് സീസണിലെ ഒരു മത്സരം മാത്രം പച്ചനിറമുള്ള ജേഴ്‌സിയില്‍ ബാംഗ്ലൂര്‍ കളിക്കുന്നത്? ഇതിനുത്തരം ഫ്രാഞ്ചൈസിത്തന്നെ പറയുന്നു. 'ഹരിത സന്ദേശം' പ്രചരിപ്പിക്കുകയാണ് പച്ചനിറമുള്ള ജേഴ്‌സികൊണ്ട് ബാംഗ്ലൂര്‍ ടീം ഉദ്ദേശിക്കുന്നത്. ജൈവവൈവിധ്യം കാത്തുസംരക്ഷിക്കാനും മരങ്ങള്‍ നട്ടുപിടിപ്പിക്കാനുമുള്ള ആശയം ജേഴ്‌സിയിലെ നിറത്തിലൂടെ ഫ്രാഞ്ചൈസി അറിയിക്കുന്നു. ആഗോളതാപനം അതിരൂക്ഷമാകവെ പാഴ്‌വസ്തുക്കളില്‍ നിന്നുള്ള പുനരുത്പാദനം (റീസൈക്കിളിങ്) പ്രോത്സാഹിപ്പിക്കുന്നതും ബാംഗ്ലൂര്‍ ഫ്രാഞ്ചൈസിയുടെ മുഖ്യ അജണ്ടയാവുന്നു. ഇതിന്റെ ഭാഗമായി പഴയ പ്ലാസ്റ്റിക് വസ്തുക്കള്‍ 'റീസൈക്കിള്‍' ചെയ്‌തെടുത്താണ് പച്ചനിറമുള്ള ജേഴ്‌സി ഫ്രാഞ്ചൈസി തയ്യാറാക്കുന്നത്.

Most Read: IPL 2020: സിഎസ്‌കെ 2.0 വരും, തിരിച്ചുവരാന്‍ പ്ലാനൊരുക്കുന്നു, പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ ഇവ!!Most Read: IPL 2020: സിഎസ്‌കെ 2.0 വരും, തിരിച്ചുവരാന്‍ പ്ലാനൊരുക്കുന്നു, പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ ഇവ!!

IPL 2020: Reason Why Royal Challengers Bangalore Play Single Game In Every Season With Green Jersey.

'മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നത് മാലിന്യങ്ങളുടെ പുനരുപയോഗം ലളിതമാക്കുന്നു. റീസൈക്കിളിങ്ങിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കുകൊണ്ട് നിര്‍മ്മിച്ച പച്ച ജേഴ്‌സിയാണ് ആര്‍സിബി ടീം ഉപയോഗിക്കുന്നത്. ബാംഗ്ലൂര്‍ എന്നും ഹരിത സന്ദേശം മുറുക്കെപ്പിടിക്കും. ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്', കഴിഞ്ഞവര്‍ഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ട്വിറ്ററില്‍ കുറിക്കുകയുണ്ടായി. 2016 -ല്‍ സൈക്കിളിലാണ് വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ബാംഗ്ലൂര്‍ ടീം മൈതാനത്ത് എത്തിയത്. അന്ന് ഗുജറാത്ത് ലയണ്‍സുമായിട്ടായിരുന്നു മത്സരം. ഈ മത്സരം പച്ചനിറമുള്ള ജേഴ്‌സിയില്‍ ടീം കളിക്കുകയുണ്ടായി. ഒപ്പം ആരാധകരുടെ യാത്രസൗകര്യത്തിനായി സിഎന്‍ജി ഓട്ടോറിക്ഷകളും ഫ്രാഞ്ചൈസി ഏര്‍പ്പാട് ചെയ്തിരുന്നു.

Story first published: Monday, October 26, 2020, 18:42 [IST]
Other articles published on Oct 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X