വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 'ഹാങ്ഓവര്‍' മാറിയില്ല, സ്മിത്ത് പറയും രാജസ്ഥാന്റെ തോല്‍വിക്ക് കാരണം

സീസണിലെ ആദ്യ തോല്‍വിയുടെ ഞെട്ടലിലാണ് രാജസ്ഥാന്‍ റോയല്‍സ്. ഷാര്‍ജയിലെ റണ്ണൊഴുകും പിച്ചില്‍ വര്‍ണാഭമായ വെടിക്കെട്ട് നടത്തിയ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാര്‍ ദുബായിലെത്തിയപ്പോള്‍ നനഞ്ഞ പടക്കങ്ങളായി. ആദ്യ രണ്ടു മത്സരങ്ങളിലും 200 -ന് മുകളില്‍ റണ്‍സടിച്ച രാജസ്ഥാന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നോട്ടുവെച്ച 175 റണ്‍സ് ലക്ഷ്യം കയ്യെത്തിപ്പിടിക്കാനായില്ല. എന്തായാലും തോല്‍വിക്കുള്ള കാരണം നായകന്‍ സ്റ്റീവ് സ്മിത്തിന് പൂര്‍ണ ബോധ്യമുണ്ട്.

കാരണങ്ങൾ

ഷാര്‍ജയിലെ 'ഹാങ്ഓവറിലാണ്' രാജസ്ഥാന്‍ റോയല്‍സ് ഇപ്പോഴും. ദുബായിലെ പിച്ചിനോട് പൊരുത്തപ്പെടാന്‍ ബാറ്റ്‌സ്മാന്മാര്‍ ശ്രമിച്ചില്ല. മൈതാനത്തിന്റെ വലുപ്പം കണക്കുകൂട്ടാതെയുള്ള ഷോട്ടുകളും മത്സരത്തില്‍ വിനയായി. ഷാര്‍ജയിലെ സ്‌റ്റേഡിയത്തിലാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകളെ രാജസ്ഥാന്‍ റോയല്‍സ് നേരിട്ടത്. ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തെ അപേക്ഷിച്ച് ഷാര്‍ജയിലെ ബൗണ്ടറികള്‍ ചെറുതാണ്. പന്ത് അതിര്‍ത്തി കടക്കാന്‍ വലിയ വിഷമമില്ല.

പ്രതിസന്ധി

എന്നാല്‍ ദുബായില്‍ മൈതാനത്തിന് വലുപ്പമുണ്ട്. ബൗണ്ടറികള്‍ക്ക് ദൂരമേറെ. എന്നാല്‍ ഇതൊന്നും രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാര്‍ ഗൗരവമായി കണ്ടില്ലെന്ന് സ്റ്റീവ് സ്മിത്ത് പറയുന്നു. ഷാര്‍ജയില്‍ പയറ്റിയ അതേ തന്ത്രമാണ് ദുബായിലും രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്‌സ്മാന്മാര്‍ പുറത്തെടുത്തത്. ഇതിന് വലിയ വിലയും ടീമിന് കൊടുക്കേണ്ടി വന്നു. അനാവശ്യ തിടുക്കംകാട്ടി വിക്കറ്റുകള്‍ ആദ്യമേ പോയതും ടീമിനെ പ്രതിസന്ധിയിലാക്കിയെന്ന് സ്മിത്ത് സമ്മതിച്ചു.

ബൌണ്ടറികൾ

'കരുതിയതുപോലെ കളിക്കാന്‍ കഴിഞ്ഞില്ല. ട്വന്റി-20 ക്രിക്കറ്റില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. തുടക്കത്തിലെ നിരവധി വിക്കറ്റുകള്‍ പോയത് ഞങ്ങളെ വിഷമത്തിലാക്കി. ബാറ്റ്‌സ്മാന്മാരില്‍ ചിലരാകട്ടെ ഷാര്‍ജയില്‍ കളിക്കുകയാണെന്ന മട്ടിലാണ് ബാറ്റുചെയ്തത്. ദുബായില്‍ ബൗണ്ടറികള്‍ക്ക് അകലമേറെയാണ്. മത്സരത്തില്‍ സിക്‌സുകളും ബൗണ്ടറികളും കുറയാന്‍ കാരണവുമിതുതന്നെ', മത്സരശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സ്മിത്ത് വ്യക്തമാക്കി.

വരിഞ്ഞുമുറുക്കി

'ദുബായിലെ സാഹചര്യം മനസിലാക്കാന്‍ ഞങ്ങള്‍ മെനക്കെട്ടില്ല. എന്തായാലും അടുത്ത മത്സരത്തില്‍ ഞങ്ങള്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തും. ആവശ്യമെങ്കില്‍ പ്ലേയിങ് ഇലവനിലും മാറ്റങ്ങള്‍ കൊണ്ടുവരും', രാജസ്ഥാന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച്ച ബൗളര്‍മാരുടെ മികവിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ വരിഞ്ഞുമുറുക്കിയത്.

അടുത്തമത്സരം

ശിവം മാവി, കമലേഷ് നാഗര്‍കോട്ടി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ തുടക്കത്തിലെ രാജസ്ഥാന്റെ മുന്‍നിരയെ വീഴ്ത്തി. രണ്ടാം ഓവറില്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയ്ക്ക് ഉജ്ജ്വലത്തുടക്കം സമ്മാനിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യാനിറങ്ങി കൊല്‍ക്കത്ത ശുബ്മാന്‍ ഗില്‍, ഇയാന്‍ മോര്‍ഗന്‍ എന്നിവരുടെ മികവിലാണ് 174 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കുറിച്ചത്. ശനിയാഴ്ച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരൂമായാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം.

Story first published: Thursday, October 1, 2020, 10:10 [IST]
Other articles published on Oct 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X