വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തീരുമാനമായി, പ്രവീണ്‍ താംബെ ഐപിഎല്‍ കളിക്കില്ല — കാരണമിതാണ്

മുംബൈ: തീരുമാനമായി. പുതിയ ഐപിഎല്‍ സീസണില്‍ പ്രവീണ്‍ താംബെയ്ക്ക് കളിക്കാന്‍ കഴിയില്ല. ഡിസംബറില്‍ നടന്ന താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് 48 -കാരന്‍ താംബെയെ സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപ ഇദ്ദേഹത്തിനായി ഫ്രാഞ്ചൈസി മുടക്കിയിരുന്നു. ഇതോടെ ഐപിഎല്‍ ലേലത്തില്‍ വില്‍ക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ താരമായി പ്രവീണ്‍ താംബെ. പക്ഷെ ഇപ്പോള്‍, താംബെയെ അയോഗ്യനാക്കിയിരിക്കുകയാണ് ഐപിഎല്‍ ഭരണസമിതി.

വിരമിച്ചു

പ്രശ്‌നം പ്രായമല്ല. 2018 -ല്‍ ദുബായില്‍ നടന്ന T10 ലീഗില്‍ പങ്കെടുത്തതാണ് താംബെയ്ക്ക് വിനയായത്. ബിസിസിഐയുടെ നിയമം പ്രകാരം ക്രിക്കറ്റില്‍ നിന്നും വിരമിച്ചവര്‍ക്ക് മാത്രമേ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവാദമുള്ളൂ. 2017 -ലാണ് താംബെ ഏറ്റവും അവസാനമായി ഐപിഎല്‍ കളിച്ചത്. 2018 -ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന കാര്യം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ ഇദ്ദേഹം അറിയിച്ചു. വിരമിച്ചതിനെ തുടര്‍ന്നാണ് T10 ലീഗ് കളിക്കാന്‍ താംബെയ്ക്ക് അനുവാദം ലഭിച്ചതും.

നിയമം ലംഘിച്ചു

എന്നാല്‍ T10 ലീഗ് സമാപിച്ചതോടെ വിരമിക്കാനുള്ള തീരുമാനം താരം തിരുത്തി. പോയവര്‍ഷം മുംബൈ T20 ലീഗില്‍ പങ്കെടുക്കുന്നതിന് വേണ്ടി എംസിഎക്ക് നല്‍കിയ രാജിക്കത്ത് താംബെ പിന്‍വലിച്ചു. ശേഷമാണ് ഐപിഎല്‍ താരലേലത്തിന് ഇദ്ദേഹം പേരുനല്‍കിയത്. ബിസിസിഐയുടെ നിയമം ലംഘിച്ചാണ് പ്രവീണ്‍ താംബെ ഐപിഎല്ലില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതെന്ന് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ വ്യക്തമാക്കി.

ഐപിഎൽ കരിയർ

പുതിയ ഐപിഎല്‍ സീസണ്‍ കളിക്കാന്‍ പ്രവീണ്‍ താംബെ അയോഗ്യനാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാനേജ്‌മെന്റിനെയും ഇക്കാര്യം അറിയിച്ചു. താംബെയെ കളിക്കാന്‍ അനുവദിച്ചാല്‍ മറ്റുള്ളവര്‍ക്കും സമാനമായ ഇളവ് ചെയ്തുകൊടുക്കേണ്ടി വരുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ സൂചിപ്പിച്ചു. നിലവില്‍ ഇതുവരെ 33 ഐപിഎല്‍ മത്സരങ്ങളിലാണ് പ്രവീണ്‍ താംബെ പങ്കെടുത്തിരിക്കുന്നത്.

Most Read: വനിതകളുടെ ടി20 ലോകകപ്പ്: കിവികളെയും വീഴ്ത്തി... ഹാട്രിക് ജയം, ഇന്ത്യക്കു സെമി യോഗ്യത

മികച്ച പ്രകടനം

Most Read: 'എവിടെ, പിച്ച് എവിടെ?' - ഇന്ത്യയ്ക്കായി വീണ്ടും 'പച്ച' കെണിയൊരുക്കി ന്യൂസിലാന്‍ഡ്

രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ലയണ്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായി ഇദ്ദേഹം കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ 28 വിക്കറ്റുകളാണ് ലെഗ് സ്പിന്നറായ താംബെയുടെ സമ്പാദ്യം. ഇക്കോണമി നിരക്കാകട്ടെ എട്ടു റണ്‍സും. 20 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ സ്വന്തമാക്കിയതാണ് താംബെയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം.

Story first published: Thursday, February 27, 2020, 13:55 [IST]
Other articles published on Feb 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X