വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ 2020: പിയൂഷ് ചൗള ചെന്നൈയ്ക്ക് പാഴ്ചിലവോ? കാരണമിതാണ്

ചെന്നൈ: 6.75 കോടി രൂപയ്ക്ക് പിയൂഷ് ചൗളയെ ചെന്നൈ വാങ്ങിയെന്ന് കേട്ടപ്പോള്‍ ആരാധകര്‍ ഞെട്ടി. ചൗളയെ വാങ്ങേണ്ട കാര്യമുണ്ടായിരുന്നോ ചെന്നൈയ്ക്ക്. ടീമില്‍ ഇപ്പോഴേ സ്പിന്നര്‍മാരുടെ ബഹളമാണ്. ഹര്‍ഭജന്‍ സിങ്, കരണ്‍ ശര്‍മ്മ, ഇമ്രാന്‍ താഹിര്‍, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്‍ടര്‍ എന്നിവര്‍ക്ക് ഇടയിലേക്ക് ആറാം സ്പിന്നറായി ചൗള കടന്നുവരുന്നു; എല്ലാ സ്പിന്നര്‍മാരെയും നായകന്‍ ധോണി എവിടെ കളിപ്പിക്കും?

ചൌളയെ വേണം

ചൗളയുടെ ലെഗ് സ്പിന്നിലാണ് ചെന്നൈയുടെ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിന്റെ നോട്ടം മുഴുവന്‍. ലോകോത്തര നിലവാരം പുലര്‍ത്തുന്ന കൈക്കുഴ സ്പിന്നറാണ് പിയൂഷ് ചൗള. സ്പിന്നിനെ തുണയ്ക്കുന്ന ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ചൗളയുടെ സാന്നിധ്യം ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുതല്‍ക്കൂട്ടാവും, കോടികളെറിഞ്ഞ് താരത്തെ സ്വന്തമാക്കിയ ശേഷം ഫ്‌ളെമിങ് വ്യക്തമാക്കി.

കൊൽക്കത്തയുടെ താരം

പറഞ്ഞുവരുമ്പോള്‍ ആറു സീസണുകള്‍ തുടര്‍ച്ചയായി കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിച്ച സ്പിന്നറാണ് പിയൂഷ് ചൗള. 2014 -ല്‍ 4.25 കോടി രൂപയ്ക്ക് ചൗള കൊല്‍ക്കത്തയിലെത്തി. ഇതേവര്‍ഷം ടീം കിരീടമുയര്‍ത്തിയപ്പോള്‍ ചൗളയുമുണ്ടായിരുന്നു പ്ലേയിങ് ഇലവനില്‍. എന്തായാലും ഈ വര്‍ഷത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പിയൂഷ് ചൗളയെ എടുത്തു കൊല്‍ക്കത്ത പുറത്തുകളഞ്ഞു. തുടര്‍ന്ന് ഒരു കോടി രൂപ പ്രൈസ് ടാഗുമായാണ് താരം പൂളിലെത്തിയത്.

ചെന്നൈ പട

ആദ്യം മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലായിരുന്നു ചൗളയ്ക്കായുള്ള പിടിവലി. ഇടയ്ക്ക് വെച്ച് ചെന്നൈയും കയറി വില പേശാന്‍. എന്തായാലും ചെന്നൈ വിളിച്ച 6.75 കോടി രൂപയ്ക്ക് മുകളില്‍ പോകാന്‍ മുംബൈയോ പഞ്ചാബോ താത്പര്യപ്പെട്ടില്ല. ഇതോടെ പിയൂഷ് ചൗള ചെന്നൈ സൂപ്പര്‍ കിങ്‌സിന് സ്വന്തമായി.

Most Read: ഇന്ത്യ vs വിന്‍ഡീസ്: കട്ടക്കില്‍ കപ്പടിക്കണം, ഇന്ത്യക്കു വീണ്ടുമൊരു 'ഫൈനല്‍', കോലി ഭയക്കണം

കളിക്കാൻ ഇടമില്ല

നിലവില്‍ മൂന്നു കൈക്കുഴ സ്പിന്നര്‍മാരുണ്ട് ചെന്നൈയ്ക്ക്. ഇമ്രാന്‍ താഹിര്‍, കരണ്‍ ശര്‍മ്മ, പിയൂഷ് ചൗള. കഴിഞ്ഞതണ അഞ്ചു കോടി രൂപ കൊടുത്തു വാങ്ങിയ കരണ്‍ ശര്‍മ്മ ഒറ്റ കളി മാത്രമേ 2019 സീസണില്‍ ആകെ കളിച്ചുള്ളൂ. കാരണം പ്ലേയിങ് ഇലവനില്‍ ഇടമില്ല. ഇമ്രാന്‍ താഹിറുള്ളപ്പോള്‍ കരണ്‍ ശര്‍മ്മ അന്തിമ ഇലവനില്‍ ഒരാഢംബരമായി മാറുമെന്ന് ധോണി കരുതുന്നു.

സൈഡ് ബെഞ്ചിലിരുന്നാൽ

പിയൂഷ് ചൗള വന്നാലും ചിത്രം മാറാന്‍ സാധ്യതയില്ല. ഇമ്രാന്‍ താഹിറിന് പകരം ചൗളയെ ധോണി കളിപ്പിക്കുമോയെന്ന് കണ്ടറിയണം. എന്തായാലും കരണ്‍ ശര്‍മ്മയെ പോലെ പിയൂഷ് ചൗളയും സീസണ്‍ മുഴുവന്‍ സൈഡ് ബെഞ്ചിലിരുന്നാല്‍ ചെന്നൈ ഫ്രാഞ്ചൈസി വെറുതെ കുറെ കാശ് കൊണ്ടുകളഞ്ഞ സ്ഥിതിയാവും.

Most Read: ഐപിഎല്‍: പഞ്ചാബ് വെറുതെയല്ല കോടികളെറിഞ്ഞത്... മാക്‌സ്വെല്‍ തുടങ്ങി, ബിഗ് ബാഷില്‍ കത്തിക്കയറി

കാശ് കൂടുതൽ

ഇതേസമയം, പിയൂഷ് ചൗളയെ ചെന്നൈ വാങ്ങിയത് തെറ്റെന്ന് വിലയിരുത്താനാവില്ല. 150 -ല്‍പ്പരം ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്തുണ്ട് 30 -കാരന്‍ ചൗളയ്ക്ക്. എന്നാല്‍ താരത്തിനായി ആറു കോടി രൂപ മുടക്കേണ്ടിയിരുന്നില്ല എന്നുമാത്രം. ഇതേസമയം, അടുത്തകാലത്തൊന്നും കളി ജയിപ്പിക്കുന്നൊരു പ്രകടനം പിയൂഷ് ചൗള കാഴ്ച്ചവെച്ചിട്ടില്ലെന്ന് ഇവിടെ പ്രത്യേകം ഓര്‍മ്മപ്പെടുത്തണം.

Story first published: Saturday, December 21, 2019, 14:15 [IST]
Other articles published on Dec 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X