വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ 2020: ചെന്നൈ ശക്തരാണെന്ന് പറയാന്‍ 3 കാരണങ്ങള്‍

പുതിയ ഐപിഎല്‍ മാമാങ്കത്തിന് തിരിതെളിയാന്‍ ഇനി മാസങ്ങളേറെയില്ല. എട്ടു ക്യാംപുകളിലും തയ്യാറെടുപ്പുകള്‍ തകൃതിയായി തുടരുന്നു. ഡിസംബര്‍ 19 -ന് നടന്ന ലേലത്തില്‍ സ്‌ക്വാഡിലെ വിള്ളലുകളും വിടവുകളുമെല്ലാം ടീമുകള്‍ നികത്തിയിട്ടുണ്ട്. നിലവില്‍ മുംബൈ ഇന്ത്യന്‍സാണ് ഐപിഎല്‍ കിരീട ജേതാക്കള്‍. കഴിഞ്ഞതവണത്തെ ഉദ്വേഗഭരിതമായ ഫൈനലില്‍ ഒരു റണ്‍സിനായിരുന്നു മുംബൈ ജയം പിടിച്ചെടുത്തത്. അന്ന് കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം നഷ്ടപ്പെട്ടതാകട്ടെ, ചെന്നൈ സൂപ്പര്‍ കിങ്‌സിനും.

കിരീടമോഹം

എന്തായാലും പുതിയ വര്‍ഷം ഐപിഎല്‍ കിരീടത്തില്‍ കുറഞ്ഞ ആഗ്രഹങ്ങളൊന്നും മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈയ്ക്കില്ല. പറഞ്ഞുവരുമ്പോള്‍ ലേലത്തിന് മുന്‍പ് ഏറ്റവും കൂടുതല്‍ താരങ്ങളെ നിലനിര്‍ത്തിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടീമില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ടീം മാനേജ്‌മെന്റിന് ആഗ്രഹമില്ല. ഇക്കാലമത്രയും ചെന്നൈയുടെ വിജയരഹസ്യവും ഇതുതന്നെ. ലേലത്തില്‍ ആകെ നാലു താരങ്ങളെ മാത്രമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങിയത്.

മൂന്ന് കാരണങ്ങൾ

പുതിയ സീസണില്‍ പിയൂഷ് ചൗള (6.75 കോടി രൂപ), സാം ക്യൂറന്‍ (5.50 കോടി രൂപ), ജോഷ് ഹേസല്‍വുഡ് (2 കോടി രൂപ), സായി കിഷോര്‍ (20 ലക്ഷം രൂപ) എന്നിവര്‍ ചെന്നൈയ്ക്കായി കളിക്കും. എട്ടു ടീമുകളുടെയും പുതിയ ചിത്രം നോക്കിയാല്‍ കടലാസില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഇപ്പോഴും പുലി. ടീം ദൃഢമാണ്; സന്തുലിതമാണ്. ഈ അവസരത്തില്‍ ഐപിഎല്ലില്‍ ചെന്നൈയ്ക്കുള്ള മൂന്നു പ്രധാന മേല്‍ക്കോയ്മകള്‍ പരിശോധിക്കാം.

1. ശക്തമായ ഇന്ത്യന്‍ അടിത്തറ

1. ശക്തമായ ഇന്ത്യന്‍ അടിത്തറ

ശക്തമായ ഇന്ത്യന്‍ അടിത്തറയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍. 2008 -ല്‍ തുടങ്ങി 2020 -ല്‍ വന്നു നില്‍ക്കുമ്പോഴും കാര്യങ്ങള്‍ മാറുന്നില്ല. സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, മഹേന്ദ്ര സിങ് ധോണി, രവീന്ദ്ര ജഡേജ എന്നിവര്‍ ബാറ്റിങ് നിര ഭദ്രമാക്കുന്നു. കഴിഞ്ഞ രണ്ടു സീസണുകള്‍കൊണ്ട് ചെന്നൈ കണ്ടെടുത്ത താരോദയമാണ് ദീപക് ചഹാര്‍.

Most Read: ഈ പതിറ്റാണ്ടിലെ ടെസ്റ്റ് ടീം പ്രഖ്യാപിച്ച് റിക്കി പോണ്ടിങ്, നായകന്‍ വിരാട് കോലി

സ്പിൻ നിര

സ്പിന്‍ നിരയിലും ഇന്ത്യന്‍ താരങ്ങളുടെ ബാഹുല്യം കാണാം. ഹര്‍ഭജന്‍ സിങ്, കരണ്‍ ശര്‍മ്മ, രവീന്ദ്ര ജഡേജ, പിയൂഷ് ചൗള എന്നിവര്‍ എതിരാളികളെ കറക്കി വീഴ്ത്താന്‍ തയ്യാര്‍. വേഗം കുറഞ്ഞ ഇവിടുത്തെ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ താരങ്ങളോളം മികവ് മറ്റാര്‍ക്കുമില്ലെന്ന തത്വം ചെന്നൈ സൂപ്പര്‍ കിങ്‌സ് മുറുക്കെപ്പിടിക്കുന്നു. ഇക്കാരണത്താല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളെ സ്‌ക്വാഡില്‍ നിലനിര്‍ത്താനാണ് ഫ്രാഞ്ചൈസി എന്നും ശ്രദ്ധിക്കുന്നത്.

2. അനുഭവപാടവം

2. അനുഭവപാടവം

'ഡാഡിമാരുടെ ആര്‍മി'യെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എതിരാളികള്‍ കളിയാക്കാറ്. പ്രായം 30 കഴിഞ്ഞവരാണ് ടീമില്‍ ബഹുഭൂരിപക്ഷവും. എന്നാല്‍ ഇവരുടെ പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാണ്. ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലെസി, ഇമ്രാന്‍ താഹിര്‍, ഡ്വെയ്ന്‍ ബ്രാവോ എന്നീ വിദേശ താരങ്ങളെല്ലാം അഞ്ഞൂറില്‍പ്പരം രാജ്യാന്തര ട്വന്റി-20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്; മുന്നൂറിപ്പരം ഐപിഎല്‍ മത്സരങ്ങളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്.

ഇന്ത്യൻ ചിത്രം

ഇന്ത്യന്‍ താരങ്ങളുടെ കാര്യമെടുത്താലും ചിത്രമിതുതന്നെ. ഒരു പതിറ്റാണ്ടിലേറെയായി ഐപിഎല്‍ കളിച്ചുവരികയാണ് ധോണിയും റെയ്‌നയും ജഡേജയും റായുഡവും ഹര്‍ഭജനുമെല്ലാം. സമ്മര്‍ദ്ദമേറിയ അവസരങ്ങളില്‍ ടീമിന് അനായാസം മുന്നോട്ടു നീങ്ങാന്‍ ഈ അനുഭവപാടവം തുണയാവുന്നു.

Most Read: സൂപ്പര്‍ സീരീസിനെതിരേ ഡുപ്ലെസിയും... ദാദയുടെ ഐഡിയയോട് വിയോജിപ്പ്, കാരണം ഇതു തന്നെ

3. അടിയുറച്ച സ്‌ക്വാഡ്

3. അടിയുറച്ച സ്‌ക്വാഡ്

ലോകത്തെ ദീര്‍ഘമേറിയ ടൂര്‍ണമെന്റുകളില്‍ ഒന്നാണ് ഐപിഎല്‍. ഒരേ താരങ്ങളുമായി സീസണ്‍ മുഴുവന്‍ കളിക്കുക ടീമുകളെ സംബന്ധിച്ച് പ്രയാസമാണ്. എത്ര മികച്ചവരാണെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ താരങ്ങള്‍ തളരും. എന്തായാലും ഈ പ്രതിസന്ധി ചെന്നൈയെ അലട്ടാന്‍ സാധ്യത കുറവാണ്. കാരണം ടീമില്‍ പയറ്റിത്തെളിഞ്ഞ പകരക്കാരേറെ. ഇത്തവണ ഡ്വെയന്‍ ബ്രാവോയ്ക്ക് പകരക്കാരനായി സാം ക്യൂറനുണ്ട് ടീമില്‍.

ബൌളിങ് സാധ്യതകൾ

ഹര്‍ഭജനും ജഡേജയ്ക്കും വിശ്രമം അനിവാര്യമാകുന്ന വേളയില്‍ പിയൂഷ് ചൗളയെ ധോണിക്ക് അന്തിമ ഇലവനില്‍ കൂട്ടാം. പേസ് നിരയില്‍ ലുംഗി എന്‍ഗിഡിക്ക് 'ബാക്ക് അപ്പായാണ്' ജോഷ് ഹേസല്‍വുഡിനെ ചെന്നൈ വാങ്ങിയിരിക്കുന്നത്. ചെന്നൈയുടെ ബാറ്റിങ്, ബൗളിങ് നിര ഏറെ സന്തുലിതമാണെന്നും ഇവിടെ പ്രത്യേകം ഓര്‍മ്മപ്പെടുത്തണം.

പൊതുവേ ഏഴോ, എട്ടോ ബൗളിങ് ഓപ്ഷനുകള്‍ ടീമില്‍ നിലനിര്‍ത്താന്‍ നായകന്‍ ധോണി ശ്രദ്ധിക്കാറുണ്ട്. ജഡേജ, കേദാര്‍ ജാദവ്, ബ്രാവോ, ചഹാര്‍, ചൗള, വാട്‌സണ്‍ തുടങ്ങിയ താരങ്ങള്‍ക്കെല്ലാം ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ കഴിയുമെന്ന കാര്യം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രധാന കരുത്തായി മാറുന്നു.

Story first published: Tuesday, December 31, 2019, 11:30 [IST]
Other articles published on Dec 31, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X