വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഇവരെ ആര്‍സിബി നിരയില്‍ ആവശ്യമില്ല, കളിപ്പിക്കാനും ഇടമില്ല, എല്ലാ കളിയിലും ഫ്‌ളോപ്പ്!!

By Vaisakhan MK

ദുബായ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സീസണില്‍ ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഉറപ്പാണ്. ഈ സീസണില്‍ കളിച്ചവരും കളിക്കാത്തവരും ഫ്‌ളോപ്പായവരില്‍ ഉണ്ട്. പക്ഷേ ഫ്‌ളോപ്പിനേക്കാള്‍ പ്രശ്‌നം ഇവരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നതാണ്. അഞ്ച് താരങ്ങളാണ് ഇത്തരത്തില്‍ ടീമിന് ആവശ്യമില്ലാതെ നില്‍ക്കുന്നത്. ഒരു കളി പോലും കിട്ടാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഇത്തവണ ആര്‍സിബി കൈവിടാന്‍ ചാന്‍സുള്ളവരും ഈ അഞ്ച് താരങ്ങളാണ്. പകരം പുതിയ താരങ്ങളെയും ആര്‍സിബി തേടും.

ആര്‍സിബിയുടെ ചെണ്ട

ആര്‍സിബിയുടെ ചെണ്ട

ആര്‍സിബി നിരയില്‍ എല്ലാ കളിയിലും അടിവാങ്ങുന്ന താരമായിരുന്നു മുഹമ്മദ് സിറാജ്. എന്നാല്‍ സിറാജ് ഇത്തവണ സ്റ്റാര്‍ ബൗളറായി മാറി. പക്ഷേ ചെണ്ടയായി മാറിയത് ഉമേഷ് യാദവാണ്. ലൈനും ലെങ്തും തെക്കും വടക്കുമാണെന്ന് പറയേണ്ടി വരും. യുഎഇയില്‍ എല്ലാ ബ ൗളര്‍മാരും സാഹചര്യത്തിനനുസരിച്ച് ഒത്തിണങ്ങിയപ്പോള്‍ ഉമേഷ് വന്‍ പരാജയമായി. സ്ലോ ബോളുകളും കട്ടറുകളും ഉമേഷ് മറന്നു. ഹൈദരാബാദിനോട് 48 റണ്‍സും പഞ്ചാബിനോട് 35 റണ്‍സുമാണ് ഉമേഷ് വഴങ്ങിയത്. പിന്നെ കോലി താരത്തെ കളിപ്പിച്ചിട്ടില്ല. അടുത്ത സീസണില്‍ ഉമേഷ് ആര്‍സിബി നിരയില്‍ തീര്‍ച്ചയായും ഉണ്ടാവില്ല.

ഗണ്‍സ്പീഡ് പേസ്

ഗണ്‍സ്പീഡ് പേസ്

ലോക ക്രിക്കറ്റിലെ തന്നെ അതിവേഗ ബൗളറാണ് ഡെയ്ല്‍ സ്‌റ്റെയിന്‍. പക്ഷേ അതൊന്നും ആര്‍സിബിയില്‍ വന്നാല്‍ കാണാറില്ല. പവര്‍പ്ലേയില്‍ വിക്കറ്റ് കിട്ടുമെന്ന് കരുതിയാണ് സ്റ്റെയിനെ കോലി ഉപയോഗിച്ചത്. എന്നാല്‍ നല്ല റണ്‍സ് വഴങ്ങിയതല്ലാതെ കാര്യമായൊരു നേട്ടവും ഉണ്ടായില്ല. മോറിസിന് പകരം സ്റ്റെയിന്‍ ടീമിനെ പേസ് നിരയെ നയിക്കുമെന്നാണ് ആര്‍സിബി കരുതിയത്. എന്നാല്‍ പെട്ടെന്ന് തന്നെ ടീമിന് പുറത്തായി താരം. പഞ്ചാബിനെതിരെ നാലോവറില്‍ 57 റണ്‍സാണ് സ്‌റ്റെയിന്‍ വഴങ്ങിയത്. ഹൈദരാബാദിനെതിരെ ഇക്കോണമി 9 ആയിരുന്നു. ഇനിയും ആര്‍സിബിയെ അദ്ദേഹത്തെ ടീമില്‍ വെക്കാന്‍ യാതൊരു സാധ്യതയുമില്ല.

വിക്കറ്റ് കീപ്പറെ ആവശ്യമില്ല

വിക്കറ്റ് കീപ്പറെ ആവശ്യമില്ല

ബാംഗ്ലൂര്‍ നിരയില്‍ പാര്‍ത്ഥിവ് പട്ടേല്‍ കളിക്കുന്നുണ്ടെന്ന് ആര്‍ക്കും അറിയാന്‍ വഴിയില്ല. എന്നാല്‍ ഈ സീസണില്‍ ടീമിലുണ്ടായിട്ടും പാര്‍ത്ഥിവ് കളിച്ചിട്ടില്ല. ടീമില്‍ വിക്കറ്റ് കീപ്പറുടെ ആവശ്യമില്ല. എബി ഡിവില്യേഴ്‌സും ജോഷ് ഫിലിപ്പും ടീമിലുണ്ട്. പവര്‍പ്ലേ കഴിഞ്ഞാല്‍ വളരെ മോശം കളിയാണ് പാര്‍ത്ഥിവ് കളിക്കാറുള്ളത്. പവര്‍പ്ലേയില്‍ മാത്രം കളിക്കുന്ന താരത്തെ ആര്‍സിബിയില്‍ ആവശ്യമില്ല. കഴിഞ്ഞ തവണ ടീമില്‍ മറ്റ് വിക്കറ്റ് കീപ്പര്‍മാരില്ലാത്തത് കൊണ്ട് എല്ലാ കളിയിലും പാര്‍ഥിവിനെ ആര്‍സിബി കളിപ്പിക്കുകയായിരുന്നു. ജോഷ് ഫിലിപ്പ് വന്നതോടെ തന്നെ പാര്‍ത്ഥിവ് ഈ സീസണില്‍ കളിക്കില്ലെന്ന് ഉറപ്പായിരുന്നു. ദേവദത്ത് കൂടി വന്നതോടെ ഓപ്പണര്‍ റോളും കിട്ടില്ലെന്ന് ഉറപ്പായി. അടുത്ത സീസണില്‍ മെന്‍ഡോര്‍ റോളില്‍ പാര്‍ത്ഥവിനെ കാണാന്‍ സാധ്യതയുണ്ട്.

ഓള്‍റൗണ്ട് മികവില്ല

ഓള്‍റൗണ്ട് മികവില്ല

ആര്‍സിബി വളരെ പ്രതീക്ഷ വെച്ച കളിക്കാരനായിരുന്നു പവാന്‍ നേഗി. എന്നാല്‍ കാര്യമായൊന്നും നേഗിയില്‍ നിന്ന് ടീമിന് കിട്ടിയിട്ടില്ല. ഈ സീസണില്‍ ചില ക്യാച്ചുകള്‍ എടുത്തത് ഒഴിച്ചാല്‍ നിരാശ നിറഞ്ഞ പ്രകടനമായിരുന്നു നേഗിയുടേത്. ഓള്‍റൗണ്ട് മികവായിരുന്നു ടീമിന് വേണ്ടത്. അത് ഇതുവരെ ഉണ്ടായില്ല. ഫിനിഷര്‍ റോളിലും തിളങ്ങിയില്ല. 2019ല്‍ തന്നെ നെഗി ഫ്‌ളോപ്പായത് കൊണ്ട് ഈ സീസണില്‍ അവസരം കൊടുക്കാനും ആര്‍സിബി തയ്യാറായിരുന്നില്ല. ആര്‍സിബി സാധാരണ വേഗത്തില്‍ താരങ്ങളെ ഒഴിവാക്കാറുണ്ട്. എന്നാല്‍ നേഗിയെ ഈ സീസണ്‍ കഴിയുന്നതോടെ നേഗിയെ ഉറപ്പായും ആര്‍സിബി കൈവിടും.

മധ്യനിരയില്‍ ആവശ്യമില്ല

മധ്യനിരയില്‍ ആവശ്യമില്ല

ആര്‍സിബിയുടെ കരുത്ത് എപ്പോഴും മുന്‍നിരയാണ്. എല്ലാ കളിയിലും അവര്‍ തിളങ്ങിയാലേ ആര്‍സിബി ജയിക്കാറുള്ളൂ. എന്നാല്‍ ഈ സീസണില്‍ ഓപ്പണിംഗ് നന്നായതോടെ കളിക്കാന്‍ അവസരം ലഭിക്കാത്ത താരമാണ് ഗുര്‍കീരാത് മന്‍. വേറെ ഏതെങ്കിലും പൊസിഷനില്‍ ആര്‍സിബി അദ്ദേഹത്തെ കളിപ്പിക്കാന്‍ തയ്യാറല്ല. മധ്യനിരയില്‍ ഒരു ബാറ്റ്‌സ്മാനെ അവര്‍ക്ക് ആവശ്യമുണ്ട്. മധ്യനിരയില്‍ നല്ല പ്രകടനവും ഗുര്‍കീരാതില്‍ നിന്നുണ്ടായിട്ടില്ല. ഹൈദരാബാദിനെതിരെ 24 പന്തില്‍ 15 റണ്‍സാണ് ഗുര്‍കിരാത് എടുത്തത്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനോ വമ്പനടിക്കോ അദ്ദേഹത്തിന് സാധിക്കുന്നില്ലായിരുന്നു. ആര്‍സിബിക്ക് ആവശ്യമില്ലാത്ത താരം തന്നെയാണ് ഗുര്‍കിരാത്. മധ്യനിരയില്‍ അവര്‍ക്ക് കരുത്തനായ ഏതെങ്കിലും താരത്തെയാണ് വേണ്ടത്.

Story first published: Thursday, November 5, 2020, 21:33 [IST]
Other articles published on Nov 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X