Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഡല്‍ഹി x ആര്‍സിബി- നിര്‍ണ്ണായക മത്സരത്തില്‍ നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലെ നിര്‍ണ്ണായക പോരാട്ടമായിരുന്നു ഇന്നലെ ആര്‍സിബയും ഡല്‍ഹിയും തമ്മില്‍ നടന്നത്. പ്ലേ ഓഫിനായി ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ആറ് വിക്കറ്റിന് ഡല്‍ഹി ആര്‍സിബിയെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. അജിന്‍ക്യ രഹാനെ (60),ശിഖര്‍ ധവാന്‍ (54) എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് ഡല്‍ഹിക്ക് ജയം സമ്മാനിച്ചത്. തോറ്റെങ്കിലും പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിക്കാന്‍ ആര്‍സിബിക്കായി. പ്ലേ ഓഫിലെ ആര്‍സിബിയുടെ എതിരാളിയെ ഇന്നറിയാം. ഡല്‍ഹി 17.3 ഓവറിനുള്ളില്‍ ജയിച്ചിരുന്നെങ്കില്‍ ആര്‍സിബിയുടെ പ്ലേ ഓഫ് പ്രവേശനം പ്രതിസന്ധിയിലാകുമായിരുന്നു. ഡല്‍ഹി-ആര്‍സിബി മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ചില താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

പൃത്ഥ്വി ഷാ (ഡല്‍ഹി)

പൃത്ഥ്വി ഷാ (ഡല്‍ഹി)

സീസണിന്റെ രണ്ടാം ഘട്ടം മുതല്‍ ഡല്‍ഹിയുടെ പ്രധാന തലവേദനയാണ് പൃത്ഥ്വി ഷായുടെ ബാറ്റിങ്. സീസണിന്റെ തുടക്കത്തില്‍ മികച്ച രീതിയില്‍ കളിച്ചിരുന്ന പൃത്ഥ്വി അവസാന മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഡല്‍ഹിക്കെതിരേയും താരം തീര്‍ത്തും നിരാശപ്പെടുത്തി. 6 പന്തുകള്‍ നേരിട്ട് വെറും 9 റണ്‍സാണ് യുവതാരം നേടിയത്. പ്രതിഭയുണ്ടെങ്കിലും ഷോട്ട് തിരഞ്ഞെടുക്കുമ്പോഴുള്ള പാളിച്ചയാണ് പൃത്ഥ്വിക്ക് തിരിച്ചടിയാവുന്നത്. ഈ സീസണില്‍ തിളങ്ങാന്‍ സാധിക്കാതെ വന്നതോടെ ഓസീസ് പര്യടനത്തിനുള്ള പരിമിത ഓവര്‍ ടീമില്‍ സ്ഥാനം കണ്ടെത്താന്‍ പൃത്ഥ്വിക്ക് സാധിച്ചില്ല. പോരാട്ടം കടുക്കവെ പൃത്ഥ്വി പ്രകടനം മെച്ചപ്പെടുത്തേണ്ടത് ഡല്‍ഹിക്ക് അത്യാവശ്യമാണ്.

ശ്രേയസ് അയ്യര്‍ (ഡല്‍ഹി)

ശ്രേയസ് അയ്യര്‍ (ഡല്‍ഹി)

ഡല്‍ഹി നായകനായ ശ്രേയസ് അയ്യരിന്റെ പ്രകടനവും ടീമിന് നിരാശ സമ്മാനിക്കുന്നു. മികച്ച ഷോട്ടുകളുമായി അതിവേഗം റണ്‍സുയര്‍ത്താന്‍ മികവുണ്ടെങ്കിലും ഇത്തവണ അത് പുറത്തെടുക്കാന്‍ ശ്രേയസിന് സാധിക്കുന്നില്ല. ആര്‍സിബിക്കെതിരേ 9 പന്തുകള്‍ നേരിട്ട് 7 റണ്‍സാണ് ശ്രേയസ് നേടിയത്. തുടര്‍ തോല്‍വികളുടെ സമ്മര്‍ദ്ദം ശ്രേയസിനെ വേട്ടയാടുന്നു. റിഷഭ് പന്തിന്റെ അവസ്ഥയും സമാനമാണ്. ഇരുവരും മധ്യ ഓവറുകളില്‍ നടത്തുന്ന മെല്ലെപ്പോക്ക് ബാറ്റിങ് വരും മത്സരങ്ങളില്‍ എങ്കിലും മാറ്റിയില്ലെങ്കില്‍ ഡല്‍ഹിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും.

ക്രിസ് മോറിസ് (ആര്‍സിബി)

ക്രിസ് മോറിസ് (ആര്‍സിബി)

വളരെ പ്രതീക്ഷയോടെ ആര്‍സിബി ടീമിലെത്തിച്ച ക്രിസ് മോറിസ് തരക്കേടില്ലാതെ കളിക്കുന്നുണ്ടെങ്കിലും ഡല്‍ഹിക്കെതിരേ തീര്‍ത്തും നിരാശപ്പെടുത്തി. ബാറ്റിങ്ങിനിറങ്ങി നേരിട്ട രണ്ടാം പന്തില്‍ പുറത്തായ മോറിസ് രണ്ട് ഓവര്‍ എറിഞ്ഞ് 19 റണ്‍സും വഴങ്ങി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം പവര്‍പ്ലേയില്‍ റണ്ണൊഴുക്ക് തടയാന്‍ മോറിസിന് സാധിച്ചെങ്കിലും ഡല്‍ഹിക്കെതിരേ ഈ മികവ് കാട്ടാനായില്ല.

Story first published: Tuesday, November 3, 2020, 16:04 [IST]
Other articles published on Nov 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+