Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: 'ചങ്കാണ്, ചങ്കിടിപ്പാണ്'- എബിഡിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കോലി

ദുബായ്: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സുമായുള്ള സൗഹൃദം എല്ലാവര്‍ക്കും വളരെ പരിചിതമായ കാര്യമാണ്. ആര്‍സിബിയില്‍ ഇരുവരും ഒന്നിച്ചുള്ള കൂട്ടുകെട്ടാണ് ടീമിന്റെ ശക്തി. ഈ സീസണിലെ ഐപിഎല്ലില്‍ എബിഡി മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ കോലിക്ക് ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ എബിഡിയും കോലിയുമാണ് ഇറങ്ങി ടീമിന് വിജയം സമ്മാനിച്ചത്.

ഇപ്പോഴിതാ എബിഡിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് തന്റെ സൗഹൃദത്തെക്കുറിച്ച് ഒരിക്കല്‍ക്കൂടി വാചാലനയാരിക്കുകയാണ് കോലി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കോലി എബിഡിയുമായുള്ള സൗഹൃദം വ്യക്തമാക്കിയത്. 'ക്രിക്കറ്റില്‍ സവിശേഷമായ കാര്യം സൗഹൃദവും പരസ്പര ബഹുമാനവുമാണ്. ഈ യാത്രയില്‍ ഇത് നിങ്ങളുടെ സഹതാരങ്ങളുമായി പങ്കുവെക്കുക. ക്രിക്കറ്റ് മനോഹരം'-ഇങ്ങനെയാണ് ചിത്രത്തിന് അടിക്കുറിപ്പായി കോലി നല്‍കിയത്.

kohliandabdrcb

2011ല്‍ എബിഡി ആര്‍സിബിയിലെത്തിയപ്പോള്‍ മുതല്‍ ഇരുവരും തമ്മില്‍ മികച്ച സൗഹൃദമുണ്ട്. ഈ കൂട്ടുകെട്ട് ടീമിന് പലപ്പോഴും മുതല്‍ക്കൂട്ടാവാറുമുണ്ട്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് ഇരുവരുടെയും പേരിലാണ്. ഗുജറാത്ത് ലയണ്‍സിനെതിരേ കോലിയും എബിഡിയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത് 229 റണ്‍സാണ്. രണ്ടാം വിക്കറ്റിലാണ് ഈ തകര്‍പ്പന്‍ കൂട്ടുകെട്ട് പിറന്നത്. മത്സരത്തില്‍ രണ്ട് പേരും സെഞ്ച്വറി നേടുകയും ചെയ്തിരുന്നു. കോലി 109 റണ്‍സും എബിഡി 129 റണ്‍സുമാണ് നേടിയത്.

ഈ റെക്കോഡ് മറികടക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. മികച്ച രണ്ടാമത്തെ കൂട്ടുകെട്ടും എബിഡി-കോലി സഖ്യത്തിന്റെ പേരിലാണ്. മുംബൈ ഇന്ത്യന്‍സിനെതിരേ 215 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. മത്സരത്തില്‍ കോലി 82 റണ്‍സും എബിഡി 133 റണ്‍സുമാണ് നേടിയത്. നിരവധി തവണ സെഞ്ച്വറിക്കൂട്ടുകെട്ട് ഉണ്ടാക്കാനും ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്. 157 ഐപിഎല്ലില്‍ നിന്നായി 40.44 ശരാശരിയില്‍ 4529 റണ്‍സാണ് ഡിവില്ലിയേഴ്‌സ് നേടിയിട്ടുള്ളത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 35 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 219 സിക്‌സും എബിഡിയുടെ പേരിലുണ്ട്.

ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സുള്ള വിദേശ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് എബിഡി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനും ഓസീസ് വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണറാണ് (4793 റണ്‍സ്) എബിഡിക്ക് മുന്നിലുള്ളത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോഡ് വിരാട് കോലിയുടെ പേരിലാണ്. 180 മത്സരങ്ങളില്‍ നിന്ന് 37.19 ശരാശരിയില്‍ 5430 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 20 റണ്‍സകലെ 5500 എന്ന ചരിത്ര നേട്ടമാണ് കോലിയെ കാത്തിരിക്കുന്നത്. അഞ്ച് സെഞ്ച്വറിയും 36 അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുള്ള കോലി 194 സിക്‌സും അക്കൗണ്ടിലാക്കിയിട്ടുണ്ട്.

Story first published: Friday, October 2, 2020, 10:00 [IST]
Other articles published on Oct 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+