Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ദുബായില്‍ 100 മീറ്ററടിച്ചു, ഷാര്‍ജയില്‍ അത് എളുപ്പമാകും, ആര്‍സിബി അവനെ ഭയക്കണമെന്ന് ചോപ്ര!

ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്‍തൂക്കമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. പക്ഷേ ഒരു താരം വളരെ അപകടകാരിയാണ് പഞ്ചാബില്‍. അവനെ നേരിടുക ആര്‍സിബി ബൗളര്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ടേറിയ കാര്യമാകും. ഈ ടൂര്‍ണമെന്റില്‍ വലിയ സ്റ്റേഡിയങ്ങളില്‍ കൂറ്റന്‍ സിക്‌സറുകള്‍ പറത്തിയ താരമാണ് അത്. ഷാര്‍ജയിലെ മത്സരവും പിച്ചും അവനെ കൂടുതല്‍ അപകടകാരിയാക്കുമെന്നും ആകാശ് ചോപ്ര വെളിപ്പെടുത്തി.

അവനെ സൂക്ഷിക്കണം

അവനെ സൂക്ഷിക്കണം

ഷാര്‍ജയിലെ ചെറിയ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. നിക്കോളാസ് പൂരാനാണ് ഈ മത്സരത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍. കൂറ്റന്‍ സിക്‌സറുകളാണ് ഇതുവരെ ടൂര്‍ണമെന്റില്‍ പൂരാന്‍ അടിച്ചിട്ടുള്ളത്. അത് ദുബായിലെ വമ്പന്‍ സ്റ്റേഡിയത്തിലാണ്. നൂറ് മീറ്ററിന് മുകളിലുള്ള സിക്‌സറുകള്‍ അവിടെ പിറന്നു. ദുബായില്‍ അനായാസമാണ് പൂരാന്‍ സിക്‌സര്‍ പറത്തിയത്. ഷാര്‍ജയില്‍ അത് കുറച്ച് കൂടി അദ്ദേഹത്തിന് എളുപ്പമാകുമെന്നും ചോപ്ര പറയുന്നു. അതേസമയം ടൂര്‍ണമെന്റില്‍ ഇതുവരെ പിറന്ന ഏറ്റവും വലിയ സിക്‌സറുകളും പൂരാന്റെ പേരിലാണ്. ഇത് കൂടി സൂചിപ്പിച്ചാണ് ചോപ്ര ആര്‍സിബിക്ക് മുന്നറിയിപ്പ് നല്‍കിയത്.

ചഹലിന് പരീക്ഷണം

ചഹലിന് പരീക്ഷണം

ആര്‍സിബിയുടെ തുറുപ്പുച്ചീട്ട് യുസവേന്ദ്ര ചാഹലാണ്. ലെഗ്‌സ്പിന്നില്‍ അദ്ദേഹം പല ബാറ്റ്‌സ്മാനെയും കറക്കി വീഴ്ത്തിയിട്ടുണ്ട്. പക്ഷേ ഇത്തവണ ചഹല്‍ ശരിക്കും പരീക്ഷിക്കപ്പെട്ടു. പൂരാന്‍ ഗൂഗ്ലിയും ലെഗ് സ്പിന്നും നന്നായി കളിക്കുന്ന താരമാണ്. രണ്ട് പന്തുകളും സിക്‌സറടിച്ചാണ് അദ്ദേഹത്തിന്റെ ശീലം. അതുകൊണ്ട് ആര്‍ക്കാവും ജയം എന്ന കാര്യം അറിയാം ആകാംഷയുണ്ട്. എന്തായാലും മത്സരത്തില്‍ മുന്‍തൂക്കം ബാംഗ്ലൂരിന് തന്നെയാണ്. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാണ് അവര്‍. പഞ്ചാബ് വിജയിച്ചാല്‍ അവര്‍ക്ക് മുന്നോട്ട് പോകാം. പക്ഷേ കരുത്തുറ്റ ടീം ആര്‍സിബി തന്നെയാണെന്നും ചോപ്ര പറഞ്ഞു.

കോലിയുടെ ക്യാപ്റ്റന്‍സി

കോലിയുടെ ക്യാപ്റ്റന്‍സി

കോലിയുടെ ക്യാപ്റ്റന്‍സിയും വാഷിംഗ്ടണ്‍ സുന്ദറിന്റെ ബൗളിംഗുമാണ് ആര്‍സിബിയുടെ കരുത്ത്. എബി ഡിവില്യേഴ്‌സിന്റെ ബാറ്റിംഗും ആര്‍സിബിക്ക് ബാറ്റിംഗ് കരുത്ത് വര്‍ധിപ്പിക്കുന്നു. ഇവരെ നേരിടാന്‍ പഞ്ചാബ് ക്രിസ് ഗെയിലിനെ കളിപ്പിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ അവരുടെ ഓപ്പണിംഗ് നിര അതോടെ മാറും. ടൂര്‍ണമെന്റിലെ ഏറ്റവും വിജയിച്ച ഘടകമാണ് പഞ്ചാബിന്റെ ഓപ്പണിംഗ്. ഗെയ്ല്‍ വരുന്നതോടെ ആരാകും അദ്ദേഹത്തിനൊപ്പം ഓപ്പണ്‍ ചെയ്യുക. മായങ്കിനെ ഓപ്പണിംഗില്‍ കളിപ്പിക്കിക്കുമോ മൂന്നാം നമ്പറില്‍ കളിപ്പിക്കുമോ എന്നാണ് ഇനി അറിയാനുള്ളതെന്നും ചോപ്ര പറഞ്ഞു. പഞ്ചാബ് മുജീബിനോ ജോര്‍ദാനോ പകരം ഹാര്‍ഡസ് വില്‍ജോവനെ കളിപ്പിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

കോലിയുടെ മുന്നറിയിപ്പ്

കോലിയുടെ മുന്നറിയിപ്പ്

തന്റെ ക്യാച്ച് മുമ്പ് നടന്ന മത്സരത്തില്‍ കോലി വിട്ടുകളഞ്ഞത് നേരത്തെ രാഹുല്‍ അദ്ദേഹത്തെ ഓര്‍മിപ്പിച്ചിരുന്നു. ആര്‍സിബി കൂടുതല്‍ ക്യാച്ചുകള്‍ ഈ മത്സരത്തില്‍ വിട്ടുകളയുമെന്ന് പ്രതീക്ഷിക്കുന്നു. ആ മത്സരത്തിലെ ജയത്തില്‍ ആത്മവിശ്വാസമുണ്ട്. വലിയൊരു ഇന്നിംഗ്‌സ് ആ കളിയിലേത് പോലെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഹുല്‍ കോലിയോട് ചാറ്റിനിടെ പറഞ്ഞു. എന്നാല്‍ താന്‍ ഫീല്‍ഡിംഗ് പൊസിഷന്‍ മാറ്റില്ലെന്ന് കോലി പറഞ്ഞു. മുമ്പ് എവിടെയാണോ നിന്നത് അവിടെ തന്നെ നില്‍ക്കും. വായുവില്‍ പന്ത് ഉയര്‍ത്തി അടിക്കും മുമ്പ് രാഹുല്‍ രണ്ടാമതൊന്ന് കൂടി ആലോചിക്കുന്നത് നന്നായിരിക്കുമെന്നും കോലി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Story first published: Thursday, October 15, 2020, 17:48 [IST]
Other articles published on Oct 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+