IPL 2020: കൂട്ടുകെട്ടില്‍ പുത്തന്‍ റെക്കോഡ് കുറിച്ച് കോലിയും എബിഡിയും, മറികടക്കുക കടുപ്പം
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ആര്‍സിബി കാഴ്ചവെക്കുന്നത്. വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് ഇത്തവണയും ടീമിനെ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നു. ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാന്‍ സാധിക്കാത്തതിന്റെ ക്ഷീണം ഇത്തവണത്തോടെ ആര്‍സിബി മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആര്‍സിബി 82 റണ്‍സിന് തകര്‍ത്തപ്പോള്‍ ഡിവില്ലിയേഴ്‌സും (73*) കോലിയും (33*) ബാറ്റുകൊണ്ട് ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്. മൂന്നാം വിക്കറ്റില്‍ 100 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയതോടെ ചില റെക്കോഡുകളും ഇരുവരും സ്വന്തം പേരിലാക്കിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

കൂടുതല്‍ തവണ 100 റണ്‍സ് കൂട്ടുകെട്ട്
ഐപിഎല്‍ ചരിത്രത്തില്‍ കൂടുതല്‍ തവണ 100 റണ്‍സിന് മുകളില്‍ കൂട്ടുകെട്ട് ഉണ്ടാക്കിയ താരങ്ങളെന്ന റെക്കോഡ് കോലിയും-ഡിവില്ലിയേഴ്‌സും ചേര്‍ന്ന് സ്വന്തമാക്കി. ഇരുവരും 10 തവണയാണ് 100ലധികം റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയത്. ഏഴ് തവണയും രണ്ടാം വിക്കറ്റിലാണ് ഇരുവരും മികച്ച കൂട്ടുകെട്ടുണ്ടാക്കിയത്. കെകെആറിനെതിരേ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലാണ് ഇരുവരും 100 റണ്‍സ് കൂട്ടിച്ചേര്‍ത്തത്. നേരത്തെ കോലിയും മുന്‍ ആര്‍സിബി താരം ക്രിസ് ഗെയ്‌ലും തമ്മിലുള്ള കൂട്ടുകെട്ടിനൊപ്പമായിരുന്നു കോലി-എബിഡി കൂട്ടുകെട്ട്. കെകെആറിനെതിരായ പ്രകടനത്തോടെയാണ് ഗെയ്ല്‍-കോലി സഖ്യത്തെ എബിഡി-കോലി സഖ്യം മറികടന്നത്. ഡേവിഡ് വാര്‍ണര്‍-ശിഖര്‍ ധവാന്‍ കൂട്ടുകെട്ടില്‍ അറ് സെഞ്ച്വറി കൂട്ടുകെട്ടു പിറന്നിട്ടുണ്ട്.

3000 റണ്‍സിലധികം റണ്‍സ്
എബിഡി-കോലി കൂട്ടുകെട്ടില്‍ 3000 റണ്‍സിലധികമാണ് കെകെആറിനെതിരായ പ്രകടനത്തിലൂടെ ഇരുവരും നേടിയത്. രണ്ട് തവണ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കാനും കോലി-എബിഡി സഖ്യത്തിനായായി. 229 റണ്‍സാണ് ഇരുവരും തമ്മിലുള്ള ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ ആര്‍സിബി സ്വന്തമാക്കിയപ്പോള്‍ ശ്രദ്ധേയമായത് ഇരുവരുടേയും ബാറ്റിങ്ങായിരുന്നു. സെഞ്ച്വറി കൂട്ടുകെട്ടില്‍ മൂന്ന് തവണ അപരാജിത കൂട്ടുകെട്ടായിരുന്നുവെന്നതാണ് ശ്രദ്ധേയം.

ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്
ഏറ്റവും ഉയര്‍ന്ന റണ്‍സ് കൂട്ടുകെട്ടും കോലി-ഡിവില്ലിയേഴ്‌സ് സഖ്യത്തിന്റെ പേരിലാണ്. 2016 സീസണില്‍ സുരേഷ് റെയ്‌ന നായകനായ ഗുജറാത്ത് ലയണ്‍സിനെതിരെ ഇരുവരും ചേര്‍ന്നെടുത്ത 229 റണ്‍സിന്റെ കൂട്ടുകെട്ട് മറികടക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. മത്സരത്തില്‍ രണ്ട് പേരും സെഞ്ച്വറി നേടി. 2015ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെയും ഇരുവരും ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അപരാജിത കൂട്ടുകെട്ടില്‍ 215 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്. 157,155,118,115*,108,107,103,100* എന്നിങ്ങനെയാണ് ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications