Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആര്‍സിബിയില്‍ പോസിറ്റീവായ കാര്യങ്ങളുണ്ട്, അവരെ കൂടുതലായി ആശ്രയിക്കരുതെന്ന് ലാറ!!

ദുബായ്: ബാംഗ്ലൂര്‍ നിര തോറ്റ് പുറത്തായെങ്കിലും ടീമില്‍ പോസിറ്റീവായ കാര്യങ്ങളുണ്ടെന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. അതേസമയം ആര്‍സിബി അവരുടെ സമീപനത്തില്‍ മാറ്റം വരുത്തണം. ഇപ്പോള്‍ അവര്‍ കളി ജയിക്കാന്‍ വിരാട് കോലിയെയും എബി ഡിവില്യേഴ്‌സിനെയും അമിതമായി ആശ്രയിക്കുന്നുണ്ട്. ഇത്തവണയും തോല്‍വിയിലേക്ക് നയിച്ചത് അക്കാര്യമാണ്. ഐപിഎല്ലില്‍ അവര്‍ സ്ഥിരതയോടെ കളിക്കണമെങ്കില്‍ ഈ മാച്ച് വിന്നര്‍മാരെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കണം. അല്ലെങ്കില്‍ ആ ടീമിന് എവിടെയും എത്താന്‍ സാധിക്കില്ലെന്നും ലാറ വ്യക്തമാക്കി.

1

ഈ സീസണില്‍ ആര്‍സിബി നല്ല ചില മത്സരങ്ങള്‍ കളിച്ചിരുന്നു. എന്നാല്‍ അവരുടെ സ്ഥിരതയില്ലായ്മ ഇത്തവണ വലിയ പ്രശ്‌നമായി. അവസാന കളികളില്‍ ഇത് പ്രകടമായിരുന്നു. വേണ്ട സമയത്ത് അവര്‍ സ്ഥിരതയുള്ള പ്രകടനം നടത്തിയിട്ടില്ല. പോയിന്റ് പട്ടികയില്‍ ടോപ് ടൂവില്‍ എത്താന്‍ അവര്‍ക്ക് നല്ല അവസരമുണ്ടായിരുന്നു. എന്നാല്‍ അവര്‍ അതൊന്നും ചെയ്യാതെയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. അവര്‍ സാഹചര്യത്തെ കൃത്യമായി മനസ്സിലാക്കാന്‍ ശ്രമിക്കണം. കോലിയെയും ഡിവില്യേഴ്‌സിനെയും എപ്പോഴും വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാനായി ഉപയോഗിക്കരുത്. ബാക്കിയുള്ളവരും ആ റോള്‍ ഏറ്റെടുക്കണം. എന്നാല്‍ ആര്‍സിബിക്ക് മുന്നേറാന്‍ സാധിക്കുമെന്നും ലാറ പറഞ്ഞു.

അതേസമയം മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലീയും ലാറയുടെ അഭിപ്രായത്തെ ശരിവെച്ചു. കോലിക്കും ഡിവില്യേഴ്‌സിനും ഒപ്പം കെട്ടുറപ്പുള്ള ഒരു ടീമിനെ ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കണം. രണ്ട് സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ടെന്ന് കരുതി ബാക്കിയുള്ളവര്‍ക്ക് അത് അവസരമായി കാണാനാവില്ലെന്ന് ബ്രെറ്റ് ലീ പറഞ്ഞു. കോലിയും ഡിവില്യേഴ്‌സും എപ്പോഴും കളിക്കുമെന്ന് പറയാനാവില്ല. ഏത് കളിക്കാരനും ടി20 ക്രിക്കറ്റില്‍ പരാജയപ്പെടാം. അതുകൊണ്ട് ടീമിന് കെട്ടുറപ്പ് ആവശ്യമാണ്. കൂടുതല്‍ യുവതാരങ്ങളെ ടീമിലേക്ക് കൊണ്ടുവരാന്‍ ആര്‍സിബി ശ്രമിക്കണം. ദേവദത്ത് പടിക്കല്‍ ആര്‍സിബിയുടെ ഭാവി വാഗ്ദാനമാണെന്നും ബ്രെറ്റ് ലീ പറഞ്ഞു.

ഈ സീസണില്‍ ആര്‍സിബി നിരയില്‍ പോസിറ്റീവായ കാര്യങ്ങളുമുണ്ടെന്ന് ലാറ പറഞ്ഞു. കഴിഞ്ഞ കുറച്ച് സീസണുകളിലായി അവര്‍ മോശം പ്രകടനമായിരുന്നു നടത്തിയത്. അവിടെ നിന്ന് ടീം ഈ സീസണില്‍ പ്ലേഓഫിലെത്തി. ഇവിടെ നിന്ന് അവര്‍ ശക്തമായൊരു ടീമിനെ ഉണ്ടാക്കിയെടുക്കണം. തീര്‍ച്ചയായും പ്ലേഓഫില്‍ നിന്ന് പുറത്തായത് വലിയ നിരാശയാണ്. എന്നാല്‍ അവര്‍ ഒരിക്കലും കഴിഞ്ഞ വര്‍ഷത്തെ പ്രകടനം നോക്കുമ്പോള്‍ പ്ലേഓഫില്‍ കടക്കുമെന്ന് കരുതിയിരുന്നില്ല. അവര്‍ക്ക് മെച്ചപ്പെടാന്‍ ധാരാളം സമയമുണ്ടെന്നും ലാറ പറഞ്ഞു. അതേസമയം ദേവദത്ത് പടിക്കലാണ് ഈ സീസണില്‍ 473 റണ്‍സോടെ ടീമിന്റെ ടോപ് സ്‌കോററായത്.

Story first published: Saturday, November 7, 2020, 13:13 [IST]
Other articles published on Nov 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+