Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആര്‍സിബിക്ക് കടുത്ത തിരിച്ചടി, സ്റ്റാര്‍ പേസര്‍ക്ക് പരിക്ക്, അടുത്ത മത്സരം കളിച്ചേക്കില്ല

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്ലേ ഓഫ് പോരാട്ടം കടുക്കവെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കടുത്ത തിരിച്ചടി. ടീമിന്റെ മുഖ്യ പേസര്‍മാരില്‍ ഒരാളായ നവദീപ് സൈനിക്ക് പരിക്കേറ്റതാണ് ആര്‍സിബിക്ക് ആശങ്ക സൃഷ്ടിക്കുന്നത്. കൈവിരലിന് പരിക്കേറ്റ സൈനിക്ക് അടുത്ത മത്സരത്തില്‍ കളിക്കാനാവില്ല. ഇത് ടീമിനെ വല്ലാതെ ബാധിക്കും.

'അവസാന മത്സരത്തിലെ ഓവറിലെ അവസാന പന്തില്‍ നവദീപ് സൈനിയുടെ കൈവിരലിന് പരിക്കേറ്റിരുന്നു. നിലവില്‍ കൈവിരലിന് സ്റ്റിച്ചിട്ടിരിക്കുകയാണ്. വിശദമായ പരിശോധനയ്ക്ക് മാത്രമെ അടുത്ത മത്സരത്തിന് തയ്യാറാണോ എന്ന് വ്യക്തമായി പറായാനാവൂ. അവന്‍ മികച്ച അവസ്ഥയിലാണെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. എന്നാല്‍ അടുത്ത മത്സരം കളിക്കാനാവുമെന്ന് പ്രതീക്ഷയുണ്ട്'-ടീം ഫിസിയോ പറഞ്ഞു.

navdeepdainiipl

എന്നാല്‍ ലഭിക്കുന്ന വിവരം അനുസരിച്ച് അടുത്ത മത്സരത്തില്‍ സൈനി കളിക്കില്ല. സൈനിയുടെ അഭാവം ടീമിന് കടുത്ത തിരിച്ചടിയാവുമെന്നുറപ്പാണ്. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിന്റെ 18ാം ഓവറിലാണ് സംഭവം. ധോണിയുടെ പവര്‍ ഷോട്ടിനെ തടുക്കാനുള്ള സൈനിയുടെ ശ്രമം കൈവിരലിന് മുറിവേല്‍പ്പിക്കുകയായിരുന്നു. ബൗള്‍ ചെയ്യുന്ന വലത് കൈക്കാണ് പരിക്കേറ്റതെന്നാണ് പ്രയാസപ്പെടുത്തുന്ന കാര്യം. മുറിവേറ്റതിനാല്‍ കൈവിരലില്‍ കൂടുതല്‍ ശക്തി നല്‍കാനാകില്ല. വരും മത്സരങ്ങളില്‍ സൈനി ശക്തമായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതും ടീം ഫിസിയോ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ആര്‍സിബിയുടെ പേസ് ബൗളിങ് നിരയിലെ നിര്‍ണ്ണായക സാന്നിധ്യമാണ് നവദീപ് സൈനി. 11 മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റ് മാത്രമാണ് നേടാനായതെങ്കിലും ഇക്കോണമി റേറ്റ് 7.95 മാത്രമാണ്. ഡെത്ത് ഓവറില്‍ കോലിയുടെ വിശ്വസ്തനാണ് 27കാരനായ സൈനി. മുംബൈക്കെതിരായ സീസണില്‍ ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ സൂപ്പര്‍ ഓവര്‍ എറിഞ്ഞ് ആര്‍സിബിയെ വിജയിപ്പിച്ചത് സൈനിയായിരുന്നു. ഏഴ് റണ്‍സ് മാത്രമാണ് സൂപ്പര്‍ ഓവറില്‍ സൈനി വഴങ്ങിയത്. സൈനിക്ക് പരിക്കേറ്റാല്‍ പകരം ആരെന്നത് ആര്‍സിബിയെ സംബന്ധിച്ച് വലിയ ചോദ്യമാണ്. ഇസിരു ഉദാനയെ ടീമിലേക്ക് മടക്കിയെത്തിച്ചാലും അത് കാര്യമായി ഗുണം ചെയ്‌തേക്കില്ല.

കാരണം ഡെത്ത് ഓവറില്‍ ഉള്‍പ്പെടെ റണ്‍സ് വഴങ്ങുന്നതില്‍ ഒട്ടും പിശുക്ക് കാട്ടാത്ത താരമാണ് ഉദാന. സ്റ്റെയിനും പഴയ പ്രതാപമില്ലാത്തതും ആര്‍സിബിയുടെ ആശങ്ക ഉയര്‍ത്തുന്നു. നിലവില്‍ 11 മത്സരം കളിച്ച ആര്‍സിബി ഏഴ് മത്സരമാണ് വിജയിച്ചത്. 14 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഇനി മൂന്ന് മത്സരമാണ് അവശേഷിക്കുന്നത്. രണ്ട് ജയം കൂടി നേടിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. അവസാന മത്സരത്തില്‍ സിഎസ്‌കെയോട് തോറ്റാണ് ആര്‍സിബി 28ാം തീയ്യതി മുംബൈക്കെതിരേ ഇറങ്ങുന്നത്. അവസാന മത്സരത്തില്‍ മുംബൈയും പരാജയപ്പെട്ടതിനാല്‍ ജയിക്കാന്‍ പതിനട്ടടവും ആര്‍സിബിക്ക് പുറത്തെടുക്കേണ്ടി വരും.

Story first published: Tuesday, October 27, 2020, 9:33 [IST]
Other articles published on Oct 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+