
ബാറ്റിംഗിന് പ്രാധാന്യം
വിരാട് കോലിയുടെ ടീം സന്തുലിതമല്ല. എപ്പോഴും ബാറ്റ്‌സ്മാന്‍മാര്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. മുമ്പ് ക്രിസ് ഗെയ്ല്‍, വിരാട് കോലി, എബി ഡിവില്യേഴ്‌സ് എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു മത്സരം നടന്നിരുന്നത്. ബെംഗളൂരു ഫൈനലിലെത്തിയ സീസണുകളില്‍ ഇവര്‍ മൂന്ന് പേരും തകര്‍ത്തടിച്ചിരുന്നു. 2009നും 2016നും ഇടയില്‍ മൂന്ന് തവണയാണ് ആര്‍സിബി ഫൈനലിലെത്തിയത്. അണ്ടര്‍ അച്ചീവേഴ്‌സ് എന്ന ചീത്തപ്പേരും ടീമിന് ലഭിച്ചു. മികച്ച ഓള്‍റൗണ്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതിലോ ഇക്കോണമി റേറ്റില്‍ പന്തെറിയുന്നവരെ തിരഞ്ഞെടുക്കുന്നതിലോ പരാജയമാണ് ആര്‍സിബി.

കോലിയുടെ പരാജയം
കോലിയുടെ പരാജയമാണ് എടുത്ത് പറയേണ്ടത്. ടീമിന് അഗ്രസീവായ ക്യാപ്റ്റന്‍സി വേണം. എന്നാല്‍ ബൗളര്‍മാരെ കൃത്യമായി പരീക്ഷിക്കുന്നതില്‍ കോലി വന്‍ പരാജയമാണ്. ആല്‍ബി മോര്‍ക്കലിനെതിരെ പന്തെറിഞ്ഞഅ മുമ്പ് 27 റണ്‍സോളം കോലി വിട്ടുകൊടുത്തത് ഈ ദീര്‍ഘ വീക്ഷണമില്ലായ്മയാണ്. മികച്ച രീതിയില്‍ ബാറ്റിംഗ് റെക്കോര്‍ഡുണ്ട് കോലിക്കുണ്ട്. എന്നാല്‍ വമ്പന്‍ താരങ്ങളെ വിന്യസിക്കുന്ന കാര്യത്തില്‍ ക്യാപ്റ്റന്‍സി പരാജയം കോലിക്ക് എപ്പോഴുമുണ്ട്. ഇത്തവണ അത് മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

രോഹിത്തിന്റെ മികവ്
കോലി 2011ല്‍ തന്നെ ആര്‍സിബിയുടെ ക്യാപ്റ്റന്‍സി സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ സഹതാരമായ രോഹിത് 2013ലാണ് മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. നിലവില്‍ നാല് കിരീടങ്ങളുണ്ട് അവര്‍ക്ക്. ടൂര്‍ണമെന്റിലെ ഏറ്റവും കിരീടങ്ങളുള്ള ടീമാണിത്. ഏതൊക്കെ ബൗളറെയും ബാറ്റ്‌സ്മാനെയും എങ്ങനെ ഉപയോഗിക്കണമെന്ന് രോഹിത്തിനറിയാം. തന്റെ പ്രകടനം മോശമായാലും മറ്റ് താരങ്ങള്‍ ഗംഭീര പ്രകടനം നടത്തുന്നുവെന്ന് ഉറപ്പിക്കാനും രോഹിത്തിന് സാധിക്കാറുണ്ട്. ജസ്പ്രീത് ബുംറ, ക്രുണാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഉദാഹരണം. കോലി ബാറ്റ് ചെയ്യുമ്പോള്‍ ഗെയിലുമായും ഡിവില്യേഴ്‌സുമായി നല്ല ഒത്തിണമുള്ള താരമാണ്. പക്ഷേ ക്യാപ്റ്റന്‍സിയില്‍ ഫ്‌ളോപ്പാണ്.

ജയിക്കാന്‍ ഒറ്റ കാര്യം
അവസാനം വരെ ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരങ്ങള്‍ ബെംഗളൂരുവിന് ആവശ്യമാണ്. കോലിക്ക് ഇതേ പ്രശ്‌നം ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ഇന്ത്യ തോറ്റപ്പോഴും ലോകകപ്പില്‍ നാലാം സ്ഥാനത്തിനായും ഉണ്ടായിരുന്നു. രണ്ടിടത്തും ഇന്ത്യ പരാജയപ്പെട്ടതാണ്. ലോകകപ്പില്‍ സെമിയിലായിരുന്നു പരാജയം. മത്സരം ഏത് ദിശയിലേക്കാണ് പോകുന്നത് എന്ന് മുന്‍കൂട്ടി കാണാന്‍ കോലി തയ്യാറാവണം. അതിലുപരി ടീം വര്‍ക്ക് എന്ന ഘടകം ഒത്തുച്ചേര്‍ന്നാല്‍ കോലിക്ക് കിരീടം ഉയര്‍ത്താം. ആരാധകരുടെ സമ്മര്‍ദത്തില്‍ വീഴാതെ കൃത്യമായി സ്‌കോര്‍ ഉയര്‍ത്തുകയും വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്ന താരങ്ങളാണ് കോലിക്ക് ആവശ്യം.


Click it and Unblock the Notifications