For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പഞ്ചാബ് നിരയില്‍ ഗെയ്ല്‍ മടങ്ങിയെത്തും, രാഹുലിനൊപ്പം ഓപ്പണറാവും: റിപ്പോര്‍ട്ട്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുനെതിരായ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടി ക്രിസ് ഗെയ്ല്‍ കളിച്ചേക്കും. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന ഗെയ്‌ലിനെ ആര്‍സിബിക്കെതിരേ പഞ്ചാബ് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്‍ ആര്‍സിബി താരമായ ഗെയ്ല്‍ ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുത്തിരുന്നില്ല.

എന്നാല്‍ ഐപിഎല്ലില്‍ എന്തായാലും താനുണ്ടാകുമെന്ന് നേരത്തെ തന്നെ അദ്ദേഹം പറഞ്ഞിരുന്നു. ഈ സീസണിലെ ആദ്യ മത്സരത്തില്‍ത്തന്നെ സെഞ്ച്വറി നേടുമെന്ന് അവകാശപ്പെട്ട ഗെയ്ല്‍ ഇന്ന് പഞ്ചാബിന്റെ പ്ലേയിങ് ഇലവനില്‍ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലിനൊപ്പം ക്രിസ് ഗെയ്ല്‍ എത്തിയാല്‍ പഞ്ചാബിനത് വലിയ ഗുണം ചെയ്യും. കാരണം അവസാന മത്സരത്തില്‍ മധ്യനിരയുടെ കൂട്ടത്തകര്‍ച്ചയാണ് പഞ്ചാബിന് ജയം നിഷേധിച്ചത്.

gayleipl

ഗെയ്ല്‍ ഓപ്പണറായാല്‍ മായങ്ക് അഗര്‍വാള്‍ മൂന്നാം നമ്പറിലെത്തും. ഡല്‍ഹിക്കെതിരേ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടിയ മായങ്കിന് ഏത് പൊസിഷനിലും തിളങ്ങാന്‍ സാധിച്ചേക്കും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം താരതമ്യേനെ വലുപ്പക്കൂടുതല്‍ ഉള്ള മൈതാനമാണ്. അതിനാല്‍ത്തന്നെ ഗെയ്‌ലിനെപ്പോലൊരു കരുത്തനായ താരത്തിന്റെ സാന്നിധ്യം ടീമിന് അത്യവശ്യമാണ്. നിലയുറപ്പിച്ചാല്‍ വളരെ അപകടകാരിയായി മാറുന്ന ഗെയ്ല്‍ നേരത്തെ യുഎഇയില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരം കൂടിയാണ്. അതില്‍ത്തന്നെ ബംഗളൂരുവിനെതിരേ ഗെയ്ല്‍ ടീമിലുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പഞ്ചാബിനൊപ്പം മറ്റൊരു നേട്ടത്തിന് അരികിലാണ് ക്രിസ് ഗെയ്ല്‍.

ടീമിനൊപ്പം 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ 142 റണ്‍സുകൂടിയാണ് ഗെയ്‌ലിന് വേണ്ടത്. ആര്‍സിബിക്ക് ഇത്തവണ മികച്ച നിര തന്നെയുള്ളതിനാല്‍ ആദ്യം അവര്‍ ബാറ്റ് ചെയ്താല്‍ വമ്പന്‍ സ്‌കോര്‍ തന്നെ പ്രതീക്ഷിക്കാം. അതിനാല്‍ മറുപടി കൊടുക്കാന്‍ ഗെയ്ല്‍ പഞ്ചാബ് നിരയില്‍ വേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അനില്‍ കുംബ്ലെയെന്ന പഞ്ചാബ് പരിശീലകന്റെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവും. നിലവില്‍ പരിക്കൊന്നും ഗെയ്‌ലിന് റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ത്തന്നെ യൂനിവേഴ്‌സല്‍ ബോസ് ഇന്ന് ദുബായില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

ആര്‍സിബിക്കായ് സ്പിന്‍ കെണിയൊരുക്കാനാവും പഞ്ചാബ് ശ്രമിക്കുക. അതിനായി ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ ഇംഗ്ലണ്ട് പേസര്‍ ക്രിസ് ജോര്‍ദാനെ പുറത്തിരുത്തി പകരം അഫ്ഗാന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍ ഇന്ന് പഞ്ചാബ് നിരയില്‍ ഇടം പിടിച്ചേക്കും. ഇക്കഴിഞ്ഞ സിപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം പുറത്തെടുത്താണ് മുജീബുര്‍ എത്തുന്നത്. വിരാട് കോലി,ആരോണ്‍ ഫിഞ്ച്,എബി ഡിവില്ലിയേഴ്‌സ് എന്നിവരെല്ലാം സ്പിന്‍ ബൗളര്‍മാരെ നേരിടുന്നതില്‍ അല്‍പ്പം ബുദ്ധിമുട്ടുന്നവരായതിനാല്‍ത്തന്നെ മുജീബുര്‍ റഹ്മാനെ കുംബ്ലെ പരിഗണിച്ചേക്കും.

Story first published: Thursday, September 24, 2020, 13:10 [IST]
Other articles published on Sep 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+