IPL 2020: ആര്‍സിബി X പഞ്ചാബ് മത്സരം, പുതിയ നാഴികക്കല്ല് കുറിക്കാനൊരുങ്ങി നാല് പേര്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്-റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ആദ്യ മത്സരത്തില്‍ കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി ആര്‍സിബി എത്തുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് സൂപ്പര്‍ ഓവറില്‍ തോല്‍വി ഏറ്റുവാങ്ങിയാണ് പഞ്ചാബ് എത്തുന്നത്. 24 തവണ ഇതുവരെ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ 12 ജയം വീതം പങ്കിട്ടു. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ജയം ആര്‍ക്കൊപ്പമെന്നത് കണ്ടറിയണം. എന്നാല്‍ ഇന്നത്തെ മത്സരത്തിലൂടെ പുതിയ നാഴികക്കല്ല് പിന്നിടാന്‍ തയ്യാറെടുക്കുന്ന ചില താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

റണ്‍സില്‍ പുത്തന്‍ റെക്കോഡ് കുറിക്കാന്‍ വിരാട് കോലി
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരമാണ് ആര്‍സിബി നായകന്‍ വിരാട് കോലി. വെറും 74 റണ്‍സ്‌കൂടി നേടിയാല്‍ ഐപിഎല്ലില്‍ 5500 എന്ന നാഴികക്കല്ല് പിന്നിടാന്‍ കോലിക്ക് സാധിക്കും. ഇത് കൂടാതെ ടി20 ഫോര്‍മാറ്റില്‍ 9000 റണ്‍സ് ക്ലബ്ബിനടുത്താണ് കോലി. 8914 റണ്‍സ് ഇതുവരെ ടി20യില്‍ നേടിയിട്ടുള്ള കോലി ഇന്നത്തെ മത്സരത്തിലൂടെ 9000 ക്ലബ്ബില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ആകുമോയെന്ന് കാത്തിരുന്ന് കാണാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തില്‍ കോലിക്ക് ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

സിക്‌സറില്‍ റെക്കോഡിടാന്‍ എബിഡി
പ്രായം തളര്‍ത്താതെ മൈതാനത്തിന്റെ ഏത് വശത്തേക്കും ഒരുപോലെ ഷോട്ട് പായിക്കുകയാണ് എബി ഡിവില്ലിയേഴ്‌സ്. 13ാം സീസണില്‍ ഉദ്ഘാടന മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ച്വറി നേടി വരവറിയിച്ച ഡിവില്ലിയേഴ്‌സ് ഒരു സിക്‌സ് കൂടി നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 400 സിക്‌സെന്ന നാഴികക്കല്ല് പിന്നിടും. ഈ നേട്ടത്തിലെത്തുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമെന്ന റെക്കോഡാണ് എബിഡിയെ കാത്തിരിക്കുന്നത്. എബിഡിക്ക് മുമ്പായി അഞ്ച് താരങ്ങളാണ് ടി20 ഫോര്‍മാറ്റില്‍ 400ലധികം സിക്‌സര്‍ നേടിയിട്ടുള്ളത്. കൂടാതെ ഐപിഎല്ലില്‍ 4500 ക്ലബ്ബില്‍ ഇടം പിടിക്കാന്‍ വെറും 54 റണ്‍സ് മാത്രമാണ് എബിഡിക്ക് വേണ്ടത്.

2000 റണ്‍സ് ക്ലബ്ബിലേക്ക് കെ എല്‍ രാഹുല്‍
ഇന്ത്യയുടെ വെടിക്കെട്ട് ടോപ് ഓഡര്‍ ബാറ്റ്‌സ്മാനും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകനുമായ കെ എല്‍ രാഹുല്‍ പുതിയൊരു നാഴികക്കല്ലാണ് ആര്‍സിബിക്കെതിരായ മത്സരത്തിലൂടെ പിന്നിടാന്‍ ഒരുങ്ങുന്നത്. ഐപിഎല്ലില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വെറും 2 റണ്‍സ് മാത്രമാണ് രാഹുലിന് വേണ്ടത്. പഞ്ചാബിന്റെ ഓപ്പണര്‍കൂടിയായ രാഹുല്‍ ഇന്ന് ആര്‍സിബിക്കെതിരായ മത്സരത്തിലൂടെ ഈ റെക്കോഡ് മറികടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ തിളങ്ങാന്‍ രാഹുലിനായിരുന്നില്ല.

100 വിക്കറ്റ് ക്ലബ്ബിലേക്ക് ഡെയ്ല്‍ സ്റ്റെയിന്‍
ഐപിഎല്ലില്‍ 100 വിക്കറ്റ് ക്ലബ്ബിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് ആര്‍സിബിയുടെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍. ഇത്തവണത്തെ ആര്‍സിബിയുടെ വജ്രായുധമായ സ്‌റ്റെയിന് 100 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ ഇനി വെറും മൂന്ന് വിക്കറ്റുകളാണ് വേണ്ടത്. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ വിദേശ ബൗളറെന്ന റെക്കോഡാണ് സ്‌റ്റെയിനെ കാത്തിരിക്കുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്രിസ് ഗെയ്‌ലും ഒരു റെക്കോഡ് ലക്ഷ്യമിടുന്നു. പഞ്ചാബിനുവേണ്ടി 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ 142 റണ്‍സ് മാത്രമാണ് ഗെയ്‌ലിന് ഇനി വേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications