വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഗ്രൗണ്ടില്ലേലും ആര്‍സിബിക്കത് പ്രശ്‌നമല്ല'- ക്വറന്റൈനിലും തകര്‍ത്ത് പരിശീലനം, വീഡിയോ വൈറല്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയിലെ കൊറോണ സാഹചര്യം വിലയിരുത്തിയാണ് ഇത്തവണ യുഎഇയില്‍ ഐപിഎല്‍ നടത്താന്‍ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി താരങ്ങളെല്ലാം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിവരികയാണ്. ഇപ്പോഴിതാ വിരാട് കോലി ക്യാപ്റ്റനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ക്വാറന്റൈനിടയിലും പരിശീലനം ആരംഭിച്ചിരിക്കുകയാണ്. സാമൂഹിക അകലം ഉള്‍പ്പെടെ പാലിച്ച് ഹോട്ടല്‍ വരാന്തയില്‍ ആര്‍സിബി താരങ്ങള്‍ നടത്തുന്ന പരിശീലന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 'മൈതാനമില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല' എന്ന തലക്കെട്ടോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വീഡിയോ പങ്കുവെച്ചത്.

ഇതിനോടകം നിരവധിയാളുകള്‍ ആര്‍സിബിയുടെ പരിശീലന വീഡിയോ കണ്ട് കഴിഞ്ഞു. ആര്‍സിബി നായകന്‍ നാളെ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോലിയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കോലികൂടി എത്തിയ ശേഷമാവും ആര്‍സിബി യുഎഇയിലേക്ക് പോവുക. നേരത്തെ തന്നെ കോവിഡ് പരിശോധന ആരംഭിച്ച ആര്‍സിബി നിലവില്‍ താരങ്ങളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിലെ ബിസിസി ഐ നിര്‍ദേശ പ്രകാരം ആഗസ്റ്റ് 20ന് ശേഷം യുഎഇയിലേക്ക് പോകാവുന്നതാണ്.കിങ്‌സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും ഇതിനോടകം യുഎഇയിലേക്ക് പോയിക്കഴിഞ്ഞു.

rcb

ആര്‍സിബിയുടെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡെയ്ല്‍ സ്റ്റെയിന്‍,എബി ഡിവില്ലിയേഴ്‌സ്,ക്രിസ് മോറിസ് എന്നിവര്‍ നേരിട്ടാവും യുഎഇയിലേക്കെത്തുക. ആരോണ്‍ ഫിഞ്ച്,ജോഷ് ഫിലിപ്പി,മോയിന്‍ അലി എന്നിവര്‍ക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമാകും. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര സെപ്തംബര്‍ 16നാണ് അവസാനിക്കുന്നത്. അതിനാലാണ് ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍ ടീമിനൊപ്പം ചേരാന്‍ വൈകാന്‍ കാരണം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ താരങ്ങള്‍ക്കായി ആറ് ദിവസം ക്വാറന്റൈന്‍ ഒരുക്കും. ഇതിന് ശേഷമാവും പരിശീലനത്തിനടക്കം ഇറങ്ങുക. താരങ്ങള്‍ക്ക് യുഎഇയില്‍വെച്ചും പരിശോധന നടത്തും. താരങ്ങള്‍ക്കായി എസ്ഒപി നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. ബയോബബിള്‍ സുരക്ഷയിലാവും താരങ്ങളെ പാര്‍പ്പിക്കുക. കോവിഡ് ചട്ടം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയും സ്വീകരിക്കും. മികച്ച സ്പിന്‍ കരുത്തുള്ള ബംഗളൂരു ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ്. എന്നാല്‍ എല്ലാ സീസണിലേയും പോലെ മികച്ച ടീമുമായെത്തി നിരാശപ്പെടുത്തി മടങ്ങുന്ന പതിവ് ഇത്തവണയും ആര്‍സിബി തുടരല്ലെയെന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.

വീഡിയോ

Story first published: Thursday, August 20, 2020, 17:24 [IST]
Other articles published on Aug 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X