Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തന്റെ ശൈലിയുമായ സാമ്യതയുള്ള താരമാര്? ഓസീസ് യുവതാരത്തെ തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

ദുബായ്: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലെ മുന്‍ നിരക്കാരനാണ് എബി ഡിവില്ലിയേഴ്‌സ്. അനായാസമായി ഏത് വശത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള എബിഡി ടി20 ലീഗുകളിലെ നിറസാന്നിധ്യമാണ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരമായ എബിഡിയില്‍ ഇത്തവണയും ടീം ഏറെ പ്രതീക്ഷ വെക്കുന്നു. 2018ല്‍ അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും പഴയ ഫോം തുടരാന്‍ ഇപ്പോഴും എബിഡിക്ക് സാധിക്കുന്നുണ്ട്.

ഐപിഎല്ലിന്റെ 13ാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തന്റെ ബാറ്റിങ് ശൈലിയോട് സാമ്യതയുള്ള ബാറ്റ്‌സ്മാന്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്. ഓസ്‌ട്രേലിയന്‍ യുവതാരം ജോഷ് ഫിലിപ്പിനെയാണ് തന്റെ ശൈലിയോട് സാമ്യതയുള്ള താരമായി ഡിവില്ലിയേഴ്‌സ് തിരഞ്ഞെടുത്തത്. 'ഈ സീസണില്‍ ചില ലോകോത്തര വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ ഒപ്പമുണ്ട്. ആരോണ്‍ ഫിഞ്ച്, മോയിന്‍ അലി, ജോഷ് ഫിലിപ്പി തുടങ്ങിയവരില്‍ ജോഷിനില്‍ ഞാന്‍ വളരെയധികം പ്രതീക്ഷ വെക്കുന്നു.

joshphilippeandabd

ഞാന്‍ ചെറുപ്പത്തില്‍ കളിച്ചിരുന്ന ശൈലിയോട് വളരെ സാമ്യത പുലര്‍ത്തുന്ന ബാറ്റിങ് ശൈലിയാണ് ജോഷിന്റേത്. ജോഷിന്റെ കളി പലപ്പോഴും അത്ഭുതപ്പെടുത്തുന്നു. സിഡ്‌നി സിക്‌സേഴ്‌സിനുവേണ്ടി അവന്‍ കളിക്കുന്നത് കണ്ടിട്ടുണ്ട്. ഗില്‍ക്രിസ്റ്റും ജോഷിന്റെ കളിയെ പുകഴ്ത്തുന്നത് ഞാന്‍ കേട്ടിട്ടുണ്ട്'-ഡിവില്ലിയേഴ്‌സ് പറഞ്ഞു. 23കാരനായ ജോഷ് ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഓസീസ് ടീമില്‍ അരങ്ങേറ്റം നടത്തിയില്ലെങ്കിലും ബിബിഎല്ലില്‍ സിഡ്‌നി സിക്‌സേഴ്‌സിന്റെ പ്രധാന താരങ്ങളില്‍ ഒരാളാണ് ജോഷ്.

32 ടി20കളില്‍ നിന്നായി 33.25 ശരാശരിയില്‍ 798 റണ്‍സ് ജോഷ് നേടിയിട്ടുണ്ട്. ഇത്തവണ കാണികളില്ലാതെ കളിക്കേണ്ടി വരുന്നതിനെക്കുറിച്ചും ഡിവില്ലിയേഴ്‌സ് പ്രതികരിച്ചു. 'കാണികള്‍ നിറഞ്ഞ സ്‌റ്റേഡിയത്തില്‍ കളിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആര്‍സിബി ആരാധകരുടെ ആര്‍പ്പുവിളികളുള്ളപ്പോള്‍ വലിയ ആവേശമാണ് ഉണ്ടാകാറ്. എന്നാല്‍ ഞാന്‍ കാണികളില്ലാതെ നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലെ കുറച്ച് വര്‍ഷങ്ങളാണ് ഞാന്‍ നിറഞ്ഞ സ്റ്റേഡിയത്തിന് മുന്നില്‍ കളിച്ചത്.

എല്ലാ സീണണിലും ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ പോകാറുണ്ടായിരുന്നു. അവിടെ നാലോ അഞ്ചോ പേരാവും കാണികള്‍. എന്നാല്‍ ആര്‍സിബിയുടെ ആരാധകരെ വല്ലാതെ മിസ് ചെയ്യും'-ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.എല്ലാത്തവണയും ബൗളര്‍മാരാണ് ആര്‍സിബിക്ക് തലവേദന സൃഷ്ടിച്ചിരുന്നത്. ഇത്തവണ ഡെയ്ല്‍ സ്റ്റെയിന്‍,ക്രിസ് മോറിസ് തുടങ്ങിയ മികച്ച പേസ്‌നിരയുടെ പിന്തുണ ടീമിനുണ്ട്.

Story first published: Wednesday, September 16, 2020, 9:59 [IST]
Other articles published on Sep 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+