For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ക്രിസ് മോറിസിന്റെ പരിക്ക് ഭേദമായില്ല, പഞ്ചാബിനെതിരേയും കളിച്ചേക്കില്ല

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ പരിക്കിന്റെ കളി തുടരുന്നു. ഇത്തവണ ആര്‍സിബി വളരെ പ്രധാന താരമായി ടീമിലെത്തിച്ച സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് പരിക്കിനെത്തുടര്‍ന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലും കളിച്ചേക്കില്ല. ഇടുപ്പിനേറ്റ പരിക്കാണ് മോറിസിനെ തളര്‍ത്തുന്നത്. മോറിസിന്റെ പരിക്ക് ഭേദമായിട്ടില്ലെന്ന് ആര്‍സിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ മൈക്ക് ഹെസന്‍ സ്ഥിരീകരിച്ചു.

'കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ദൗര്‍ഭാഗ്യവശാല്‍ ക്രിസ് മോറിസിന്റെ ഇടുപ്പിന് പരിക്കേറ്റിരിക്കുകയാണ്. മധ്യനിരയിലും ഡെത്ത് ഓവറിലും വലിയ പങ്കായിരുന്നു മോറിസിന് ഉണ്ടായിരുന്നത്. അവന്റെ ബാറ്റിങ് വലിയ മാറ്റവും സൃഷ്ടിക്കുമായിരുന്നു. മോറിസ് എത്തിയാല്‍ ടീം കൂടുതല്‍ സംതുലിതമാകും. അവന്‍ ത്രീ ഇന്‍ വണ്‍ ക്രിക്കറ്റ് താരമാണ്. എളുപ്പത്തില്‍ പകരക്കാരനെ കണ്ടെത്താന്‍ സാധിക്കുന്ന താരമല്ല മോറിസ്. ടീമിന്റെ ഘടനയെത്തന്നെ മാറ്റി മറിക്കാന്‍ കെല്‍പ്പുള്ളവനാണവന്‍. അടുത്തുതന്നെ മത്സരങ്ങളിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് മോറിസ് മാറുമെന്നാണ് പ്രതീക്ഷ. ഞങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്'-മൈക്ക് ഹസന്‍ പറഞ്ഞു.

chrismorris

ഇത്തവണത്തെ താരലേലത്തില്‍ 10 കോടി രൂപയ്ക്കാണ് ക്രിസ് മോറിസിനെ ആര്‍സിബി സ്വന്തമാക്കിയത്. ബാറ്റുകൊണ്ടും പേസ് ബൗളിങ്ങിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള മോറിസ് കൂടിയെത്തിയാല്‍ ബംഗളൂരുവിന്റെ കരുത്ത് ഇരട്ടിയാക്കും. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ഗംഭീര തുടക്കമാണ് ആര്‍സിബി സ്വന്തമാക്കിയത്. എല്ലാ സീസണിലും മികച്ച ബൗളര്‍മാരുടെ അഭാവം ആര്‍സിബിയെ അലട്ടാറുണ്ട്. എന്നാല്‍ ഇത്തവണ മികച്ച ബൗളിങ് നിര ടീമിനുണ്ട്. അതില്‍ ഏറ്റവും പ്രധാന ഡെയ്ല്‍ സ്റ്റെയിനിന്റെ സാന്നിധ്യമാണ്.

ദക്ഷിണാഫ്രിക്കന്‍ പേസറിനൊപ്പം ഉമേഷ് യാദവ്,നവദീപ് സൈനി എന്നിവരാണ് ടീമിലെ മറ്റ് പ്രധാന പേസര്‍മാര്‍. ആദ്യ മത്സരത്തില്‍ മുഹമ്മദ് സിറാജിനെ ആര്‍സിബി പരിഗണിച്ചിരുന്നില്ല. യുഎഇയില്‍ ആര്‍സിബിയുടെ പ്രതീക്ഷ കാക്കാന്‍ ആദ്യ മത്സരത്തില്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാലിന് സാധിച്ചിരുന്നു. മൂന്ന് വിക്കറ്റുമായി ഹൈദരാബാദിനെതിരായ മത്സരം ആര്‍സിബിക്ക് അനുകൂലമാക്കിയത് ചഹാലായിരുന്നു. ബാറ്റിങ് നിരയിലേക്ക് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് എത്തിയത് കോലിയുടെ സമ്മര്‍ദ്ദം കുറച്ചിട്ടുണ്ട്. എബി ഡിവില്ലിയേഴ്‌സിന്റെയും യുവതാരം ദേവ്ദത്ത് പടിക്കലിന്റെയും ഫോമും ആര്‍സിബിയ്ക്ക് കരുത്ത് പകരുന്നു. എന്നാല്‍ ആദ്യ മത്സരം തോറ്റ പഞ്ചാബിനെ കീഴടക്കുക ആര്‍സിബിക്ക് വലിയ വെല്ലുവിളി തന്നെയാണ്.

Story first published: Thursday, September 24, 2020, 10:20 [IST]
Other articles published on Sep 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+