വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: അമ്പമ്പോ എബിഡി, സിക്‌സര്‍ പറന്നിറങ്ങിയത് ഓടിക്കൊണ്ടിരുന്ന കാറിന് മുന്നില്‍!

എബിഡി കളിയില്‍ ആറു സിക്‌സറുകളാണ് നേടിയത്

ഷാര്‍ജ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിനായി വണ്‍മാന്‍ ഷോ തന്നെയായിരുന്നു സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് നടത്തിയത്. കെകെആര്‍ ബൗളര്‍മാരെ അദ്ദേഹം നിലം തൊടീക്കാതെയാണ് ഗ്രൗണ്ടിന്റെ നാനാഭാഗത്തേക്കും അമ്മാനമാടിയത്. വെറും 33 പന്തില്‍ ആറു കൂറ്റന്‍ സിക്‌സറുകളും അഞ്ചു ബൗണ്ടറികളുമടക്കം എബിഡി പുറത്താവാതെ 73 റണ്‍സ് വാരിക്കൂട്ടിയിരുന്നു.

1

അസാധാരണ കരുത്തുള്ളതായിരുന്നു അദ്ദേഹത്തിന്റെ പല സിക്‌സറുകളും. ചിലത് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലാണ് ലാന്‍ഡ് ചെയ്തതെങ്കില്‍ ചിലത് അതും കടന്ന് മുന്നോട്ട് പോയി സ്‌റ്റേഡിയത്തിനു പുറത്തേക്കും തെറിച്ചു. ഇക്കൂട്ടത്തില്‍ ഒരു സിക്‌സര്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ പറന്നിറങ്ങിയ ശേഷം പുറത്തേക്കു തെറിച്ചപ്പോള്‍ ചെന്നുവീണത് റോഡിലൂടെ ചീറിപ്പാഞ്ഞ് പോയ കാറിനു മുന്നിലായിരുന്നു. പന്തിനെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ വീഡിയോ പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്.

IPL 2020: ഷാര്‍ജയുടെ സുല്‍ത്താനായി തെവാത്തിയ! കളിച്ച മൂന്നിലും മിന്നുന്ന പ്രകടനംIPL 2020: ഷാര്‍ജയുടെ സുല്‍ത്താനായി തെവാത്തിയ! കളിച്ച മൂന്നിലും മിന്നുന്ന പ്രകടനം

IPL 2020: യാദവിനെക്കുറിച്ച് ചോപ്രയുടെ പ്രവചനം, ഈ വര്‍ഷം തന്നെ അത് സംഭവിക്കും!IPL 2020: യാദവിനെക്കുറിച്ച് ചോപ്രയുടെ പ്രവചനം, ഈ വര്‍ഷം തന്നെ അത് സംഭവിക്കും!

കളിയിലെ 16ാം ഓവറിലായിരുന്നു രസകരമായ ഈ സംഭവം. കെകെആര്‍ പേസര്‍ കമലേഷ് നാഗര്‍കോട്ടിയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ഇതിഹാസത്തിന്റെ ബാറ്റിങിന്റെ ചൂടറിഞ്ഞത്. നാഗര്‍കോട്ടിയുടെ ഓവറില്‍ രണ്ടു സിക്‌സറുകള്‍ എബിഡി നേടി. പാറ്റ് കമ്മിന്‍സ്, ആന്ദ്രെ റസ്സല്‍ എന്നിവരുടെ ഓവറുകളിലും അദ്ദേഹം രണ്ടു വീതം സിക്‌സറുകള്‍ പായിച്ചു. 23 പന്തുകളിലാണ് എബിഡി തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. അവസാന അഞ്ചോവറില്‍ 83 റണ്‍സ് ആര്‍സിബി വാരിക്കൂട്ടി. ഇവയില്‍ ഭൂരിഭാഗവും എബിഡിയുടെ വകയായിരുന്നു.

2

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി രണ്ടു വിക്കറ്റിന് 192 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. എബിഡിയിക്കൂടാതെ ആരോണ്‍ ഫിഞ്ച് (47), നായകന്‍ വിരാട് കോലി (33), ദേവ്ദത്ത് പടിക്കല്‍ (32) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. മറുപടിയില്‍ കെകെആറിനെ ഒമ്പത് വിക്കറ്റിനു 112 റണ്‍സിലൊതുക്കിയ ആര്‍സിബി 82 റണ്‍സിന്റെ ആധികാരിക വിജയമാണ് ആഘോഷിച്ചത്. ശുഭ്മാന്‍ ഗില്ലൊഴികെ (34) മറ്റാരും കെകെആര്‍ നിരയില്‍ പിടിച്ചുനിന്നില്ല. ക്രിസ് മോറിസും വാഷിങ്ടണ്‍ സുന്ദറും ആര്‍സിബിക്കു വേണ്ടി രണ്ടു വിക്കറ്റ് വീതമെടുത്തു.

Story first published: Monday, October 12, 2020, 23:37 [IST]
Other articles published on Oct 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X